Skip to main content

കേന്ദ്ര ഭവനകാര്യ മന്ത്രാലയം ആവാസ് പര്‍ സംവാദ് എന്ന പേരില്‍ നടത്തിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു

കേന്ദ്ര ഭവനകാര്യ മന്ത്രാലയം ആവാസ് പര്‍ സംവാദ് എന്ന പേരില്‍ നടത്തിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനുമായി സംയോജിപ്പിച്ചുകൊണ്ടാണ് സംസ്ഥാനത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നടപ്പിലാക്കുന്നത്.

ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒന്നരലക്ഷം രൂപയ്ക്ക് പുറമെ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് രണ്ടര ലക്ഷം രൂപ കൂടി നല്‍കിയാണ് ഒരു വീടിന് നാല് ലക്ഷം രൂപ യൂണിറ്റ് നിരക്കായി നല്‍കുന്നത്. ദേശീയ തലത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളമാണ് നല്‍കുന്നത്.


സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഓരോ പൗരനുമുള്ളതാണ്. രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കും ആ സ്വപ്നം സ്വന്തം നിലയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നില്ല. എന്നാല്‍, കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ ഭവന പദ്ധതിയാണ് നടപ്പിലാക്കുന്നത്. 

ലൈവ്‌ലി ഹുഡ് ഇന്‍ക്ലൂഷന്‍ ആന്റ് ഫിനാന്‍ഷ്യല്‍ എംപവര്‍മെന്റ് (ലൈഫ്) എന്ന പേരിലൂടെ തന്നെ സര്‍ക്കാരിന്റെ സമഗ്രമായ കാഴ്ചപ്പാടാണ് തെളിയിക്കുന്നത്. 

 കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ രാജഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സാണ് ശില്‍പ്പശാല ഒരുക്കിയത്. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യ, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രിന്‍സിപ്പല്‍ ഡോ. ബിനോയ് ജോസഫ് എന്നിവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിച്ചു

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും