Skip to main content

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ എക്‌സലൻസ് ആക്കുന്നതിന് നടപടി സ്വീകരിക്കും: മുഖ്യമന്ത്രി



സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ എക്‌സലൻസ് ആക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി ഐ. എം. ജിയിൽ നടക്കുന്ന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ രംഗത്ത് 30 മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇവ ഇന്റർ യൂണിവേഴ്‌സിറ്റി സ്വയംഭരണ സ്ഥാപനങ്ങളായാണ് ആരംഭിക്കുക. 


CLICK HERE TO JOIN OUR WHATSAPP GROUP 


പഠനത്തോടൊപ്പം വരുമാനം കൂടി ലക്ഷ്യമിട്ട് ഏൺ ബൈ ലേൺ പരിപാടി നടപ്പാക്കണം. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ തൊഴിൽദാതാക്കളായി മാറാൻ സഹായിക്കുന്ന വിധത്തിൽ ഇൻകുബേഷൻ കേന്ദ്രങ്ങളും സ്റ്റാർട്ട്അപ്പ് കേന്ദ്രങ്ങളും ആരംഭിക്കുന്നത് പാഠ്യപദ്ധതിയിൽ സർവകലാശാലകൾ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാഡമിക് നിലവാരം ഉയർത്താൻ പാഠ്യപദ്ധതിയെ സമകാലികവത്ക്കരിക്കാനാകണം.
ലോകത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച പ്രതിഭകളുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിന് നേരത്തേ ആവിഷ്‌കരിച്ച എമിനന്റ് സ്‌കോളർ ഓൺലൈൻ എന്ന സേവനം ഉപയോഗിക്കണം. എല്ലാ സർവകലാശാലകളും ചുരുങ്ങിയത് 3.5 നാക് ഗ്രേഡ് നേടുന്ന നിലയെത്തണം. ഇതിന് ഉതകും വിധം അക്കാഡമിക് നിലവാരവും ഭൗതിക സൗകര്യങ്ങളും മെച്ചപ്പെടുത്താനാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓരോ വകുപ്പും മികവ് പുലത്തണം. എല്ലാ സ്ഥാപനങ്ങളിലും സമയബന്ധിതമായി പരിശോധന നടത്തണം. പൂർണമായും ജനാധിപത്യ രീതിയും സ്ഥാപനത്തിന്റെ സ്വയംഭരണവും പരിഗണിച്ചാകണം പരിശോധന. ഇത്തരം പരിശോധനയുടെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തേണ്ട മേഖല കണ്ടെത്തി അതിനായി രൂപരേഖ തയ്യാറാക്കണം. ഇത് സമയബന്ധിതമായി പ്രായോഗികമാക്കാനുള്ള ആസൂത്രണവും നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഉന്നത വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി രാജൻ വർഗീസ് എന്നിവർ സംബന്ധിച്ചു.  

Comments

Popular posts from this blog

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കത്തികാട്ടി 5 പവൻ മാല കവർന്നു

ബാങ്ക് ജീവനക്കാരയെ കത്തി കാട്ടി ഭീഷണിപെടുത്തി അഞ്ചുപവന്റെ മാല കവര്‍ന്നു. മുണ്ടക്കയത്തിനടുത്ത് പെരുവന്താനം മേഖലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2മണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ബാങ്കിനുളളില്‍ കയറി ജീവനക്കാരിയെ ഭീഷണിപെടുത്തിയാണ് കഴുത്തിലെ മാല കവര്‍ന്നത്. പ്രതികള്‍ക്കായി പൊലീസ് ശക്തമായ അന്വേഷണം നടത്തി വരുന്നു.

ശബരിമല കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചന : മല അരയ മഹാസഭ

CLICK HERE TO WATCH VIDEO കോവിഡ്നിയന്ത്രണങ്ങൾ മറയാക്കി ശബരിമല തീർത്ഥാടനത്തിനുള്ള യഥാർത്ഥ പാതയായ പരമ്പരാഗത കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ശബരിമലക്കുള്ളമറ്റു പ്രധാന പാതകളെല്ലാം തുറന്നു നൽകിയിട്ടും കാനനപാത ഇത്തവണയും തുറന്നു നൽകാൻ തയ്യാറായിട്ടില്ല.സർക്കാരിൻ്റെയും ബോർഡിൻ്റെയും നടപടി വിശ്വാസ വിരുദ്ധവും ആചാരവിരുദ്ധവുമാണ് ഇത് അംഗീകരിക്കാനാകില്ല. തീർത്ഥാടകർക്കായി പരമ്പരാഗത പാത ഉടൻ തുറന്നു നൽകിയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധത്തിനിടയാക്കും.  പാത അടക്കുന്നതിനു മുൻപ് ആരുമായുo ചർച്ച നടത്തിയില്ല. ഇതുമായി ആലോചനനടത്താതിരുന്നത് ബോധപൂർവ്വമാണ്.. കഴിഞ്ഞ വർഷമാണ് ആദ്യമായി പാത അടച്ചത് അന്ന് ഐക്യ മല അരയ മഹാസഭ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കാനനപാതയിലൂടെ ശബരീശ ദർശനം നടത്തുമെന്ന് പ്രതിഞ്ജ എടുത്ത ഭക്തർ കാൽനടയായി പോലിസ് ബാരിക്കേഡ് ഭേദിച്ച് കാനനപാതയിലൂടെ യാത്ര ചെയ്ത് ശബരീശ ദർശനം നടത്തുകയായിരുന്നു. അന്ന് മല അരയ ഭക്തർക്കു മാത്രമായി 'പാത തുറന്നു നൽകി.എന്നാൽ ഈ വർഷവും പാത അടച്ചു. ഈ പാത സ്ഥിരമായി അടക്കാനും ചരിത്ര സ്മൃതികളെ വിസ്മൃതിയിലാഴ്ത്താനും,ദേവസ്വം ബോർഡ് ൻ്റെ മാത്രം അമ്പലങ്ങളിൽ വരുമാനം ലഭിക്കുന്നതിന...