മുരിക്കുംവയൽ : കലാലയങ്ങളിൽ മതേതരത്വം പുലരണമെന്നും, വിദ്യാർത്ഥികൾ ചരിത്ര ബോധമുള്ളവരായി മാറണമെന്നും എം.ജി. സർവ്വകലാശാല സിൻഡിക്കറ്റ് അംഗം അഡ്വ. റജി സഖറിയ പറഞ്ഞു. ശ്രീ ശബരീശ കോളേജ് സോഷ്യൽ വർക്ക് വിഭാഗം സംഘടിപ്പിച്ച എം. എസ്.ഡബ്ല്യൂ ബിരുദാനന്തര ബിരുദ ദാനചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. സാബു തോമസ് ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികൾ ലോകോത്തര പ്രതിഭകളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ. ആർ. ഗംഗാധരൻ IRS അധ്യക്ഷത വഹിച്ചു. ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ അനുഗ്രഹപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വീ.ജി. ഹരീഷ്കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, ബ്ലോക്ക് മെമ്പർ പ്രദീപ്, ഐ.എ.എസ്.എസ്.ഡബ്ല്യൂ എക്സിക്യൂട്ടീവ് ഓഫീസർ രശ്മി പാൻഡ്യ, ഡെൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. സഞ്ജയ് ഭട്ട്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് പ്രൊഫസർ ഡോ. ബിപിൻ ജോജോ, പാൻ ആഫ്രിക്ക ക്രിസ്ത്യൻ സർവ്വകലാശാലയിൽ നിന്നും ഡോ. വിൽക്കിൻസ് മുഹൻജി , ബംഗ്ലാദേശ് പീപിൾസ് സർവ്വകലാശാല പ്രൊഫസർ ഡോ. ഹബീബുർ റഹ്മാൻ , ഷാഹ്ജലാൽ സർവ്വകലാശാല പ്രൊഫസർ ഡോ. തഹ്മിന ഇസ്ലാം, നേപ്പാളിലെ കാദംബരി മെമ്മോറിയൽ കോളേജ് പ്രിൻസിപ്പൽ പ്രദിപ്ത കാദംബരി, ക്യാപ്സ് ജനറൽ സെക്രട്ടറി ഡോ. ഐപ് വർഗീസ്, ഐ.ജെ.എം. പാർട്ടണർഷിപ്പ് മുൻ ഡയറക്ടർ അഡ്വ റനി കെ. ജേക്കബ്, ഉത്കൽ മാർ തോമ മിഷൻ ഡയറക്ടർ റവ. ജേക്കബ് കെ. സാമുവൽ , ഡിപ്പാർട്ട്മെന്റ് അധ്യാപകരായ പ്രൊഫ. നന്ദകിഷോർ, പ്രൊഫ. ജിജിഷ് എം, പ്രൊഫ. ബീവിമോൾ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.
Comments
Post a Comment