വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (VYBECOS) ആരോഗ്യ മേഖലയിലെ സംരംഭമായ വൈബ് ഹെൽത്ത് സെന്റർ MLA അഡ്വ. VK പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് തോപ്പുമുക്ക് പ്രൊവിഡൻസ് ഹോസ്പിറ്റൽ ബിൽഡിംഗിലാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത് . സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച യുവ സഹകരണ സംഘമായ വൈബ്കോസിന്റെ ആദ്യ സംരംഭമാണ് വൈബ് ഹെൽത്ത്. ഗുണമേന്മയുള്ള ആരോഗ്യ പരിചരണം കുറഞ്ഞ ചെലവിൽ വീടുകളിൽ എത്തിച്ചു നൽകുക എന്നതാണ് വൈബ് ഹെൽത്തിന്റെ ലക്ഷ്യം. പ്രഗത്ഭരായ ഒരു കൂട്ടം മെഡിക്കൽ-പാരാ മെഡിക്കൽ പ്രൊഫഷണലുകളാണ് വൈബ് ഹെൽത്തിന് നേതൃത്വം നൽകുന്നത്. മഹാ പ്രളയ കാലത്തും കോവിഡ് തീവ്ര വ്യാപന സമയത്തും ആതുര പരിചരണത്തിന് മുന്നിട്ടിറങ്ങിയ മെഡിക്കൽ ടീമാണ് ഈ സംരംഭത്തിന് പിന്നിൽ. ഡോക്ടർ, നേഴ്സ്, ഫിസിയോതെറാപ്പി, ഡയറ്റീഷ്യൻ, ലബോറട്ടറി സേവനങ്ങൾ തുടങ്ങിയവ കുറഞ്ഞ ചെലവിൽ വീടുകളിൽ ലഭ്യമാക്കും. സേവനങ്ങൾ ലഭിക്കുന്നതിനായി ഫോണിലൂടെയും ഓൺലൈനിലും ബുക്ക് ചെയ്യാവുന്നതാണ്. ഉദ്ഘാടന പരിപാടിയിൽ വൈബ്കോസ് പ്രസിഡന്റ് സി.എസ്
Comments
Post a Comment