Skip to main content

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കേ ഇ​ന്ന് വീ​ണ്ടും അ​വ​ലോ​ക​ന​യോ​ഗം ചേ​രും

വൈ​കി​ട്ട് അ​ഞ്ചി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ നി​ല​വി​ലെ സ്ഥി​തി ച​ർ​ച്ച​യാ​കും.
വ​രു​ന്ന ഞാ​യ​റാ​ഴ്ച കൂ​ടി ലോ​ക്ഡൗ​ണി​ന് സ​മാ​ന നി​യ​ന്ത്ര​ണം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്. അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ​യി​ലു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

എ​റ​ണാ​കു​ള​ത്ത് പ്ര​തി​ദി​ന കേ​സു​ക​ൾ 11,000 ക​ട​ന്ന​തും തി​രു​വ​ന​ന്ത​പു​ര​ത്ത് പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് കേ​സു​ക​ളി​ൽ തു​ട​രു​ന്ന​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​രു​ടെ​യും ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യ്ക്കു പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും സ്ഥി​തി രൂ​ക്ഷ​മാ​ക്കു​ന്ന​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും അ​തി​ലു​ള്ള വ​ർ​ധ​ന​വും ക​ണ​ക്കാ​ക്കി ജി​ല്ല​ക​ളെ മൂ​ന്നാ​യി തി​രി​ച്ചാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ആ​ദ്യ ര​ണ്ട് കാ​റ്റ​ഗ​റി​യി​ൽ ചി​ല ജി​ല്ല​ക​ൾ‌ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും മൂ​ന്നാ​മ​ത്തെ കാ​റ്റ​ഗ​റി​യി​ൽ ഇ​തു​വ​രെ ഒ​രു ജി​ല്ല​യും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള സി ​കാ​റ്റ​ഗ​റി​യി​ലേ​ക്ക് ഒ​രു ജി​ല്ല​യെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യി​ല്ല

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും