Skip to main content

റവന്യൂ വകുപ്പിലെ ഡിജിറ്റൽ സേവനങ്ങൾക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

റവന്യൂ വകുപ്പിലെ ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 9) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
ഇ-പേയ്‌മെന്റ് ആപ്ലിക്കേഷൻ, ഫീൽഡ്‌മെഷർമെന്റ് സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവ ഓൺലൈനായി ലഭിക്കുന്നതിനുള്ള മോഡ്യൂൾ, ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ ഓൺലൈനിൽ സമർപ്പിക്കാനുള്ള മോഡ്യൂൾ, അടിസ്ഥാന നികുതി രജിസ്റ്റർ, തണ്ടപ്പേർ അക്കൗണ്ട് എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, വില്ലേജ് ഓഫീസുകൾക്ക് വെബ്‌സൈറ്റ്, റവന്യൂ ഇ-സർവീസ് പോർട്ടൽ നവീകരണം, ക്വിക് പേ സംവിധാനം, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ നൽകുന്നതിനുള്ള ഓൺലൈൻ മോഡ്യൂൾ എന്നിവയാണ് സജ്ജമാകുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വില്ലേജ് ഓഫീസുകൾ മുഖേന സ്വീകരിച്ചിരുന്ന ഭൂനികുതി മൊബൈൽഫോൺ മുഖേന അനായാസം ഒടുക്കുന്നതിനുള്ള സംവിധാനമാണ് ഇ-പേയ്‌മെന്റ് ആപ്ലിക്കേഷനിലൂടെ യാഥാർത്ഥ്യമാകുന്നത്. ഓരോവർഷവും ഒടുക്കേണ്ട ഭൂനികുതി സംബന്ധിച്ച് പൊതുജനങ്ങൾക്ക് എസ്എംഎസ് മുഖേന അറിയിപ്പ് നൽകുന്നതിനും ഒടുക്കിയ ഭൂനികുതി രസീത് ഏത് സമയത്തും ഡൗൺലോഡ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. നെറ്റ് ബാങ്കിംഗ്, യുപിഐ സംവിധാനങ്ങളിലൂടെ നികുതി ഒടുക്കുന്നതിനും ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്.
സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വെ പൂർത്തിയാക്കിയ വില്ലേജുകളിൽ എഫ്എംബി സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവയ്ക്കുള്ള അപേക്ഷ, ഫീസ് എന്നിവ ഓൺലൈനായി സമർപ്പിക്കുന്നതിനും അനുവദിക്കുന്ന സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവ ഡൗൺലോഡ് ചെയ്യുന്നതിനും പുതിയ മോഡ്യൂളിലൂടെ സാധിക്കും.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി സംബന്ധിച്ച് വ്യാപക പരാതികളാണ് ലഭിക്കുന്നത്. ഇത് പരിഹരിക്കുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും ഓൺലൈൻ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. അപേക്ഷയുടെ പുരോഗതി ഓൺലൈനായി നിരീക്ഷിക്കാൻ കഴിയുന്നതിനൊപ്പം അപാകതകളും ഓൺലൈനായി പരിഹരിക്കാനാകും. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലേയും അടിസ്ഥാന നികുതി രജിസ്റ്ററുകളും തണ്ടപ്പേർ അക്കൗണ്ടുകളും ഡിജിറ്റൈസ് ചെയ്യുന്നതോടെ റീസർവ്വെ, ഭൂമി ഏറ്റെടുക്കൽ മുതലായവയുടെ വേഗത വർദ്ധിക്കുകയും കോടതി, ബാങ്കുകൾ എന്നിവയ്ക്ക് ഡേറ്റ ഉപയുക്തമാക്കുന്നതിനും കഴിയും.

പ്രാദേശിക വികസനങ്ങൾക്കുള്ള ഉപാധികളായി ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകൾക്കും വെബ്‌സൈറ്റ് ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്ക് നികുതികളും വിവിധ ഫീസുകളും ഒടുക്കുന്നതിന് ഇ-സർവീസ് പോർട്ടൽ നവീകരിച്ച് 'ക്വിക്‌പേ' എന്ന സംവിധാനം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. അർബുദം, കുഷ്ഠം, ക്ഷയം എന്നീ രോഗ ബാധിതർക്ക് പെൻഷൻ നൽകുന്ന നിലവിലെ സംവിധാനവും ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട്. യൂണീക്ക് തണ്ടപ്പേർ സംവിധാനം നടപ്പാക്കുന്നതിന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി മന്ത്രി പറഞ്ഞു.


Comments

Popular posts from this blog

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കത്തികാട്ടി 5 പവൻ മാല കവർന്നു

ബാങ്ക് ജീവനക്കാരയെ കത്തി കാട്ടി ഭീഷണിപെടുത്തി അഞ്ചുപവന്റെ മാല കവര്‍ന്നു. മുണ്ടക്കയത്തിനടുത്ത് പെരുവന്താനം മേഖലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2മണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ബാങ്കിനുളളില്‍ കയറി ജീവനക്കാരിയെ ഭീഷണിപെടുത്തിയാണ് കഴുത്തിലെ മാല കവര്‍ന്നത്. പ്രതികള്‍ക്കായി പൊലീസ് ശക്തമായ അന്വേഷണം നടത്തി വരുന്നു.

ശബരിമല കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചന : മല അരയ മഹാസഭ

CLICK HERE TO WATCH VIDEO കോവിഡ്നിയന്ത്രണങ്ങൾ മറയാക്കി ശബരിമല തീർത്ഥാടനത്തിനുള്ള യഥാർത്ഥ പാതയായ പരമ്പരാഗത കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ശബരിമലക്കുള്ളമറ്റു പ്രധാന പാതകളെല്ലാം തുറന്നു നൽകിയിട്ടും കാനനപാത ഇത്തവണയും തുറന്നു നൽകാൻ തയ്യാറായിട്ടില്ല.സർക്കാരിൻ്റെയും ബോർഡിൻ്റെയും നടപടി വിശ്വാസ വിരുദ്ധവും ആചാരവിരുദ്ധവുമാണ് ഇത് അംഗീകരിക്കാനാകില്ല. തീർത്ഥാടകർക്കായി പരമ്പരാഗത പാത ഉടൻ തുറന്നു നൽകിയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധത്തിനിടയാക്കും.  പാത അടക്കുന്നതിനു മുൻപ് ആരുമായുo ചർച്ച നടത്തിയില്ല. ഇതുമായി ആലോചനനടത്താതിരുന്നത് ബോധപൂർവ്വമാണ്.. കഴിഞ്ഞ വർഷമാണ് ആദ്യമായി പാത അടച്ചത് അന്ന് ഐക്യ മല അരയ മഹാസഭ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കാനനപാതയിലൂടെ ശബരീശ ദർശനം നടത്തുമെന്ന് പ്രതിഞ്ജ എടുത്ത ഭക്തർ കാൽനടയായി പോലിസ് ബാരിക്കേഡ് ഭേദിച്ച് കാനനപാതയിലൂടെ യാത്ര ചെയ്ത് ശബരീശ ദർശനം നടത്തുകയായിരുന്നു. അന്ന് മല അരയ ഭക്തർക്കു മാത്രമായി 'പാത തുറന്നു നൽകി.എന്നാൽ ഈ വർഷവും പാത അടച്ചു. ഈ പാത സ്ഥിരമായി അടക്കാനും ചരിത്ര സ്മൃതികളെ വിസ്മൃതിയിലാഴ്ത്താനും,ദേവസ്വം ബോർഡ് ൻ്റെ മാത്രം അമ്പലങ്ങളിൽ വരുമാനം ലഭിക്കുന്നതിന...