Skip to main content

ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡ് 2021ന് അപേക്ഷ ക്ഷണിച്ചു

 



ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡ് 2021ന് അപേക്ഷ ക്ഷണിച്ചു

Click here to join our WhatsApp Group 

പട്ടികജാതി-പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള 2021ലെ ഡോ.ബി.ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാർഡ് നൽകുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്.

2020 ആഗസ്റ്റ് 16 മുതൽ 2021 ആഗസ്റ്റ് 15 വരെയുള്ള കാലയളവിലെ റിപ്പോർട്ടുകളും പരിപാടികളുമാണ് അവാർഡിന് പരിഗണിക്കുക. അച്ചടി മാധ്യമങ്ങളിലെ വാർത്ത/ ഫീച്ചർ/ പരമ്പര എന്നിവയുടെ അഞ്ച് പകർപ്പുകൾ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം ലഭ്യമാക്കണം. ദൃശ്യ മാധ്യമങ്ങളിൽ നിന്നുള്ള എൻട്രികൾ ന്യൂസ് സ്റ്റോറിയോ, കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും ദൈർഘ്യമുള്ള വാർത്താധിഷ്ഠിത പരിപാടിയോ ഡോക്യുമെന്ററിയോ ആയിരിക്കണം. 

ഡി.വി.ഡി ഫോർമാറ്റിലുള്ള എൻട്രി (5 കോപ്പികൾ) ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, എൻട്രിയെക്കുറിച്ചുള്ള ലഘുവിവരണം, അപേക്ഷകരുടെ ഫോൺ നമ്പർ, ഫോട്ടോ എന്നിവ സഹിതം ലഭ്യമാക്കണം. ശ്രാവ്യ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്ത പട്ടികജാതി/ പട്ടികവർഗ വിഭാഗത്തെ സംബന്ധിക്കുന്ന എല്ലാവിധ പ്രോഗ്രാമുകളും അവാർഡിന് പരിഗണിക്കും. എൻട്രികൾ സി.ഡിയിലാക്കി ലഘുവിവരണം, പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം ഡയറക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ലഭ്യമാക്കണം

എൻട്രികൾ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി ഒക്‌ടോബർ 18. എൻട്രികൾ ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളിഭവൻ, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ എൻട്രികൾ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.scdd.kerala.gov.in, 04712315375.

Comments

Popular posts from this blog

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കത്തികാട്ടി 5 പവൻ മാല കവർന്നു

ബാങ്ക് ജീവനക്കാരയെ കത്തി കാട്ടി ഭീഷണിപെടുത്തി അഞ്ചുപവന്റെ മാല കവര്‍ന്നു. മുണ്ടക്കയത്തിനടുത്ത് പെരുവന്താനം മേഖലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2മണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ബാങ്കിനുളളില്‍ കയറി ജീവനക്കാരിയെ ഭീഷണിപെടുത്തിയാണ് കഴുത്തിലെ മാല കവര്‍ന്നത്. പ്രതികള്‍ക്കായി പൊലീസ് ശക്തമായ അന്വേഷണം നടത്തി വരുന്നു.

ശബരിമല കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചന : മല അരയ മഹാസഭ

CLICK HERE TO WATCH VIDEO കോവിഡ്നിയന്ത്രണങ്ങൾ മറയാക്കി ശബരിമല തീർത്ഥാടനത്തിനുള്ള യഥാർത്ഥ പാതയായ പരമ്പരാഗത കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ശബരിമലക്കുള്ളമറ്റു പ്രധാന പാതകളെല്ലാം തുറന്നു നൽകിയിട്ടും കാനനപാത ഇത്തവണയും തുറന്നു നൽകാൻ തയ്യാറായിട്ടില്ല.സർക്കാരിൻ്റെയും ബോർഡിൻ്റെയും നടപടി വിശ്വാസ വിരുദ്ധവും ആചാരവിരുദ്ധവുമാണ് ഇത് അംഗീകരിക്കാനാകില്ല. തീർത്ഥാടകർക്കായി പരമ്പരാഗത പാത ഉടൻ തുറന്നു നൽകിയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധത്തിനിടയാക്കും.  പാത അടക്കുന്നതിനു മുൻപ് ആരുമായുo ചർച്ച നടത്തിയില്ല. ഇതുമായി ആലോചനനടത്താതിരുന്നത് ബോധപൂർവ്വമാണ്.. കഴിഞ്ഞ വർഷമാണ് ആദ്യമായി പാത അടച്ചത് അന്ന് ഐക്യ മല അരയ മഹാസഭ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കാനനപാതയിലൂടെ ശബരീശ ദർശനം നടത്തുമെന്ന് പ്രതിഞ്ജ എടുത്ത ഭക്തർ കാൽനടയായി പോലിസ് ബാരിക്കേഡ് ഭേദിച്ച് കാനനപാതയിലൂടെ യാത്ര ചെയ്ത് ശബരീശ ദർശനം നടത്തുകയായിരുന്നു. അന്ന് മല അരയ ഭക്തർക്കു മാത്രമായി 'പാത തുറന്നു നൽകി.എന്നാൽ ഈ വർഷവും പാത അടച്ചു. ഈ പാത സ്ഥിരമായി അടക്കാനും ചരിത്ര സ്മൃതികളെ വിസ്മൃതിയിലാഴ്ത്താനും,ദേവസ്വം ബോർഡ് ൻ്റെ മാത്രം അമ്പലങ്ങളിൽ വരുമാനം ലഭിക്കുന്നതിന...