Skip to main content

എല്ലാ ജില്ലകളിലും സെറോ പ്രിവലൻസ് പഠനം നടക്കുന്നു: മുഖ്യമന്ത്രി

 

എല്ലാ ജില്ലകളിലും സെറോ പ്രിവലൻസ് പഠനം നടക്കുന്നു: മുഖ്യമന്ത്രി



സംസ്ഥാനത്ത് എല്ലാ ജില്ലകളിലും  സെറൊ പ്രിവലൻസ് പഠനം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 


എത്ര പേർക്ക് രോഗം വന്നു മാറി എന്നു മനസ്സിലാക്കാനാണ് പഠനം. കുട്ടികളിലും സെറോ പ്രിവലൻസ് പഠനം നടത്തുന്നുണ്ട്. രോഗവ്യാപനത്തിന്റെ തോതും സ്വഭാവവും മനസ്സിലാക്കാനും അതനുസരിച്ച് വാക്‌സിൻ വിതരണവും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ കൃത്യതയോടെ നടപ്പിലാക്കാനും പഠനം സഹായകമാകും. 


ഈ മാസം അവസാനത്തോടെ  പഠനം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ക്വാറന്റീൻ ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി പോലീസിന്റെ  16,575 സംഘങ്ങളെയാണ് കഴിഞ്ഞ  ഒരാഴ്ച മാത്രം നിയോഗിച്ചത്. 


1,45,308 വീടുകളിൽ കഴിഞ്ഞയാഴ്ച പോലീസ് സന്ദർശനം നടത്തി. ക്വാറന്റീനിൽ കഴിയുന്ന 3,40,781 പേരെയാണ് പോലീസിന്റെ മോട്ടോർ സൈക്കിൾ സംഘം സന്ദർശിച്ച് വിവരങ്ങൾ അരാഞ്ഞത്. 


കഴിഞ്ഞയാഴ്ച ക്വാറന്റീനിൽ കഴിഞ്ഞ 3,47,990 പേരെ ഫോണിൽ ബന്ധപ്പെട്ട് പോലീസ് വിവരങ്ങൾ ശേഖരിച്ചു.


 ക്വാറന്റീൻ ലംഘിച്ച 1239 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 18 വയസിന് മുകളിലുള്ള ബാക്കിയുള്ളവർക്ക് കൂടി ഈ മാസം തന്നെ വാക്‌സിൻ നൽകാനുള്ള പരിശ്രമത്തിലാണ് സർക്കാർ.


 രണ്ടു മൂന്നു മാസങ്ങൾക്കകം രണ്ടാം ഡോസ് വാക്‌സിനേഷനും പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. സെപ്റ്റംബർ എട്ട് മുതൽ 14 വരെയുള്ള കാലയളവിൽ, ശരാശരി കോവിഡ് ആക്ടീവ് കേസുകൾ 1,53,067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42,998 കേസുകളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആഴ്ചയിൽ ടിപിആറിന്റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളർച്ചാ നിരക്ക് യഥാക്രമം ആറ് ശതമാനവും 21 ശതമാനവും കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Comments

Popular posts from this blog

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കത്തികാട്ടി 5 പവൻ മാല കവർന്നു

ബാങ്ക് ജീവനക്കാരയെ കത്തി കാട്ടി ഭീഷണിപെടുത്തി അഞ്ചുപവന്റെ മാല കവര്‍ന്നു. മുണ്ടക്കയത്തിനടുത്ത് പെരുവന്താനം മേഖലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2മണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ബാങ്കിനുളളില്‍ കയറി ജീവനക്കാരിയെ ഭീഷണിപെടുത്തിയാണ് കഴുത്തിലെ മാല കവര്‍ന്നത്. പ്രതികള്‍ക്കായി പൊലീസ് ശക്തമായ അന്വേഷണം നടത്തി വരുന്നു.

ശബരിമല കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചന : മല അരയ മഹാസഭ

CLICK HERE TO WATCH VIDEO കോവിഡ്നിയന്ത്രണങ്ങൾ മറയാക്കി ശബരിമല തീർത്ഥാടനത്തിനുള്ള യഥാർത്ഥ പാതയായ പരമ്പരാഗത കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ശബരിമലക്കുള്ളമറ്റു പ്രധാന പാതകളെല്ലാം തുറന്നു നൽകിയിട്ടും കാനനപാത ഇത്തവണയും തുറന്നു നൽകാൻ തയ്യാറായിട്ടില്ല.സർക്കാരിൻ്റെയും ബോർഡിൻ്റെയും നടപടി വിശ്വാസ വിരുദ്ധവും ആചാരവിരുദ്ധവുമാണ് ഇത് അംഗീകരിക്കാനാകില്ല. തീർത്ഥാടകർക്കായി പരമ്പരാഗത പാത ഉടൻ തുറന്നു നൽകിയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധത്തിനിടയാക്കും.  പാത അടക്കുന്നതിനു മുൻപ് ആരുമായുo ചർച്ച നടത്തിയില്ല. ഇതുമായി ആലോചനനടത്താതിരുന്നത് ബോധപൂർവ്വമാണ്.. കഴിഞ്ഞ വർഷമാണ് ആദ്യമായി പാത അടച്ചത് അന്ന് ഐക്യ മല അരയ മഹാസഭ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കാനനപാതയിലൂടെ ശബരീശ ദർശനം നടത്തുമെന്ന് പ്രതിഞ്ജ എടുത്ത ഭക്തർ കാൽനടയായി പോലിസ് ബാരിക്കേഡ് ഭേദിച്ച് കാനനപാതയിലൂടെ യാത്ര ചെയ്ത് ശബരീശ ദർശനം നടത്തുകയായിരുന്നു. അന്ന് മല അരയ ഭക്തർക്കു മാത്രമായി 'പാത തുറന്നു നൽകി.എന്നാൽ ഈ വർഷവും പാത അടച്ചു. ഈ പാത സ്ഥിരമായി അടക്കാനും ചരിത്ര സ്മൃതികളെ വിസ്മൃതിയിലാഴ്ത്താനും,ദേവസ്വം ബോർഡ് ൻ്റെ മാത്രം അമ്പലങ്ങളിൽ വരുമാനം ലഭിക്കുന്നതിന...