Skip to main content

എം കെ നാരായണൻ മാഷിൻ്റെ അനുസ്മരണം


YOUTUBE

 ഐക്യ മല അരയ മഹാസഭക്ക് കാലാതിവർത്തിയായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിൽ ആദരണീയനായ എം.കെ.നാരായണൻ സാറിന് നിർണ്ണായക പങ്ക്.... പി.കെ സജീവ് 

ഗോത്ര ജനതയുടെ അവകാശപ്പോരാട്ടത്തിൽ നിറസാന്നിധ്യവും ചരിത്രകാരനുമായിരുന്ന എം കെ നാരായണൻ മാഷിൻ്റെ അനുസ്മരണം തൊടുപുഴ മേഖലയിലും കാഞ്ഞിരപ്പള്ളി മേഖലയിലും നടത്തിയപ്പോൾ യോഗങ്ങളിൽ online ആയി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. പി.കെ സജീവ് .


ഐക്യ മലഅരയ മഹാസഭയുടെ സംസ്ഥാന സെക്രട്ടറിയും, ഗോത്ര ജനതയുടെ സമരനേതാവും, എഴുത്തുകാരനുമായിരുന്നു എം.കെ. നാരായണൻ മാസ്റ്റർ. അനുസ്മരണ യോഗങ്ങൾ തൊടുപുഴ മേഖലയിലും, കാഞ്ഞിരപ്പള്ളി മേഖലയിലും നടന്നു.  




പൂച്ചപ്രശാഖയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗത്തിൽ ശ്രീമതി പ്രഭാ നാരായണൻ ദീപം തെളിച്ച് പുഷ്പാർച്ചന നടത്തി തുടർന്ന് ശാഖാ ഭാരവാഹികളും പ്രവർത്തകരും പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി.


കാഞ്ഞിരപ്പള്ളി മേഖലയിൽ  ശ്രീശബരീശ കോളേജിൽ ചേർന്ന അനുസ്മരണ യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ Prof വിജി ഹരീഷ് കുമാർ  മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർപേഴ്സൺ ഷൈലജ നാരായണൻ prof . നന്ദകിഷോർ സന്ധ്യാമോൾ കെ പി എന്നിവർ സംസാരിച്ചു. 

ഇടുക്കി ജില്ലയിലെ അടൂർമലയിൽ 1935 നാണ് മാസ്റ്ററുടെ ജനനം.


Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും