കോട്ടയം : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ അവലോകനയോഗം ചേർന്നു.യോഗത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി.എ കാറ്റഗറിയിലുള്ള ജില്ലയിൽ നിയന്ത്രണങ്ങൾ പാലിച്ച് വ്യാപനം തടയാൻ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
വീടുകളിൽ ക്വാറന്റയിനിൽ കഴിയുന്നവരടക്കമുള്ളവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം,കോവിഡ് ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാളെ ( ബുധനാഴ്ച)രാവിലെ 11 ന് ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത്-നഗരസഭ അധ്യക്ഷന്മാരുടെയും ആരോഗ്യസ്ഥിരംസമിതി അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഓൺലൈനായി വിളിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കോവിഡ് കൺട്രോൾ റൂമുകളും സഹായകേന്ദ്രങ്ങളും ആരംഭിക്കാനും ജനങ്ങൾക്ക് ബന്ധപ്പെടുന്നതിനായി ഫോൺ നമ്പർ പ്രസിദ്ധീകരിക്കാനും നിർദ്ദേശം നൽകി.
കോട്ടയം ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, മറ്റു കോവിഡ് ആശുപത്രികൾ, സി.എസ്.എൽ. റ്റി.സി, ഡൊമിസിലിയറി കെയർ സെന്ററുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലായി കോവിഡ് രോഗികൾക്കായി 2331 കിടക്കകൾ ഇപ്പോൾ നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു
Comments
Post a Comment