Skip to main content

കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

01/02/2022                                                                  എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678, ഇടുക്കി 2130, കണ്ണൂര്‍ 2081, വയനാട് 1000, കാസര്‍ഗോഡ് 552 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,21,352 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1330 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 3,67,847 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 1063 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 55,600 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 221 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3602 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 462 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 40,383 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5763, കൊല്ലം 2847, പത്തനംതിട്ട 1746, ആലപ്പുഴ 1114, കോട്ടയം 3273, ഇടുക്കി 1222, എറണാകുളം 8808, തൃശൂര്‍ 3910, പാലക്കാട് 1480, മലപ്പുറം 2375, കോഴിക്കോട് 4355, വയനാട് 497, കണ്ണൂര്‍ 2186, കാസര്‍ഗോഡ് 807 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,67,847 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 56,53,376 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,18,708), 84 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,25,05,145) നല്‍കി.
· 15 മുതല്‍ 17 വയസുവരെയുള്ള ആകെ 71 ശതമാനം (10,82,861) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,29,340)

· ജനുവരി 25 മുതല്‍ 31 വരെയുള്ള കാലയളവില്‍, ശരാശരി 3,25,315 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

ശബരിമലയുടെ ചരിത്രം ചെമ്പോല തിട്ടൂരത്തിൽ നിന്നല്ല : പി .കെ സജീവ്

Click here to watch video ശബരിമലയുടെ ചരിത്രം ചെമ്പോല തിട്ടൂരത്തിൽ നിന്നല്ല എന്ന് പി .കെ സജീവ്. Click here to watch video  ചരിത്രം അന്വേഷിക്കുന്നവർ ശബരിമലയുടെ മുഴുവൻ ചരിത്രവും അന്വേഷിക്കണം ശബരിമലയുടെ യഥാർത്ഥ അവകാശികൾക്ക് ക്ഷേത്രം തിരിച്ചുനൽകണമെന്നും മല അരയ മഹാസഭ നേതാവ് പി കെ സജീവ് ആവശ്യപ്പെട്ടു

വൈബ് ഹെൽത്ത് ഉദ്ഘാടനം MLA വി കെ പ്രശാന്ത് നിർവഹിച്ചു

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (VYBECOS) ആരോഗ്യ മേഖലയിലെ സംരംഭമായ വൈബ് ഹെൽത്ത് സെന്റർ MLA അഡ്വ. VK പ്രശാന്ത് ഉദ്ഘാടനം ചെയ്തു.  വട്ടിയൂർക്കാവ് തോപ്പുമുക്ക് പ്രൊവിഡൻസ് ഹോസ്പിറ്റൽ ബിൽഡിംഗിലാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത് . സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച യുവ സഹകരണ സംഘമായ വൈബ്കോസിന്റെ ആദ്യ സംരംഭമാണ് വൈബ് ഹെൽത്ത്.  ഗുണമേന്മയുള്ള ആരോഗ്യ പരിചരണം കുറഞ്ഞ ചെലവിൽ വീടുകളിൽ എത്തിച്ചു നൽകുക എന്നതാണ് വൈബ് ഹെൽത്തിന്റെ ലക്ഷ്യം.  പ്രഗത്ഭരായ ഒരു കൂട്ടം മെഡിക്കൽ-പാരാ മെഡിക്കൽ പ്രൊഫഷണലുകളാണ് വൈബ് ഹെൽത്തിന് നേതൃത്വം നൽകുന്നത്. മഹാ പ്രളയ കാലത്തും കോവിഡ് തീവ്ര വ്യാപന സമയത്തും ആതുര പരിചരണത്തിന് മുന്നിട്ടിറങ്ങിയ മെഡിക്കൽ ടീമാണ് ഈ സംരംഭത്തിന് പിന്നിൽ. ഡോക്ടർ, നേഴ്സ്, ഫിസിയോതെറാപ്പി, ഡയറ്റീഷ്യൻ, ലബോറട്ടറി സേവനങ്ങൾ തുടങ്ങിയവ കുറഞ്ഞ ചെലവിൽ വീടുകളിൽ ലഭ്യമാക്കും. സേവനങ്ങൾ ലഭിക്കുന്നതിനായി ഫോണിലൂടെയും ഓൺലൈനിലും ബുക്ക് ചെയ്യാവുന്നതാണ്. ഉദ്ഘാടന പരിപാടിയിൽ വൈബ്കോസ് പ്രസിഡന്റ് സി.എസ്