അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെ തുടർന്ന് കിടങ്ങൂരിൽ 11 വയസ്സുകാരൻ ആത്മഹത്യ ചെയ്തു
പാലാ: കോവിഡ് മഹാമാരിയുടെ സമയത്ത് സ്കുളുകളിലെ പഠനം ഓൺലൈനാക്കിയതോടു കൂടി അമിതമായ ഫോൺ ഉപയോഗത്തിലേക്ക് കുട്ടികളെ എത്തിച്ചു. മാതാപിതാക്കൾക്ക് ശാസിക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ്. അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെ തുടർന്ന് 11 വയസുകാരൻ ആത്മഹത്യ ചെയ്തു .കുമ്മണ്ണൂർ പാറയ്ക്കാട്ട് രാജു-സിനി ദമ്പതികളുടെ മകൻ സിയോൺ രാജു(11)ആണ് മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ചത്. ഏഴാം ക്ലാസ്സുകാരനായ സിയോണിന്റെ അമിതമായ മൊബൈൽ ഉപയോഗം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു മാതാപിതാക്കൾ ഫോൺ വാങ്ങി വെക്കുകയായിരുന്നു.
വീട്ടുകാരോട് പിണങ്ങി മുറിക്കുള്ളിൽ കയറി വാതിലടച്ച സിയോണിനെ സമയം ഏറെയായിട്ടും കാണാഞ്ഞതിനെ തുടർന്നു വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് വാതിൽ തകർത്തു മുറിക്കുള്ളിൽ കയറിയപ്പോഴാണ് സിയോണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
Comments
Post a Comment