Skip to main content

കോട്ടയം ജില്ലയിൽ 1027 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു



ജില്ലയിൽ 1027 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1009 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 18 പേർ രോഗബാധിതരായി. 2234 പേർ രോഗമുക്തരായി. പുതിയതായി 5355 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.17 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 459 പുരുഷൻമാരും 428 സ്ത്രീകളും 140 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 185 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 8296 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 279321 പേർ കോവിഡ് ബാധിതരായി. 268398 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 50045 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. 

കോട്ടയം-141

കോരുത്തോട്-46

ഏറ്റുമാനൂർ-45

ചങ്ങനാശേരി-41

പനച്ചിക്കാട്-40

വെള്ളൂർ-34

മീനച്ചിൽ-24

കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, വൈക്കം, മണിമല-23

പാറത്തോട്, പാമ്പാടി-22

പാലാ, ചിറക്കടവ്, കുറിച്ചി-21

തൃക്കൊടിത്താനം-20

എരുമേലി, വാഴപ്പള്ളി-19

കൂരോപ്പട, അതിരമ്പുഴ-16

മാഞ്ഞൂർ, കരൂർ, പായിപ്പാട്-15

മീനടം, മാടപ്പള്ളി, കാണക്കാരി, അയർക്കുന്നം-14

ഈരാറ്റുപേട്ട, മുണ്ടക്കയം-13

അയ്മനം, മുളക്കുളം, വിജയപുരം-12

ഭരണങ്ങാനം, വാഴൂർ, ടി.വി പുരം-11

കുറവിലങ്ങാട്-10

തലപ്പലം-9

കറുകച്ചാൽ, കടുത്തുരുത്തി, ആർപ്പൂക്കര-8

ഉദയനാപുരം, തിരുവാർപ്പ്, കിടങ്ങൂർ, വെള്ളാവൂർ-7

മുത്തോലി, ചെമ്പ്,. തിടനാട്, രാമപുരം-6

നീണ്ടൂർ, ഞീഴൂർ, വെളിയന്നൂർ, എലിക്കുളം, തലയാഴം-5

കടനാട്, പൂഞ്ഞാർ, വാകത്താനം, അകലക്കുന്നം-4

കല്ലറ, ഉഴവൂർ, മൂന്നിലവ്, കുമരകം, പൂഞ്ഞാർ തെക്കേക്കര, കടപ്ലാമറ്റം, പള്ളിക്കത്തോട്, കൂട്ടിക്കൽ-3

മരങ്ങാട്ടുപിള്ളി, നെടുംകുന്നം, കങ്ങഴ-2

തീക്കോയി, കൊഴുവനാൽ, വെച്ചൂർ, മണർകാട്, മറവന്തുരുത്ത്-1

Comments

Popular posts from this blog

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കയറും വാങ്ങി പാഞ്ഞെത്തി, വെട്ടം ഷമീറും കപ്പടം സുരേഷും.

കല്ലടിക്കോട് • നാടിനെ മുൾമുനയിൽ നിർത്തിയ മലമ്പുഴ രക്ഷാദൗത്യത്തിൽ പങ്കാളികളായി കരിമ്പ സ്വദേശികളായ വെട്ടം ഷമീറും കപ്പടം സുരേഷും. മലയിടുക്കിൽ കുടുങ്ങിയ യുവാവിന്റെ ദുരവസ്ഥയറിഞ്ഞ് 5000 രൂപയുടെ കയറും വാങ്ങി അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയ ജീപ്പുമായാണ് ഷമീർ ഒറ്റയ്ക്ക് കരിമ്പയിൽനിന്നു പുറപ്പെട്ടത്. യാത്രയ്ക്കിടയിൽ സുഹൃത്തായ സുരേഷും ഒപ്പം ചേർന്നു. ഇവരുടെ സജ്ജീകരണങ്ങളും ഉത്സാഹവും കണ്ട സൈനികർ ദൗത്യത്തിനായി ഒപ്പം ചേർത്തു. സംഘത്തിനാവശ്യമായ വെള്ളം ചുമന്നു കയറ്റാനും ഇവർ തയാറായി. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷമാണ് ഇവരും മലയിറങ്ങിയത്. കല്ലടിക്കോട്, കരിമ്പ മേഖലയിലെ ദേശീയപാതയിൽ അപകടത്തിൽപെടുന്നരുടെ രക്ഷാപ്രവർത്തനങ്ങളിലും പ്രദേശത്തെ സാഹസികമായ രക്ഷാദൗത്യങ്ങളിലും സേവന പ്രവർത്തനങ്ങളിലും ഷമീർ പങ്കാളിയാണ്.