Skip to main content

1095 ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ് പൂര്‍ത്തിയായി


ശുചിത്വവും വിഭവവൈവിധ്യവും ഗുണമേന്മയുമെല്ലാം മാനദണ്ഡങ്ങള്‍
 1095 ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ് പൂര്‍ത്തിയായി

സംസ്ഥാനസര്‍ക്കാരിന്റെ 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി തുടക്കം കുറിച്ച 1095 കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ് പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തി. 266 ഹോട്ടലുകള്‍ 'എ പ്ലസ്' ഗ്രേഡും 359 ഹോട്ടലുകള്‍ 'എ' ഗ്രേഡും 285 ഹോട്ടലുകള്‍ 'സി' ഗ്രേഡും നേടി. ഹോട്ടലുകളുടെ പ്രവര്‍ത്തനക്ഷമതയും നിലവാരവും മെച്ചപ്പെടുത്താനും അടുത്തതലത്തിലേക്ക് ഉയര്‍ത്താനുമാണ് ഗ്രേഡിങ്ങിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 2020-21 സാമ്പത്തികവര്‍ഷം അനുവദിച്ച 23.64 കോടി രൂപ പൂര്‍ണ്ണമായി വിനിയോഗിച്ചുവെന്നും ഈ സാമ്പത്തികവര്‍ഷം ജനകീയ ഹോട്ടലുകള്‍ക്കായി അനുവദിച്ച 20 കോടി രൂപയില്‍ 18.20 കോടി രൂപ, സബ്‌സിഡിയും റിവോള്‍വിങ് ഫണ്ടുമായി സംരംഭകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

   സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും അഗതികള്‍ക്കും വയോജനങ്ങള്‍ക്കും നിരാലംബര്‍ക്കും എല്ലാദിവസവും മിതമായ നിരക്കിലോ സൗജന്യമായോ ഉച്ചഭക്ഷണം വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ജനക്ഷേമ പദ്ധതിയാണ് വിശപ്പുരഹിത കേരളം. 1.80 ലക്ഷം വരെ ഉച്ചയൂണാണ് പ്രതിദിനം ഈ ജനകീയ ഹോട്ടലുകള്‍ വഴി നിലവില്‍ വില്‍ക്കുന്നത്. 4895 കുടുംബശ്രീ വനിതകള്‍ക്ക് ഹോട്ടലുകള്‍ വഴി സ്ഥിര വരുമാനം നേടാനും കഴിയുന്നുണ്ട്. 
  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയുമായി സഹകരിച്ചുകൊണ്ടാണ് ഗ്രേഡിങ്ങിനാവശ്യമായ സൂചികകള്‍ തയാറാക്കിയത്. ശുചിത്വം, വിഭവങ്ങളുടെ വൈവിധ്യം, ഭക്ഷണത്തിന്റെ ഗുണമേന്മ, പ്രവര്‍ത്തന സമയം, പ്രതിമാസ വിറ്റുവരവ്, സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെയും ചുറ്റുപാടുകളുടെയും അവസ്ഥ എന്നീ മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡിങ് പൂര്‍ത്തിയാക്കിയത്. ഉയര്‍ന്ന ഗ്രേഡ് നേടാന്‍ കഴിയാത്തവര്‍ക്ക് അതിനായുള്ള പരിശീലനങ്ങളും സാമ്പത്തിക പിന്തുണയും കുടുംബശ്രീ ലഭ്യമാക്കും.

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും