Skip to main content

ശ്രീ ശബരീശ കോളേജിൽ 2021-22 അക്കാദമിക വർഷത്തെ മാനേജ്മെന്റ് സീറ്റിലേക്കുള്ള അഡ്മിഷൻ : അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.

ശ്രീ ശബരീശ കോളേജിൽ ബി.എ ഇംഗ്ലീഷ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം. ഫിനാൻസ് & ടാക്സേഷൻ, ബി.സി.എ. ബിരുദ പ്രോഗ്രാമുകളിൽ മാനേജ്മെന്റ് സീറ്റിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ മഹാത്മാഗാന്ധി സർവ്വകലാശാല യു.ജി. ക്യാപ്പിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.

അപേക്ഷകൾ അയക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ 
1. ശ്രീ ശബരീശ കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക (www.sreesabareesacollege.in)
2. വെബ്സൈറ്റിൽ മാനേജ്മെന്റ് അഡ്മിഷൻ എന്ന ബോക്സിൽ ക്ലിക്ക് ചെയ്യുക. പിന്നീട് എസ്.സി / എസ്. ടി അപേക്ഷകർ യു.ജി. കമ്മ്യൂണിറ്റി ക്വാട്ടയിലും, മറ്റ് അപേക്ഷകർ യു.ജി. മാനേജ്മെന്റ് ക്വാട്ടയിലും ക്ലിക്ക് ചെയ്യുക. ഉടൻ ഓൺലൈൻ അപേക്ഷാഫോമിൽ എത്തിച്ചേരും. 
3. ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക. (ഇതിന് മുൻപ് തന്നെ എം.ജി.സർവ്വകലാശാല യു.ജി. CAP പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. പ്രസ്തുത രജിസ്‌ട്രേഷൻ നമ്പരും മാനേജ്മെന്റ് അപേക്ഷയിൽ നൽകേണ്ടതാണ്.) എസ്.എസ്.എൽ.സി, പ്ലസ്. ടു (എസ്.സി/എസ്.ടി വിഭാഗം ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും) സർട്ടിഫിക്കറ്റുകൾ അപേക്ഷ ഫോമിനൊപ്പം നിർദ്ദിഷ്ട സ്ഥലത്ത് അപ് ലോഡ് ചെയ്യണം. ഇതിന്റെ സ്കാൻ സൈസ് 200 kb യിൽ കൂടരുത്. 
4. ഓൺലൈനായി ഫീസ് അടക്കുക. ഇതിന് അപേക്ഷയോടൊപ്പം തന്നെ സൗകര്യമുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡിലെ നമ്പർ ഉപയോഗിച്ച് അപേക്ഷ ഫീസ് അടക്കാം. എസ്.സി./എസ്.ടി വിഭാഗത്തിന് 50 രൂപയാണ് അപേക്ഷ ഫീസ് അടക്കേണ്ടത്. എല്ലാ ബാങ്കുകളുടെയും വിസ കാർഡ്, മാസ്റ്റർ കാർഡ് തുടങ്ങിയവ ഓൺലൈൻഫീസ് അടക്കാൻ ഉപയോഗിക്കാവുന്നതാണ്.
5. തുടർന്ന് അപേക്ഷ സബ്മിറ്റ് ചെയ്യുക. രസീത് ഇ മെയിൽ വിലാസത്തിൽ ലഭിക്കും. 

കോളേജിന്റെ ഓൺലൈൻ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. റാങ്ക് അടിസ്ഥാനമാക്കി അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് കോളേജിലെ ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ്, കോഷൻ ഡിപ്പോസിറ്റ്, ലാബ് ഫീസ് തുടങ്ങിയവയും ഓൺലൈനായി അടക്കാം. ഇതിനായി വെബ്സൈറ്റിലെ ഓൺലൈൻ ഫീസ് പേയ്മെന്റ് എന്ന പോർട്ടൽ ഉപയോഗിക്കാം.
ഓൺലൈൻ അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9496180154, 04828 278560, 9961323247 എന്ന ഫോൺ നമ്പരുകളിൽ വിളിക്കുക.


Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും