Skip to main content

Posts

സിനിമാ- സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: പ്രശസ്ത സിനിമാ- സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  നാലേ കാലിന് അന്ത്യം സംഭവിച്ചു എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്നലെ രാത്രി മുതൽ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് പുലർച്ചെ സുഹൃത്തിനെ വിളിച്ചാണ് ആശുപത്രിയിലേക്ക് പോയത് കോവിഡ് പരിശോധന പൂർത്തിയാക്കിയശേഷം അദ്ദേഹത്തിന്റെ മൃതദേഹം കുമാരനെല്ലൂരിലെ വസതിയിൽ എത്തിച്ചു. ഭാര്യ- മായ, മക്കൾ വിഷ്ണു, വൃന്ദ. സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
Recent posts

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12,223 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു| (16.2.22)

എ​റ​ണാ​കു​ളം 2944, തി​രു​വ​ന​ന്ത​പു​രം 1562, കോ​ട്ട​യം 1062, കൊ​ല്ലം 990, കോ​ഴി​ക്കോ​ട് 934, തൃ​ശൂ​ര്‍ 828, ഇ​ടു​ക്കി 710, ആ​ല​പ്പു​ഴ 578, പ​ത്ത​നം​തി​ട്ട 555, വ​യ​നാ​ട് 495, ക​ണ്ണൂ​ര്‍ 444, പാ​ല​ക്കാ​ട് 438, മ​ല​പ്പു​റം 419, കാ​സ​ര്‍​ഗോ​ഡ് 264 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 77,598 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,32,052 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,26,887 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 5,165 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 765 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. നി​ല​വി​ല്‍ 1,13,798 കോ​വി​ഡ് കേ​സു​ക​ളി​ല്‍, 4.5 ശ​ത​മാ​നം വ്യ​ക്തി​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി/​ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 25 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​കൂ​ടാ​ത

കയറും വാങ്ങി പാഞ്ഞെത്തി, വെട്ടം ഷമീറും കപ്പടം സുരേഷും.

കല്ലടിക്കോട് • നാടിനെ മുൾമുനയിൽ നിർത്തിയ മലമ്പുഴ രക്ഷാദൗത്യത്തിൽ പങ്കാളികളായി കരിമ്പ സ്വദേശികളായ വെട്ടം ഷമീറും കപ്പടം സുരേഷും. മലയിടുക്കിൽ കുടുങ്ങിയ യുവാവിന്റെ ദുരവസ്ഥയറിഞ്ഞ് 5000 രൂപയുടെ കയറും വാങ്ങി അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയ ജീപ്പുമായാണ് ഷമീർ ഒറ്റയ്ക്ക് കരിമ്പയിൽനിന്നു പുറപ്പെട്ടത്. യാത്രയ്ക്കിടയിൽ സുഹൃത്തായ സുരേഷും ഒപ്പം ചേർന്നു. ഇവരുടെ സജ്ജീകരണങ്ങളും ഉത്സാഹവും കണ്ട സൈനികർ ദൗത്യത്തിനായി ഒപ്പം ചേർത്തു. സംഘത്തിനാവശ്യമായ വെള്ളം ചുമന്നു കയറ്റാനും ഇവർ തയാറായി. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷമാണ് ഇവരും മലയിറങ്ങിയത്. കല്ലടിക്കോട്, കരിമ്പ മേഖലയിലെ ദേശീയപാതയിൽ അപകടത്തിൽപെടുന്നരുടെ രക്ഷാപ്രവർത്തനങ്ങളിലും പ്രദേശത്തെ സാഹസികമായ രക്ഷാദൗത്യങ്ങളിലും സേവന പ്രവർത്തനങ്ങളിലും ഷമീർ പങ്കാളിയാണ്.

കേരളത്തില്‍ ഇന്ന് 29,471 പേര്‍ക്ക് കോവിഡ്; 46,393 പേര്‍ക്ക് രോഗമുക്തി

കേരളത്തിൽ 29,471 പര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,42,162 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8945 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1418 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,83,676 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 205 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര

Sunday Lockdown| സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു; ഈ മാസം അവസാനം മുതൽ സ്കൂളുകളുടെ പ്രവർത്തനം പൂർണതോതിൽ.

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം (Sunday Lockdown) പിൻവലിക്കാൻ തീരുമാനം. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് ബാധിതരുടെ കണക്ക് പ്രകാരം ജില്ലകളിലെ നിലവിലുള്ള വർഗീകരണം തുടരും. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി നാലിലെ വര്‍ഗ്ഗീകരണം അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരും. സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവർത്തിക്കാൻ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാന്‍ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ സ്കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അതുവരെ പകുതി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ക്ലാസ്സുകള്‍ നടത്തും. ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെണ്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്ന കാര്യം പരിശോധിക്കും. വടക്കേ മലബാറില്‍ ഉത്സവങ്ങള്‍ നടക്കുന്ന മാസമാണ് ഫെബ്രുവരി. ഇവിടങ്

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ വിടവാങ്ങി | 06/02/2022

ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. 9.47ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 92 വയസായിരുന്നു. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചിരുന്നു.ജനുവരി 8നാണ് ഹോസ്പിറ്റലിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ 1942-ല്‍ 13-ാം വയസ്സിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 30,000-ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മെലഡി ക്വീന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കറിന് , പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാന ദേശീയ കോൺഫറൻസ് : രജിസ്ട്രേഷൻ ആരംഭിച്ചു

For Registration Click here മുരിക്കുംവയൽ : ശ്രീ ശബരീശ കോളേജ് എം.എസ്.ഡബ്ല്യൂ വിഭാഗം "ഇന്ത്യൻ കാലാവസ്ഥാ വ്യതിയാനം" എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ദേശീയ കോൺഫറൻസിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി 12 മുതൽ 16 വരെ നീണ്ടു നില്ക്കുന്ന കോൺഫറൻസിൽ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും, സാമൂഹിക പ്രവർത്തകരും വിവിധ വിഷയങ്ങളിൽ ഓൺലൈൻ വെബിനാർ നയിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും, അധ്യാപകരും , ഗവേഷകരും ഓൺലൈൻ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രജിസ്ട്രേഷൻ സൗജന്യം. രജിസ്ട്രേഷനായി www.sreesabareesacollege.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 04828 278560, 9961323247. https://docs.google.com/forms/d/e/1FAIpQLSewzwBKpyCmbez3XJLWYEpk4MaamaNJDCURurrtX15stDdnBg/viewform?usp=sf_link