കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് നാശനഷ്ടങ്ങളുണ്ടായ വ്യാപാര സ്ഥാപനങ്ങൾക്കുള്ളധനസഹായം വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് കഴിഞ്ഞ ഒക്ടോബർ 16 ന് പ്രളയം മൂലം നാശനഷ്ടങ്ങളുണ്ടായ വ്യാപാര സ്ഥാപനങ്ങൾക്കുള്ളധനസഹായം വിതരണം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് ബെന്നിച്ചൻ കുട്ടൻചിറയിലിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് ചീഫ് വീപ്പ് ഡോ.എൻ ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു .
പ്രളയഫണ്ട് ഉദ്ഘാടന കർമ്മം അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു, കോട്ടയം ജില്ലാ പ്രസിഡന്റ് എം കെ തോമസുകുട്ടി മുഖ്യപ്രഭാഷണം നടത്തി, കാഞ്ഞിരപ്പള്ളി യൂണിറ്റ് ജനറൽ സെക്രട്ടറി ബിജു പത്യാല,താലൂക്ക് പ്രസിഡണ്ട് ജോസ് തോമസ്,കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ, എവറസ്റ്റ് എം ഡി എം ഖുറൈശി, യൂണിറ്റ് ട്രഷറർ വി എം അബ്ദുൽ സലാം, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ, വൈസ് പ്രസിഡണ്ട് മനോജ് അമ്പാട്ട്, യൂണിറ്റ് സെക്രട്ടറിമാരായ നജീബ് ഇസ്മായിൽ, ജോജി ഗ്ലോബൽ,സുരേഷ് കുമാർ, P. K.അൻസാരി എന്നിവർ സന്നിഹിതരായിരുന്നു
Comments
Post a Comment