മുരിക്കുംവയൽ : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗവേഷണ മികവ് പുലർത്തണമെന്നും, ആധുനിക വിദ്യാഭ്യാസ സങ്കേതങ്ങൾ സ്ഥാപനങ്ങൾ നടപ്പാക്കണമെന്നും കോട്ടയം കോളേജിയറ്റ് എഡ്യൂക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ഡോ. ആർ. പ്രഗാഷ് പറഞ്ഞു. ശ്രീ ശബരീശ കോളേജിന്റെ നേതൃത്വത്തിൽ "ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം" എന്ന വിഷയത്തിൽ നടക്കുന്ന ഫാക്കൽട്ടി ഡവലപ്പ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത വലുതാണ് എന്നും അദ്ദേഹം ഓർമിപ്പിച്ചു. മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ ഐ.ആർ.എസ്. അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.ജി. ഹരീഷ്കുമാർ ആമുഖ പ്രസംഗം നടത്തി. താനൂർ ഗവ. കോളേജ് അധ്യാപകൻ ഡോ. അഷ്കർലി പി, തമിഴ്നാട് സെൽട്രൽ യൂണിവേഴ്സിറ്റി അധ്യാപകൻ ഡോ. ബിജു കെ, പാലക്കാട് ഗവ വിക്ടോറിയ കോളേജ് അധ്യാപകൻ ഡോ. രമേഷ് എ. ആർ തുടങ്ങിയവർ നവംബർ 27 വരെ ക്ലാസ്സ് നയിക്കും.
Comments
Post a Comment