ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പാണ് ഗവേഷകർ നൽകിയിരിക്കുന്നത്. ലോകം കോവിഡ് മഹാമാരിക്കിടയിൽ പെട്ടുലയുന്നതിനിടയിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ. 'നിയോകോവ്' എന്ന അതിമാരകമായ ഈ വൈറസ് അതിവ്യാപന ശേഷിയുള്ളതും ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകിയെന്ന് വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക് ആണ് റിപ്പോർട്ട് ചെയ്‌തത്.
നിലവിൽ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകൾക്കിടയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നതും അവയ്ക്കിടയിൽ മാത്രമാണ് ഇത് പടർന്നിരിക്കുന്നതെന്നും കണ്ടെത്തിയതെങ്കിലും എന്നാൽ ബയോആർക്‌സിവ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പുതിയ പഠനം പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവും മനുഷ്യരെ ബാധിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.വുഹാൻ യൂണിവേഴ്സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിലെയും ഗവേഷകർ പറയുന്നതനുസരിച്ച്, മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാൻ വൈറസിന് ഒരൊറ്റ രൂപാന്തരം മാത്രമേ ആവശ്യമുള്ളൂ.
ഇപ്പോഴത്തെ കൊറോണ വൈറസിനേക്കാള്‍ വിഭിന്നമായാവും ഇതു മനുഷ്യകോശങ്ങളെ ബാധിക്കുക. ആയതിനാൽ നിയോകോവിനെ ചെറുക്കാൻ മനുഷ്യശരീരത്തിലെ ആന്റിബോഡികൾക്കോ വാക്സിൻ കുത്തിവയ്പ്പിലൂടെ നേടിയെടുത്ത പ്രതിരോധ ശക്തിക്കോ കഴിയില്ലെന്നതും വൈറസിനെ മാരകശേഷിയുള്ളതാക്കുമെന്ന് ഇവർ ആശങ്കപ്പെടുന്നു.
ഇതിനുപുറമെ നിയോകോവ് ബാധിക്കുന്ന മൂന്നിലൊരാൾ മരിക്കാനുള്ള സാധ്യതയുണ്ടെന്നും ഇവയുടെ മരണനിരക്കും രോഗ വ്യാപന നിറയ്ക്കും സാർസ് കോവ്- 2 നെ സംബന്ധിച്ച് വളരെ ഉയരെയായിരിക്കുമെന്നും ഗവേഷകർ പറയുന്നു.മനുഷ്യർക്കിടയിൽ സജീവമായി വ്യാപിക്കാൻ കഴിയുന്ന ഒരു വൈറസിന്റെ ഉദ്ഭവം എന്നതിനേക്കാളുപരി അവ മനുഷ്യരിൽ ഏൽപ്പിക്കാൻ പോകുന്ന അപകട സാധ്യതകളെ കുറിച്ച് പഠിക്കുകയും അതിന്മേൽ ഗവേഷണം നടത്തുകയുമാണ് വേണ്ടത്." - നിയോകോവിനെ കുറിച്ചുള്ള റിപ്പോർട്ടിന്മേൽ റഷ്യൻ സ്റ്റേറ്റ് വൈറോളജി ആൻഡ് ബയോടെക്‌നോളജി റിസർച്ച് സെന്ററിലെ വിദഗ്ധർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Comments
Post a Comment