Skip to main content

Sunday Lockdown| സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു; ഈ മാസം അവസാനം മുതൽ സ്കൂളുകളുടെ പ്രവർത്തനം പൂർണതോതിൽ.

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം (Sunday Lockdown) പിൻവലിക്കാൻ തീരുമാനം. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് ബാധിതരുടെ കണക്ക് പ്രകാരം ജില്ലകളിലെ നിലവിലുള്ള വർഗീകരണം തുടരും. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി നാലിലെ വര്‍ഗ്ഗീകരണം അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരും.
സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവർത്തിക്കാൻ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാന്‍ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ സ്കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അതുവരെ പകുതി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ക്ലാസ്സുകള്‍ നടത്തും.
ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെണ്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്ന കാര്യം പരിശോധിക്കും. വടക്കേ മലബാറില്‍ ഉത്സവങ്ങള്‍ നടക്കുന്ന മാസമാണ് ഫെബ്രുവരി. ഇവിടങ്ങളിലും ക്രമീകരണങ്ങള്‍ വരുത്തി കൂടുതല്‍പേരെ പങ്കെടുക്കാന്‍ അനുവദിക്കും.
കോവിഡാനന്തര രോഗവിവിരങ്ങള്‍ രേഖപ്പെടുത്താന്‍ പോസ്റ്റ് കോവിഡ് രജിസ്ട്രി ആരംഭിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കണം. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലകളില്‍ ഡെപ്യൂട്ടി ഡിഎംഒ തലത്തിലും ചുമതല നല്‍കിയിട്ടുണ്ട്.

Comments

Popular posts from this blog

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കയറും വാങ്ങി പാഞ്ഞെത്തി, വെട്ടം ഷമീറും കപ്പടം സുരേഷും.

കല്ലടിക്കോട് • നാടിനെ മുൾമുനയിൽ നിർത്തിയ മലമ്പുഴ രക്ഷാദൗത്യത്തിൽ പങ്കാളികളായി കരിമ്പ സ്വദേശികളായ വെട്ടം ഷമീറും കപ്പടം സുരേഷും. മലയിടുക്കിൽ കുടുങ്ങിയ യുവാവിന്റെ ദുരവസ്ഥയറിഞ്ഞ് 5000 രൂപയുടെ കയറും വാങ്ങി അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയ ജീപ്പുമായാണ് ഷമീർ ഒറ്റയ്ക്ക് കരിമ്പയിൽനിന്നു പുറപ്പെട്ടത്. യാത്രയ്ക്കിടയിൽ സുഹൃത്തായ സുരേഷും ഒപ്പം ചേർന്നു. ഇവരുടെ സജ്ജീകരണങ്ങളും ഉത്സാഹവും കണ്ട സൈനികർ ദൗത്യത്തിനായി ഒപ്പം ചേർത്തു. സംഘത്തിനാവശ്യമായ വെള്ളം ചുമന്നു കയറ്റാനും ഇവർ തയാറായി. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷമാണ് ഇവരും മലയിറങ്ങിയത്. കല്ലടിക്കോട്, കരിമ്പ മേഖലയിലെ ദേശീയപാതയിൽ അപകടത്തിൽപെടുന്നരുടെ രക്ഷാപ്രവർത്തനങ്ങളിലും പ്രദേശത്തെ സാഹസികമായ രക്ഷാദൗത്യങ്ങളിലും സേവന പ്രവർത്തനങ്ങളിലും ഷമീർ പങ്കാളിയാണ്.