മുരിക്കുംവയൽ: കോട്ടയം ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ മുരിക്കുംവയൽ ശ്രീ ശബരീശ കോളേജിന്റെ സഹകരണത്തോടെ ട്രൈബൽ കുട്ടികൾക്കായി നടപ്പാക്കുന്ന എൽ.എൽ.ബി. എൻട്രൻസ് സൗജന്യ പരിശീലനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ജഡ്ജ് ശ്രീ. നിസാർ അഹമ്മദ് കെ.റ്റി. നിർവ്വഹിച്ചു. ജില്ലാ ജഡ്ജ് ശ്രീ. ജോൺസൺ ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സബ് ജഡ്ജും കോട്ടയം ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റി സെക്രട്ടറിയുമായ ശ്രീ. സുധീഷ്കുമാർ എസ്, ശ്രീ ശബരീശ കോളേജ് ചെയർമാൻ കെ.ആർ. ഗംഗാധരൻ IRS , പ്രിൻസിപ്പൽ പ്രൊഫ. വീ. ജി.ഹരീഷ്കുമാർ , മെന്റെർ സിദ്ധാർത്ഥ് റ്റി തുടങ്ങിയവർ സംസാരിച്ചു. ജില്ലയുടെ വിവിധ പട്ടികവർഗ്ഗ ഗ്രാമങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് സൗജന്യ പരിശീലനം ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റി നൽകുന്നത്.
മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ
മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.
Comments
Post a Comment