നാടുകാണി:നവോത്ഥാന പ്രസ്ഥാനമായ ഐക്യ മല അരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന് (MET )സംസ്ഥാന സർക്കാർ പുതുതായി അനുവദിച്ച ട്രൈബൽ ആർട്സ് & സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ആയി ഡോ.സി.കെ. സ്മിത ചുമതലയേറ്റു.
സ്ത്രീ പുരുഷ തുല്യതക്കു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനം എന്ന നിലയിൽ പുതിയ കോളജിൻ്റെ പ്രിൻസിപ്പൽ ഇൻചാർജിൻ്റെ ചുമതല സമുദായത്തിലെഒരു വനിതക്കു തന്നെയാണ്. ആദ്യകോളജിൻ്റെ തലവൻ സഭാംഗമായ പ്രൊഫ: വി.ജി.ഹരീഷ്കുമാറാണ്.
ഉന്നതബിരുദധാരിയും ദേശീയ അന്തർദേശീയ തലങ്ങളിൽശ്രദ്ധ നേടിയ വനിതയും മല അരയ സമുദായാംഗവും സഭാ അംഗവുമായ ഡോ: സി.കെ.സമിതയാണ് TASC പ്രിൻസിപ്പൽ ഇൻചാർജ് ആയി ചുമതലയേൽക്കുന്നത്.
ഇടുക്കി ജില്ലയിൽ, ഉടുമ്പന്നൂർ പഞ്ചായത്തിൽഉപ്പുകുന്ന് സ്വദേശിയാണ് Dr. C K Smitha. നിലവിൽ കൊച്ചിൻ സർവകലാശാലയിലെ ഡിപ്പാർട്മെന്റ് ഓഫ് മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രിയിൽ യൂ ജി സി പോസ്റ്റ് ഡോക്ടറൽ ഫെലോ ആണ്.
2001ൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നും സൂവോളജിയിൽ ബിരുദവും, 2003 ൽ കൊച്ചിൻ സർവകലാശാലയിൽ നിന്ന് മറൈൻ ബയോളജിയിൽ ബിരുദാനന്ദര ബിരുദവും 2011 ൽ മറൈൻ സയൻസിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.കൊച്ചിൻ സർവകലാശാലയിലെ മറൈൻ ബയോളജി, മൈക്രോ ബയോളജി ആൻഡ് ബയോകെമിസ്ട്രി ഡിപ്പാർട്മെന്റിൽ
പോസ്റ്റ് ഡോക്ടറൽ ഫെലോ ഗവേഷകയായി 5 വർഷവും 9 മാസവും, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ ഡിപ്പാർട്മെന്റ് ഓഫ് ബയോളജിക്കൽ ഓഷ്യനോഗ്രഫിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി രണ്ടര വർഷം പ്രവർത്തിച്ചിരുന്നു. 2018 -19 കാലഘട്ടത്തിൽ സൊസൈറ്റി ഓഫ് മറൈൻ ബയോളജിസ്റ്റ് സംഘടനയുടെ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചു. ഡോക്ടർ സി കെ സ്മിത പ്രൊഫഷണൽ അസോസിയേഷൻ ഓഫ് ഡൈവിംഗ് ഇൻസ്‌ട്രകട്ടേഴ്‌സിന്റെ സെർട്ടിഫയേഡ് സ്ക്യൂബ ഡൈവർ കൂടിയാണ്. അറബികടലിലും ബംഗാൾ ഉൾക്കടലിലും ഫിഷറീസ് ഓഷ്യനൊഗ്രഫിക് റിസർച്ച് വെസ്സൽ സാഗർ സമ്പദയിൽ നടത്തിയ അഞ്ച് ശാസ്ത്ര പര്യവേക്ഷ ക്രൂയിസുകളിലും Dr C K Smitha പങ്കെടുത്തു.ലണ്ടനിലെ നാഷണൽ മ്യൂസിയം ഓഫ് വെയിൽസിൽ വച്ച് 2016 ആഗസ്റ്റ് 1 മുതൽ 5 വരെ നടത്തപെട്ട പന്ത്രണ്ടാമത് അന്താരാഷ്ട്ര polychaete കോൺഫറൻസിൽ പങ്കെടുക്കുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു.
നോർവേയിലെ ബെർഗ്ഗൻ സർവകലാശാലയും മോസ്കോ സ്റ്റേറ്റ് സർവകലശാലയും ചേർന്ന് 2017ജൂൺ 5-18 വരെ നടത്തിയ ഇന്റർനാഷണൽ കോഴ്സ് ഓൺ അനെലിഡ് സിസ്റ്റമാറ്റിക് മോർഫോളജി ആൻഡ് ഇവല്യൂഷനിൽ പങ്കെടുക്കുകയും പാസ്സ് ആവുകയും ചെയ്തു.കൂടാതെ 13 ഓളം സെമിനാറുകൾ കണ്ടക്റ്റ് ചെയ്യുകയും പത്തു ദിന ട്രെയിനിങ് പ്രോഗ്രാമും ഓർഗനൈസ് ചെയ്തിട്ടുണ്ട്. 18 ' നാഷണൽ സെമിനാറുകളും 11 അന്താരാഷ്ട്ര സെമിനാറിലും പങ്കെടുത്തിട്ടുണ്ട്. ഒരു നാഷണൽ സെമിനാറിലും , 5 അന്തരാഷ്ട്ര കോൺഫറൻസിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.13 ഓളം ആർട്ടിക്കിളുകൾ നാഷണൽ ആൻഡ് ഇന്റർനാഷണൽ ജേർണലുകളിൽ Dr C. K Smitha പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജീവ് ഗാന്ധി നാഷണൽ ഫെലോഷിപ്, CSIR ട്രാവൽ ഗ്രാന്റ് , കൊച്ചിൻ സർവകലാശാലയിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്,ദേശീയ സെമിനാറിൽ ബെസ്റ്റ് പേപ്പർ പ്രസന്റേഷൻ ആൻഡ് യങ് സയന്റിസ്റ്റ് അവാർഡ്, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ഫോർ വുമൺ ഫ്രം യൂ ജി സി എന്നിങ്ങനെ നിരവധി അവാർഡുകൾ Dr.സി കെ സ്മിത കരസ്ഥമാക്കി.
നിലവിൽ സൊസൈറ്റി ഓഫ് മറൈൻ ബയോളജിസ്റ്, മറൈൻ ബയോളജി അലുംനി അസോസിയേഷൻ എന്നീ സംഘടനകളുടെ മെമ്പർ ആണ്. നോർവെയിലെ ഫോർബയോ റിസർച്ച് സ്കൂൾ ഇനി ബിയോസിസ്റ്റമാറ്റിക്സിൽ അസോസിയേറ്റ് മെമ്പർ കൂടിയാണ് ഡോ. സി കെ സ്മിത.
Comments
Post a Comment