അഞ്ചുകോടിയുടെ കഞ്ചാവ്: 460 കിലോയോളം കഞ്ചാവുമായി മൂന്നു പേരെ ചാലക്കുടി പോലീസ് പിടികൂടി.
കൊടകര: ചരക്കുലോറിയിൽ പിടികൂടിയ കഞ്ചാവ് ലോറിക്കുള്ളിൽ ഒളിപ്പിച്ചിരുന്നത് അതിവിദഗ്ധമായി.460 കിലോയോളം കഞ്ചാവുമായി മൂന്നു പേരെ ചാലക്കുടി ഡിവൈഎസ്പി .സി.ആർ. സന്തോഷും സംഘവുമാണ് പിടികൂടിയത്.
കൊടുങ്ങല്ലൂർ ചന്തപുര മണപ്പാട്ട് വീട്ടിൽ ലുലു (32), തൃശൂർ വടക്കാഞ്ചേരി പെരിങ്ങണ്ടൂർ സ്വദേശി കുരു വീട്ടിൽ ഷാഹിൻ (33), മലപ്പുറം പൊന്നാനി ചെറുകുളത്തിൽ വീട്ടിൽ സലിം (37) എന്നിവരാണ് കെഎൽ 72 8224 നന്പറുള്ള ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ചു കഞ്ചാവ് കടത്തുന്നതിനിടെ കൊടകരയിൽ പോലീസിന്റെ പിടിയിലായത്.
ആന്ധ്രയിലെ അനക്കാപ്പള്ളിയിൽനിന്നു ചരക്കുലോറിയിൽ പാക്കറ്റുകളാക്കി കടലാസ് പെട്ടികൾ കൊണ്ട് മൂടിയാണ് കഞ്ചാവ് കടത്തിയിരുന്നത്. ഷാഹിൻ കൊള്ള സംഘത്തോടൊപ്പംചേർന്ന് 13 വര്ഷം മുന്പ് ഒല്ലൂരിൽ പച്ചക്കറി വ്യാപാരിയെ ആക്രമിച്ച് അരക്കോടി രൂപ കവർച്ച ചെയ്ത കേസിൽ പ്രതിയാണ്.
രഹസ്യവിവരത്തെത്തുടർന്നു തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെയും കൊടകര സിഐ ജയേഷ് ബാലന്റെയും നേതൃത്വത്തിൽ പേരാന്പ്ര കൊടകരയിൽ പുലർച്ചെ മുതൽ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവുമായിവന്ന സംഘം പിടിയിലായത്.
Comments
Post a Comment