കോവിഡ്നിയന്ത്രണങ്ങൾ മറയാക്കി ശബരിമല തീർത്ഥാടനത്തിനുള്ള യഥാർത്ഥ പാതയായ പരമ്പരാഗത കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ശബരിമലക്കുള്ളമറ്റു പ്രധാന പാതകളെല്ലാം തുറന്നു നൽകിയിട്ടും കാനനപാത ഇത്തവണയും തുറന്നു നൽകാൻ തയ്യാറായിട്ടില്ല.സർക്കാരിൻ്റെയും ബോർഡിൻ്റെയും നടപടി വിശ്വാസ വിരുദ്ധവും ആചാരവിരുദ്ധവുമാണ് ഇത് അംഗീകരിക്കാനാകില്ല. തീർത്ഥാടകർക്കായി പരമ്പരാഗത പാത ഉടൻ തുറന്നു നൽകിയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധത്തിനിടയാക്കും.
പാത അടക്കുന്നതിനു മുൻപ് ആരുമായുo ചർച്ച നടത്തിയില്ല. ഇതുമായി ആലോചനനടത്താതിരുന്നത് ബോധപൂർവ്വമാണ്.. കഴിഞ്ഞ വർഷമാണ് ആദ്യമായി പാത അടച്ചത് അന്ന് ഐക്യ മല അരയ മഹാസഭ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കാനനപാതയിലൂടെ ശബരീശ ദർശനം നടത്തുമെന്ന് പ്രതിഞ്ജ എടുത്ത ഭക്തർ കാൽനടയായി പോലിസ് ബാരിക്കേഡ് ഭേദിച്ച് കാനനപാതയിലൂടെ യാത്ര ചെയ്ത് ശബരീശ ദർശനം നടത്തുകയായിരുന്നു. അന്ന് മല അരയ ഭക്തർക്കു മാത്രമായി 'പാത തുറന്നു നൽകി.എന്നാൽ ഈ വർഷവും പാത അടച്ചു. ഈ പാത സ്ഥിരമായി അടക്കാനും ചരിത്ര സ്മൃതികളെ വിസ്മൃതിയിലാഴ്ത്താനും,ദേവസ്വം ബോർഡ് ൻ്റെ മാത്രം അമ്പലങ്ങളിൽ വരുമാനം ലഭിക്കുന്നതിനുമുള്ള തന്ത്രമാണിതിനു പിന്നിൽ. ഇത് അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള വഞ്ചനയുമാണ്,
പരമ്പരാഗത പാത അടക്കുവാനുള്ള നീക്കം കഴിഞ്ഞ കുറെ കാലങ്ങളായി നടന്നു വരുകയായിരുന്നു.. ഭഗവാൻ ശ്രീ അയ്യപ്പൻതന്നെക്കാണാനെത്തുന്നതീർത്ഥാടകർക്കായി നിർദ്ദേശിച്ച പുണ്യ പാതയാണിത്, . ലക്ഷോപലക്ഷം അയ്യപ്പഭക്തരാണ് ഈ പാതയിലൂടെ യാത്ര ചെയ്തിരുന്നത്.ശബരിമല തീർത്ഥാടനം ആരംഭിച്ച കാലം മുതൽ ഭക്തർ ഉപയോഗിക്കുന്ന പാതയാണിത്. പുണ്യമലകളായ കാള കെട്ടി മല, ഇഞ്ചിപ്പാറമല, പുതുശ്ശേരിമല, കരിമല എന്നീ വിടങ്ങളിലൂടെ കടന്നു പോകുന്നപാത അടക്കുന്നത് ആചാരവിരുദ്ധവും വിശ്വാസ' വിരുദ്ധവുമാണ് .സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മല അരയ ഭക്തർ ഈ വഴികളിലൂടെ മാത്രമാണ് ശബരിമല ദർശനം നടത്താറുള്ളത്. വഴി അടച്ച് മുഴുവൻ ഭക്തരുടെയുംഅഭീഷ്ടം നിഷേധിക്കുകയാണ്.'
18 മലകളിൽ അധിവസിച്ചിരുന്ന മല അരയ സമുദായം ഈ പാത കടന്നു പോകുന്ന . ഇഞ്ചിപ്പാറമല കാളകെട്ടിമല നിലയ്ക്കൽമല
കരിമല എന്നീ ' മലകളിൽ അധിവസിക്കുന്നുണ്ട്..ശബരിമലയുമായി ബന്ധപ്പെട്ടഇവരുടെആരാധനാകേന്ദ്രങ്ങൾഎല്ലാംകാനനപാത,യിലാ ണ് സ്ഥിതിചെയ്യുന്നത്.ഇ വി ടത്തെ ആരാധന മൂർത്തികൾക്ക് മണ്ഡലകാലത്ത് വിശേഷ പൂജാദി കാര്യങ്ങൾ ചെയ്തു ശബരിമല ദർശനം നടത്താനാകാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്. അതിപുരാതനമായ നിരവധി ആരാധനാ കേന്ദ്രങ്ങളായ കല്ലിടാം കുന്ന്, എണ്ണക്കാവള്ളി അമ്പലം, പുതുശ്ശേരി. മായേക്കി,കരിമല അരയൻ കല്ലറ.കരിമല അമ്പലം ,,പുലി അള്ളിൻപുറം ചെറിയാനവട്ടം വലിയാനവട്ടം എന്നീ പ്രധാന ആരാധനാ കേന്ദ്രങ്ങളാണ് ഈ പാതയിലുള്ളത്. . അതുപോലെതന്നെ മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിലുള്ള കാളകെട്ടിയിലെ അതിപുരാതന മഹാദേവക്ഷേത്രം,
മുക്കുഴി ദേവി ക്ഷേത്രം മൂഴിക്കൽ ശ്രീ ശങ്കര നാരായണ ക്ഷേത്രം ആനക്കല്ല് ധർമ്മശാസ്താക്ഷേത്രം ,ഇരുമ്പൂ ന്നിക്കര ക്ഷേത്രങ്ങൾ
തുടങ്ങി നിരവധി അമ്പലങ്ങൾ ആണ് ഇവിടെയുള്ളത്. പരമ്പരാഗത പാത അടച്ചതോടെ ഈ അമ്പലങ്ങളിലെ വരുമാനവും.ഇല്ലാതായി.ഇതോടെ മണ്ഡല മകരവിളക്കു കാലത്ത്നിത്യപൂജകൾ പോലും മുടങ്ങും. സീസണിൽ ലഭിക്കുന്ന ഭക്തരുടെ വഴിപാടുകൾ കൊണ്ടു മാത്രമാണ് അടുത്ത ഒരു വർഷത്തെ പൂജാദി കാര്യങ്ങൾക്കുള്ള ചിലവുകൾ നടക്കുന്നത്. അതും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
മല അരയ സമുദായം പരമ്പരാഗതമായി കാനനപാതയിലൂടെ മാത്രമാണ് തീർത്ഥാടനം നടത്താറുള്ളത്. കാനനപാത അടച്ചത് മല അരയ സമുദായത്തോടും അയ്യപ്പഭക്ത രോടുമുള്ള കടുത്ത വിവേചനമാണ് . കോവിഡ് പരിശോധനയുടെ : പേരിൽ ആണെങ്കിൽ കാനനപാത യിലൂടെയാത്ര ചെയ്യുന്നവർ എല്ലാവരും പമ്പയിൽ ആണ് എത്തിച്ചേരുന്നത് .അവിടെ പരിശോധന സംവിധാനവുമുണ്ട്.
ശബരിമല അമ്പലത്തിലെ ഉടമസ്ഥാവകാശം പിടിച്ചെടുത്തതുപോലെ , ആചാരാനുഷ്ഠാനങ്ങൾ നിഷേധിച്ചതു പോലെ കാനനപാത വഴി യാത്ര ചെയ്യുവാനുള്ള അവകാശവും സമുദായത്തിന്എന്നെന്നേക്കുമായി നിഷേധിക്കുകയാണ് .ഇത്തരം കൈയ്യേറ്റങ്ങൾക്ക് ഒരു ജനാധിപത്യ ഭരണകൂടം കൂട്ടുനിൽക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് ശക്തമായ പ്രതിഷേധം ക്ഷണിച്ചു വരുത്തും.ഞായറാഴ്ച മുരിക്കുംവയലിൽ ചേരുന്ന സംസ്ഥാന കമ്മറ്റി യോഗം ഭാവി പരിപാടികൾ ആലോചിക്കും.
Comments
Post a Comment