Skip to main content

മന്ത്രിമാർ 100 ദിനം പിന്നിട്ട് ജനകീയ സർക്കാർ,അനുഭവം തുറന്നെഴുതുന്നു

ആദരണീയനായകേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നയിക്കുന്ന പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഞാൻ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ എത്തുന്നത്.

തിരുവനന്തപുരത്തേക്കുപുറപ്പെടുന്നതിനു മുൻപ് സമുദായത്തിൻ്റെ അഭ്യുദയകാംഷിയും ദേശാഭിമാനി ജനറൽ മാനേജരുമായ ശ്രീ.കെ.ജെ.തോമസ് സാറിനെ വിളിക്കുകയും സന്ദർശനോദ്ദേശം അറിയിക്കുകയും ചെയ്തിരുന്നു.
പട്ടിക വിഭാഗക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ മന്ത്രിമാരെ നേരിൽ അറിയിക്കുകയായിരുന്നു ലക്ഷ്യം. വൈകിട്ട് അഞ്ചു മണിയോടെ ധനമന്ത്രിയെ കണ്ടു. കയറിച്ചെന്നപ്പഴേ നമ്മൾ നേരത്തെ രണ്ടു വട്ടം കണ്ടിട്ടുണ്ടല്ലോ എന്ന ആമുഖത്തോടെ മുൻപരിചയം അറിയിച്ച മന്ത്രി ശ്രീ.കെ.എൻ ബാലഗോപാൽ സാർ ഞാൻ പറഞ്ഞ വിവിധ കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടിരുന്നു .പോരാൻ നേരം ഇനിയും കാണാം എന്നു പറഞ്ഞ് സ്നേഹത്തോടെ യാത്രയാക്കി. ധനമന്ത്രിയുടെപുതിയ പ്രൈവറ്റ് സെക്രട്ടറി ഷൈജൻ സാറിനെ കാണാനായി നീങ്ങിയപ്പോൾ സജീവ് സാർ എന്താ വിശേഷം എന്ന സ്നേഹാ ന്വേഷണത്തോടെ മന്ത്രിയുടെ പേഴ്ണൽ സ്റ്റാഫ് അംഗം അഭിലാഷ് സാർ കടന്നു വന്നു. അദേഹം മുൻ ഗവൺമെൻ്റിൻ്റെ കാലത്തും പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു.പ്രൈവറ്റ് സെക്രട്ടറിയുമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ, മാസ്ക് വച്ചിട്ടും തിരിച്ചറിഞ്ഞു കൊണ്ട് മിനിസ്റ്ററുടെ അസിസ്റ്റൻ്റ് പി.എസ്. നൃപൻ ദാസ് സാർ ഓടി എത്തി പരിചയപ്പെടുത്തി.ഇത് പി.കെ.സജീവ് സാർ ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി, എം.ജി.സർവ്വകലാശാല ജോയിൻ്റ് രജിസ്ട്രാർ .
.നൃപൻ ദാസ് അങ്ങനെയാണ് രാവിലത്തെ മുഖഭാവം തന്നെവൈകിട്ടും.. ആർക്കും സ്വീകാര്യമാകുന്ന സമീപന രീതിയുംസംഭാഷണ ശൈലിയും ദീർഘസമയത്തെ ആശയ വിനിമയ ശേഷം യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ രാജ്യസഭാ എം.പി അഡ്വ. കെ..സോമപ്രസാദ് സാറും എഴുത്തുകാരൻ ബാബു കെ പന്മനയും എത്തി. അവരുമായുള്ള സംഭാഷണശേഷം എസ്.സി./എസ്.ടി.ദേവസ്വം മിനിസ്റ്റർ ശ്രീ. കെ.രാധാകൃഷ്ണൻ സാറിൻ്റെ അടുത്തേക്ക്. പ്രൈവറ്റ് സെക്രട്ടറി ശ്രീ.സമ്പത് സാറുമായി കുറച്ചു സമയം വിശേഷങ്ങൾ പങ്കുവച്ചു. ഇടുക്കിയിൽ വച്ചു നമ്മൾ കണ്ടിരുന്നല്ലോ എന്നു പറഞ്ഞായിരുന്നുമന്ത്രി ചർച്ച തുടങ്ങിയത് തൊഴിൽ, വിദ്യാഭ്യാസം, നിയമനങ്ങൾ, എയ്ഡഡ് മേഖലയിലെ സംവരണം തുടങ്ങിയകാര്യങ്ങൾ ചർച്ചയിൽ കടന്നു വന്നു. ഇനിയും കാണാം എന്നു പറഞ്ഞ് മന്ത്രി യാത്രയാക്കി. അടുത്ത മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ സാറിൻ്റെ കാബിനിൽ എത്തി. ഒരേ നാട്ടുകാർ എന്നപരിചയഭാവത്തിൽ കുശലാന്വേഷണം, ഡി.എം ഓ യെ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു എന്നും ഇടക്കു വരണമെന്നും പറഞ്ഞു.. ഏറെ വൈകിയതിനാൽ ഇനിയൊരിക്കൽ മറ്റു മന്ത്രിമാരെകൂടികാണാം എന്നു പറഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി അനക്സിൽ എത്തി വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീ.പി.ഷാനവാസ് സാറിനെ ഫോണിൽ വിളിച്ചു. സ്വന്തം നാട്ടുകാരനായ അദ്ദേഹം അതിയായ സ്നേഹത്തോടെ നാലാം നിലയിൽ നിന്ന് ഇറങ്ങി ഞങ്ങൾ നിൽക്കുന്ന സ്ഥലത്തേക്കു വന്നു. കുശലാന്വേഷണം നടത്തി..... 

ഒരു കാര്യം തുറന്നു പറയാം ഈ മന്ത്രിസഭ അധികാരത്തിലെത്തിയിട്ട് 100 ദിനങ്ങൾ പിന്നിടുകയാണ്. ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നയിക്കുന്ന രണ്ടാം സർക്കാരിലെ ഓരോ മന്ത്രിമാരും അവരുടെ സ്റ്റാഫും എത്ര സ്നേഹത്തോടെയും ആദരവോടെയും താത്പര്യത്തോടെയുമാണ് അളുകളെ കാണുന്നത് 'ആരെയും നിരാശപ്പെടുത്താതെ
സന്തോഷത്തോടെ ,
ഭേദചിന്തകളോ, മുൻ വിധികളോ ഇല്ലാതെ സംസാരിക്കുന്നത് ഞങ്ങൾക്കു നേരിൽ കാണാനായി. 
അത് തുറന്നെഴുതുക തന്നെ വേണമെന്നു തോന്നി. മനസ്സിലിരുന്നാൽ മറ്റാരും അത് അറിയില്ലല്ലോ .. 
ഈ സർക്കാരിനെ അധികാരത്തിലേറ്റിയ ജനത പരാജയപ്പെടില്ല എന്ന സന്തോഷവും അതിലേറെ അഭിമാനവും ഞങ്ങളിലുണർന്നു.. ഇനിയും ജനകീയ ആവശ്യങ്ങളുമായി മറ്റു മന്ത്രിമാരെ കൂടി കാണണമെന്ന ആഗ്രഹത്തോടെ, ആവേശത്തോടെ രാത്രി 8 മണിയോടെ ഞാനും പ്രശസ്ത എഴുത്തുകാരൻ രാജേഷ് കെ എരുമേലിയും, ശ്രീശബരീശ കോളജ് പ്രൊഫ: വി.ജി.ഹരീഷ് കുമാറും 200 കിലോമീറ്റർ അകലേക്കുള്ള മടക്കയാത്ര ആരംഭിച്ചു....

Comments

Popular posts from this blog

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കത്തികാട്ടി 5 പവൻ മാല കവർന്നു

ബാങ്ക് ജീവനക്കാരയെ കത്തി കാട്ടി ഭീഷണിപെടുത്തി അഞ്ചുപവന്റെ മാല കവര്‍ന്നു. മുണ്ടക്കയത്തിനടുത്ത് പെരുവന്താനം മേഖലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2മണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ബാങ്കിനുളളില്‍ കയറി ജീവനക്കാരിയെ ഭീഷണിപെടുത്തിയാണ് കഴുത്തിലെ മാല കവര്‍ന്നത്. പ്രതികള്‍ക്കായി പൊലീസ് ശക്തമായ അന്വേഷണം നടത്തി വരുന്നു.

ശബരിമല കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചന : മല അരയ മഹാസഭ

CLICK HERE TO WATCH VIDEO കോവിഡ്നിയന്ത്രണങ്ങൾ മറയാക്കി ശബരിമല തീർത്ഥാടനത്തിനുള്ള യഥാർത്ഥ പാതയായ പരമ്പരാഗത കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ശബരിമലക്കുള്ളമറ്റു പ്രധാന പാതകളെല്ലാം തുറന്നു നൽകിയിട്ടും കാനനപാത ഇത്തവണയും തുറന്നു നൽകാൻ തയ്യാറായിട്ടില്ല.സർക്കാരിൻ്റെയും ബോർഡിൻ്റെയും നടപടി വിശ്വാസ വിരുദ്ധവും ആചാരവിരുദ്ധവുമാണ് ഇത് അംഗീകരിക്കാനാകില്ല. തീർത്ഥാടകർക്കായി പരമ്പരാഗത പാത ഉടൻ തുറന്നു നൽകിയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധത്തിനിടയാക്കും.  പാത അടക്കുന്നതിനു മുൻപ് ആരുമായുo ചർച്ച നടത്തിയില്ല. ഇതുമായി ആലോചനനടത്താതിരുന്നത് ബോധപൂർവ്വമാണ്.. കഴിഞ്ഞ വർഷമാണ് ആദ്യമായി പാത അടച്ചത് അന്ന് ഐക്യ മല അരയ മഹാസഭ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കാനനപാതയിലൂടെ ശബരീശ ദർശനം നടത്തുമെന്ന് പ്രതിഞ്ജ എടുത്ത ഭക്തർ കാൽനടയായി പോലിസ് ബാരിക്കേഡ് ഭേദിച്ച് കാനനപാതയിലൂടെ യാത്ര ചെയ്ത് ശബരീശ ദർശനം നടത്തുകയായിരുന്നു. അന്ന് മല അരയ ഭക്തർക്കു മാത്രമായി 'പാത തുറന്നു നൽകി.എന്നാൽ ഈ വർഷവും പാത അടച്ചു. ഈ പാത സ്ഥിരമായി അടക്കാനും ചരിത്ര സ്മൃതികളെ വിസ്മൃതിയിലാഴ്ത്താനും,ദേവസ്വം ബോർഡ് ൻ്റെ മാത്രം അമ്പലങ്ങളിൽ വരുമാനം ലഭിക്കുന്നതിന...