Skip to main content

നൂതനാശയങ്ങളുണ്ടോ? വരൂ, യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിൽ പങ്കെടുക്കാം

സ്‌കൂൾ, കോളജ്, ഗവേഷണ തലങ്ങളിലുള്ള വിദ്യാർഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ പങ്കുവയ്ക്കാനും പ്രാവർത്തികമാക്കാനും പ്രചോദനം നൽകുന്ന യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിന് താൽപ്പര്യമുള്ള വിദ്യാഭ്യാസ - ഗവേഷണ സ്ഥാപനങ്ങൾക്ക് www.yip.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങളിലെ 13 നും 35 നും മധ്യേ പ്രായമുള്ള വിദ്യാർഥികൾക്കാണ് അവസരം. പ്രോഗ്രാമിൽ പങ്കെടുത്ത് ജില്ലാതല മൂല്യനിർണയത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 25000 രൂപയും സംസ്ഥാനതല മൂല്യനിർണയത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 50000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

 കൂടാതെ സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കുന്നവർക്ക് അവരുടെ ആശയങ്ങൾ വിജയകരമായി പൂർത്തിയാകുന്നതിന് മൂന്നു വർഷം ആവശ്യമായ മെന്ററിംഗ്, സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകും. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴിലുള്ള കേരള ഡെവലപ്‌മെന്റ് -ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്‌ക്) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. വിശദവിവരത്തിന് ഫോൺ: 9074989772


Comments

Popular posts from this blog

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കയറും വാങ്ങി പാഞ്ഞെത്തി, വെട്ടം ഷമീറും കപ്പടം സുരേഷും.

കല്ലടിക്കോട് • നാടിനെ മുൾമുനയിൽ നിർത്തിയ മലമ്പുഴ രക്ഷാദൗത്യത്തിൽ പങ്കാളികളായി കരിമ്പ സ്വദേശികളായ വെട്ടം ഷമീറും കപ്പടം സുരേഷും. മലയിടുക്കിൽ കുടുങ്ങിയ യുവാവിന്റെ ദുരവസ്ഥയറിഞ്ഞ് 5000 രൂപയുടെ കയറും വാങ്ങി അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയ ജീപ്പുമായാണ് ഷമീർ ഒറ്റയ്ക്ക് കരിമ്പയിൽനിന്നു പുറപ്പെട്ടത്. യാത്രയ്ക്കിടയിൽ സുഹൃത്തായ സുരേഷും ഒപ്പം ചേർന്നു. ഇവരുടെ സജ്ജീകരണങ്ങളും ഉത്സാഹവും കണ്ട സൈനികർ ദൗത്യത്തിനായി ഒപ്പം ചേർത്തു. സംഘത്തിനാവശ്യമായ വെള്ളം ചുമന്നു കയറ്റാനും ഇവർ തയാറായി. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷമാണ് ഇവരും മലയിറങ്ങിയത്. കല്ലടിക്കോട്, കരിമ്പ മേഖലയിലെ ദേശീയപാതയിൽ അപകടത്തിൽപെടുന്നരുടെ രക്ഷാപ്രവർത്തനങ്ങളിലും പ്രദേശത്തെ സാഹസികമായ രക്ഷാദൗത്യങ്ങളിലും സേവന പ്രവർത്തനങ്ങളിലും ഷമീർ പങ്കാളിയാണ്.