സംയുക്താ സേനാ മേധാവി ബിപിൻ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തിൽ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിങ് അന്തരിച്ചു. ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽനിന്ന് ബെംഗളൂരുവിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ഇതോടെ ബിപിൻ റാവത്തിനൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും മരണത്തിന് കീഴടങ്ങി.
കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ മൂന്ന് വർഷത്തിലധികമായി ഡിഎംഒ ചുമതല വഹിച്ചു വരികയായിരുന്നു മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട് പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്
Comments
Post a Comment