Skip to main content

കോട്ടയം ജില്ലയിൽ 1565 പേർക്ക്കോവിഡ്; 1451 പേർക്ക് രോഗമുക്തി

കോട്ടയം: ജില്ലയിൽ 1565 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1546 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ടു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 19 പേർ രോഗബാധിതരായി. 1451 പേർ രോഗമുക്തരായി. പുതിയതായി 10538 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.85 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 648 പുരുഷൻമാരും 687 സ്ത്രീകളും 230 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 105 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 9123 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 275338 പേർ കോവിഡ് ബാധിതരായി. 263090 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 51817 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-146

ചിറക്കടവ്-54

അതിരമ്പുഴ-53

എരുമേലി-51

കുമരകം-49

പാമ്പാടി-48

പാറത്തോട-44

എലിക്കുളം-42

മണിമല, കോരുത്തോട്-40

കിടങ്ങൂർ-36

കാഞ്ഞിരപ്പള്ളി-34

തിടനാട്-33

മുണ്ടക്കയം-32

വെള്ളൂർ-31

വാഴൂർ, ഏറ്റുമാനൂർ, കുറവിലങ്ങാട്-28

ഞീഴൂർ-26

മാടപ്പള്ളി-25

കടനാട്, മാഞ്ഞൂർ, കടുത്തുരുത്തി-23

ഈരാറ്റുപേട്ട, കൂരോപ്പട-22

മുളക്കുളം, പനച്ചിക്കാട്-21

അയ്മനം-20

ചങ്ങനാശേരി, പുതുപ്പള്ളി, കരൂർ-19

വെള്ളാവൂർ, ആർപ്പൂക്കര, വാഴപ്പള്ളി, കല്ലറ-18

പൂഞ്ഞാർ തെക്കേക്കര, വൈക്കം, പാലാ-17

വിജയപുരം, രാമപുരം, പൂഞ്ഞാർ, മറവന്തുരുത്ത്-16

പള്ളിക്കത്തോട്, മീനച്ചിൽ, കടപ്ലാമറ്റം-15

ഭരണങ്ങാനം-14

അകലക്കുന്നം-13

തൃക്കൊടിത്താനം, കൂട്ടിക്കൽ, കാണക്കാരി, മീനടം-12

നെടുംകുന്നം, ഉദയനാപുരം-11

വാകത്താനം, കുറിച്ചി, അയർക്കുന്നം, മണർക്കാട്-10

കറുകച്ചാൽ, തിരുവാർപ്പ്, മുത്തോലി-8

ടി.വി പുരം-7

വെളിയന്നൂർ, പായിപ്പാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ-6

തലയാഴം, വെച്ചൂർ, കൊഴുവനാൽ, തലയോലപ്പറമ്പ്-5

ചെമ്പ്-4

കങ്ങഴ, തലനാട്, തലപ്പലം, നീണ്ടൂർ-3

മേലുകാവ്, മൂന്നിലവ്-2

തീക്കോയി-1

Comments

Popular posts from this blog

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കത്തികാട്ടി 5 പവൻ മാല കവർന്നു

ബാങ്ക് ജീവനക്കാരയെ കത്തി കാട്ടി ഭീഷണിപെടുത്തി അഞ്ചുപവന്റെ മാല കവര്‍ന്നു. മുണ്ടക്കയത്തിനടുത്ത് പെരുവന്താനം മേഖലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2മണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ബാങ്കിനുളളില്‍ കയറി ജീവനക്കാരിയെ ഭീഷണിപെടുത്തിയാണ് കഴുത്തിലെ മാല കവര്‍ന്നത്. പ്രതികള്‍ക്കായി പൊലീസ് ശക്തമായ അന്വേഷണം നടത്തി വരുന്നു.

ശബരിമല കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചന : മല അരയ മഹാസഭ

CLICK HERE TO WATCH VIDEO കോവിഡ്നിയന്ത്രണങ്ങൾ മറയാക്കി ശബരിമല തീർത്ഥാടനത്തിനുള്ള യഥാർത്ഥ പാതയായ പരമ്പരാഗത കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ശബരിമലക്കുള്ളമറ്റു പ്രധാന പാതകളെല്ലാം തുറന്നു നൽകിയിട്ടും കാനനപാത ഇത്തവണയും തുറന്നു നൽകാൻ തയ്യാറായിട്ടില്ല.സർക്കാരിൻ്റെയും ബോർഡിൻ്റെയും നടപടി വിശ്വാസ വിരുദ്ധവും ആചാരവിരുദ്ധവുമാണ് ഇത് അംഗീകരിക്കാനാകില്ല. തീർത്ഥാടകർക്കായി പരമ്പരാഗത പാത ഉടൻ തുറന്നു നൽകിയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധത്തിനിടയാക്കും.  പാത അടക്കുന്നതിനു മുൻപ് ആരുമായുo ചർച്ച നടത്തിയില്ല. ഇതുമായി ആലോചനനടത്താതിരുന്നത് ബോധപൂർവ്വമാണ്.. കഴിഞ്ഞ വർഷമാണ് ആദ്യമായി പാത അടച്ചത് അന്ന് ഐക്യ മല അരയ മഹാസഭ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കാനനപാതയിലൂടെ ശബരീശ ദർശനം നടത്തുമെന്ന് പ്രതിഞ്ജ എടുത്ത ഭക്തർ കാൽനടയായി പോലിസ് ബാരിക്കേഡ് ഭേദിച്ച് കാനനപാതയിലൂടെ യാത്ര ചെയ്ത് ശബരീശ ദർശനം നടത്തുകയായിരുന്നു. അന്ന് മല അരയ ഭക്തർക്കു മാത്രമായി 'പാത തുറന്നു നൽകി.എന്നാൽ ഈ വർഷവും പാത അടച്ചു. ഈ പാത സ്ഥിരമായി അടക്കാനും ചരിത്ര സ്മൃതികളെ വിസ്മൃതിയിലാഴ്ത്താനും,ദേവസ്വം ബോർഡ് ൻ്റെ മാത്രം അമ്പലങ്ങളിൽ വരുമാനം ലഭിക്കുന്നതിന...