റിട്ടയേര്‍ഡ് എസ് ഐയും സംഘവും വിവരാവകാശ പ്രവര്‍ത്തകനെയും അമ്മയെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചവശരാക്കി
റിട്ടയേര്‍ഡ് എസ് ഐയും സംഘവും വിവരാവകാശ പ്രവര്‍ത്തകനെയും അമ്മയെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചവശരാക്കി. കൊല്ലം കരുനാഗപ്പളളിയിലാണ് സംഭവം. വിവരാവകാശ പ്രവര്‍ത്തകന്‍ ശ്രീകുമാറിനെയും അമ്മ അമ്മിണിയമ്മയെയുമാണ് റിട്ടയേര്‍ഡ് എസ് ഐ റഷീദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആക്രമിച്ചത്.സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഇരുമ്ബ് പൈപ്പ് കൊണ്ടുള്ള ആക്രമണത്തില്‍ ശ്രീകുമാറിനും, അമ്മയ്ക്കും പരിക്കേറ്റുചവറ സ്വദേശിയായ റഷീദിന്റെ മകന്‍്റെ അനധികൃത നിര്‍മാണത്തിനെതിരെ വിവരാവകാശ രേഖകള്‍ ശേഖരിച്ചതും പരാതി നല്‍കിയതുമാണ് അക്രമത്തിന് കാരണമെന്ന് ശ്രീകുമാര്‍ പറയുന്നു.
പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്‍്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കരുനാഗപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.
Comments
Post a Comment