Click here to join our WhatsApp Group
തിരുവനന്തപുരം
തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വർഷത്തെ സ്പീച്ച് ആൻഡ് ബിഹേവിയറൽ തെറാപ്പി പദ്ധതിയിലേക്ക് തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്. യോഗ്യത സ്പീച്ച് ആന്റ് ബിഹേവിയറൽ തെറാപ്പിയിൽ ഡിപ്ലോമ/ ഡിഗ്രി. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 28 ന് രാവിലെ 11 മണിക്ക് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ ഹാജരാകണം. പ്രവൃത്തിപരിചയമുള്ളവർക്കു മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 8281865257.
യോഗ ഇൻസ്ട്രക്ടർ
നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാല/ഗവൺമെന്റിൽ നിന്നും ഒരുവർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റ്, യോഗ പി ജി ഡിപ്ലോമ സർട്ടിഫിക്കറ്റ്, ബി.എൻ.വൈ.എസ്/ എം.എസ്‌സി. (യോഗ), എം.ഫിൽ യോഗ സർട്ടിഫിക്കറ്റ് ഇവ അഭികാമ്യം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസിൽ സെപ്റ്റംബർ 22നു രാവിലെ 11നു നേരിട്ട് എത്തണം. കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചതോ, 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമായും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2320988.
വനിതാ ഹോം ഗാർഡ്
കേരള ഹോംഗാർഡ്സ് എറണാകുളം ജില്ലയിലെ വനിതാ ഹോം ഗാർഡുകളുടെ ഒഴിവുകളിലേക്ക് യോഗ്യതാ പരിശോധനയും കായികക്ഷമതാ പരീക്ഷയും നടത്തുന്നു. ആർമി, നേവി, എയർഫോഴ്സ്, പാരാമിലിട്ടറി, പൊലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയിൽ എന്നിവിടങ്ങളിൽ ജോലിയിൽ നിന്നും റിട്ടയർ ചെയ്തവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 നും 58 നും ഇടയിൽ. യോഗ്യത പത്താംക്ലാസ്. ഇവരുടെ അഭാവത്തിൽ ഏഴാം ക്ലാസ്സുകാരെ പരിഗണിക്കുന്നതാണ്. സർക്കാർ സർവീസിൽ ജോലിയുള്ളവർ അപേക്ഷിക്കേണ്ടതില്ല. വേതനം പ്രതിദിനം 780 രൂപ. അപേക്ഷാ ഫോമിന്റെ മാതൃക എറണാകുളം ഗാന്ധിനഗറിലുള്ള ജില്ലാ ഫയർ ഓഫീസിൽ നിന്നും ലഭിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളർ ഒക്ടോബർ 10 ന് മുൻപായി എറണാകുളം ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2207710 / 9497920154.
സര്‍വ്വെയര്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള ശ്രീകാര്യം മണ്‍വിളയില്‍ പ്രവര്‍ത്തിക്കുന്ന ആറ്റിപ്ര ഗവ.ഐ.റ്റി.ഐയില്‍ ഇന്ത്യയിലും വിദേശത്തും വളരെയധികം തൊഴില്‍ സാധ്യതയുളളതും എന്‍.സി.വി.റ്റി അംഗീകാരമുളളതുമായ സര്‍വ്വെയര്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷ കാലാവധിയുളള സൗജന്യ കോഴ്‌സിന് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കു പുറമെ മറ്റു വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് സ്റ്റൈപന്റ്, ലംപ്‌സംഗ്രാന്റ്, ഹോസ്റ്റല്‍ സൗകര്യം എന്നിവ ലഭ്യമാണ്. എല്ലാ ട്രയിനികള്‍ക്കും യൂണിഫോം അലവന്‍സും സ്റ്റഡി ടൂര്‍ അലവന്‍സും, പോഷകാഹാരവും ഉച്ചഭക്ഷണവും ബസ് കണ്‍സിഷനും ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷ www.scdd.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2590187, 9446158639, attip...@gmail.com.
അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ഡിജിറ്റൽ മാർക്കറ്റിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ - ഗാഡ്ജറ്റ് ടെക്നോളജീസ്, ഡി സി എ, അക്കൗണ്ടിംഗ്, ടീച്ചേഴ്സ് ട്രെയിനിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2337450, 9072592401.
പത്തനംതിട്ട
കിലെ-സിവില്‍ സര്‍വീസ് അക്കാഡമി-പ്രിലിമിനറി പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന കിലെ-സിവില്‍ സര്‍വീസ് അക്കാഡമി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പരിശീലനത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കേരളത്തിലെ സംഘടിത അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്കാണ് (മക്കള്‍/ഭാര്യ/ഭര്‍ത്താവ്/സഹോദരന്‍/സഹോദരി) സിവില്‍ സര്‍വീസ് കോഴ്‌സ് നല്‍കുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എട്ട് മാസമാണ് കോഴ്സ് ദൈര്‍ഘ്യം. ക്ലാസുകള്‍ ഒക്ടോബര്‍ 1-ന് ആരംഭിക്കും. ഈ കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമബോര്‍ഡുകളില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 20 ആണ്. കൂടുതല്‍ വിവരങ്ങളും അപേക്ഷസ സമര്‍പ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.
റാന്നി ഗവ. ഐ.ടി.ഐ 20വരെ അപേക്ഷിക്കാം
റാന്നി ഗവ. ഐ.ടി.ഐ 2021 ലെ പ്രവേശനത്തിനുള്ള അപേക്ഷകള്‍ www.iti.admission.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ് സൈറ്റില്‍ ഉള്ള ലിങ്ക് മുഖനേയോ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. ഈ മാസം 20നകം ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി അപേക്ഷ ഫീസായ 100 രൂപ ഓണ്‍ലൈനായി ഒടുക്കേണ്ടത്. എന്‍.സി.വി.ടി ട്രേഡുകള്‍ ഡ്രാഫ്റ്റ്‌സാമാന്‍ സിവില്‍ (രണ്ടു വര്‍ഷം), ഇലക്ട്രോണിക്‌സ് മെക്കാനിക്ക് (രണ്ട് വര്‍ഷം) എന്നിവയിലേക്കാണ് പ്രവേശനം. വിശദ വിവരങ്ങള്‍ക്ക് www.itiranni.kerala.gov.in എന്ന വെബ് സൈറ്റില്‍ സന്ദര്‍ശിക്കുകയോ 04735 296090 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.
ആലപ്പുഴ
സിവില്‍ സര്‍വ്വീസ് പരിശീലനം
ആലപ്പുഴ: തിരുവനന്തപുരം വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന കിലെ- സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംഘടിത അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്കാണ് പരിശീലനം നല്‍കുന്നത്. അടിസ്ഥാന യോഗ്യത ബിരുദം. എട്ട് മാസമാണ് കോഴ്സ് ദൈര്‍ഘ്യം. ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 20. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.toddywokerswelfare.kerala.gov.in, ഫോണ്‍: 0477 2267751.
ഓഫീസ് മാനേജ്മെന്റ് ട്രെയിനി: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലേക്കും കൊല്ലം, ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലേക്കുമുള്ള ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പട്ടികവര്‍ഗ യുവജനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ ആറ് ഒഴിവുകളാണുള്ളത്. എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്‍ 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്. പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നവര്‍ക്ക് മാസം 10000 രൂപ ഹോണറേറിയം ലഭിക്കും. അപേക്ഷ ഫോം കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസില്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ പുനല്ലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്/ ട്രൈബല്‍ എകസ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സെപ്റ്റംബര്‍ 30 വൈകിട്ട് അഞ്ചിന് മുമ്പ് നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, നിലവിലുള്ള റേഷന്‍ കാര്‍ഡ്, വരുമാനം സംബന്ധിച്ച 200 രൂപ പത്രത്തിലുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരത്തിന് ഫോണ്‍: 0475-2222353, 9496070335.
ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വനിത പകല്‍ വീട്ടിലേക്ക് ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് 31 വരെ രാവിലെയും വൈകുന്നേരവുമുള്ള ചായയും ലഘുഭക്ഷണവും എത്തിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍, ഹോട്ടലുകള്‍, കുടുംബശ്രീ എന്നിവരില്‍ നിന്ന് മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിച്ചു. (പരമാവധി 20 രോഗികള്‍ക്ക്). സെപ്റ്റംബര്‍ 27ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. 28ന് രാവിലെ 11ന് തുറക്കും. വിശദവിവരത്തിന് ഫോണ്‍: ഫോണ്‍ 0477 2961100, 9947274529.
കോട്ടയം
ജോലി ഒഴിവ്; അഭിമുഖം 17ന്
കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാനുഫാക്ചറിങ് കമ്പനി, ഇ-കൊമേഴ്‌സ് സ്ഥാപനം എന്നിവിടങ്ങളിലെ പാക്കിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്നതിന് സ്ത്രീകൾക്കായി സെപ്റ്റംബർ 17ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. കേരളത്തിൽ എവിടെയും താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ളവർക്കാണ് അവസരം.
ഡെലിവറി എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കോട്ടയം, പാല, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, തൊടുപുഴ, തിരുവല്ല എന്നിവിടങ്ങളിലുള്ളവർക്കായി(സ്ത്രീ, പുരുഷൻ) പാർട്ട്‌ടൈം, ഫുൾടൈം ജോലിക്കായും 17ന് രാവിലെ 10ന് അഭിമുഖം നടക്കും. യോഗ്യത: എസ്.എസ്.എൽ.സി., പ്ലസ്ടു. പ്രായപരിധി: 45 താൽപര്യമുള്ളവർ 7356754522 എന്ന നമ്പരിലേക്ക് പേര്, സ്ഥലം, വയസ് എന്നിവ വാട്‌സ് ആപ്പ് അയയ്ക്കുക. വിശദവിവരം എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജിൽ ലഭിക്കും.
ഇൻസ്ട്രക്ടർ ഒഴിവ്
കോട്ടയം: ഏറ്റുമാനൂർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടൊഴിവാണുള്ളത്. യോഗ്യത: ബി.കോം റഗുലർ പഠനം, ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. അപേക്ഷകർ സെപ്റ്റംബർ 27ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2537676.
ഇടുക്കി
ദര്‍ഘാസ് ക്ഷണിച്ചു
നെടുംകണ്ടം താലൂക്കാശുപത്രി ജില്ലാശുപത്രിയായി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഹൈറ്റ്‌സ് ഏജന്‍സിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മണ്ണ് മാറ്റിയപ്പോള്‍ പാറയുടെ അവശിഷ്ടങ്ങള്‍ കാണുകയും ആയത് പൊട്ടിച്ച് മാറ്റി അടുക്കിയിട്ടിട്ടുള്ളതും ഇത് അളന്ന് ആശുപത്രി സൂപ്രണ്ടിന് കൈമാറിയിട്ടുള്ളതുമാണ്. മേല്‍ പാറയുടെ അവശിഷ്ടങ്ങള്‍ നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അളന്ന് തിട്ടപ്പെടുത്തി 256.22 m3 എന്ന് അറിയിച്ചിട്ടുണ്ട്. മുകളില്‍ സൂചിപ്പിച്ച പൊട്ടിച്ച് മാറ്റിയ പാറയുടെ അവശിഷ്ടങ്ങള്‍ ടെണ്ടര്‍ ചെയ്ത് വില്‍ക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. താത്പര്യം ഉള്ളവരില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ 29 ഉച്ചകഴിഞ്ഞ് 03 വരെ സ്വീകരിക്കും. സെപ്റ്റംബര്‍ 30 രാവിലെ 10.30 ന് സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തില്‍ ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും.
വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഏലപ്പാറ ഗവ. ഐ.ട.ഐയില്‍ പ്ലംബര്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍ എന്നീ ട്രേഡുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. അപേക്ഷ ഓണ്‍ലൈനായി https://www.itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി സെപ്റ്റംബര്‍ 20 വൈകിട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-9446361734, 9946010769, 9605714012
സിവില്‍ സര്‍വീസ് കോച്ചിങ് ക്ലാസ്
കേരളാ ഷോപ്‌സ് & കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതര്‍ക്ക് (മക്കള്‍, സഹോദരങ്ങള്‍ , ഭാര്യ , ഭര്‍ത്താവ് ) കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ 2021 ഒക്ടോബര്‍ 1 മുതല്‍ 2022 മേയ് 31 വരെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള കോച്ചിങ് ക്ലാസുകള്‍ ആരംഭിക്കുന്നു . പ്രവേശനത്തിന് വേണ്ട അടിസ്ഥാന യോഗ്യത ബിരുദം. കൂടുതല്‍ വിവരങ്ങള്‍ക്ക് www .kile .kerala .gov .in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471 -2479966 .
കുടുംബശ്രീ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ നിര്‍വ്വഹണ സഹായ ഏജന്‍സിയായി വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലുള്ളവര്‍ക്ക ശുദ്ധജലം എത്തിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനും വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു.
(1) ടീം ലീഡര്‍ (രണ്ട് പഞ്ചായത്തിന് ഒരാള്‍)- എം.എസ്.ഡബ്യൂ/എം.എ. സോഷ്യോളജി, റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ടൂവിലര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം- ഒഴിവുകളുടെ എണ്ണം- 8, പഞ്ചായത്ത് പ്രവര്‍ത്തന പരിധി - 1. മൂന്നാര്‍, മാങ്കുളം 2.ഉടുമ്പന്‍ചോല, കരുണാപുരം,
3.പള്ളിവാസല്‍, സേനാപതി 4.ദേവികുളം, വട്ടവട 5.ഏലപ്പാറ, പീരുമേട്, 6.കാന്തല്ലൂര്‍, മറയൂര്‍, 7.പാമ്പാടുംപാറ, വണ്‍ന്‍മേട്, 8.കുമളി, വണ്ടിപ്പെരിയാര്‍
(2). കമ്മ്യൂണിറ്റി എഞ്ചിനിയര്‍- ഡിപ്ലോമ/ഡിഗ്രി ഇന്‍ സിവില്‍ എഞ്ചിനിയറിംഗ്, റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ടൂവിലര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഒഴിവുകളുടെ എണ്ണം - 16
(3) കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ - ഡിഗ്രി, റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍ ആയിരിക്കണം. അതത് പഞ്ചായത്തുകാര്‍ക്ക് മുന്‍ഗണന. ഒഴിവുകളുടെ എണ്ണം - 16
അപേക്ഷ അയക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 22 വൈകിട്ട് അഞ്ച് മണി. അപേക്ഷകള്‍ ബയോഡാറ്റായും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി, പിന്‍-685603 (ഫോണ്‍ നമ്പര്‍ - 04862 233106, 232223)എന്ന വിലാസത്തിലോ അയക്കണം. ജൂണ്‍ 17 ലെ വിജ്ഞാപന പ്രകാരം തപാലില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇടുക്കി ജില്ലക്കാര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും അതത് പഞ്ചായത്തുകളില്‍ നിന്നും ലഭിക്കും.
ടെണ്ടര്‍ ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം സെപ്റ്റംബര്‍ 29 വരെ വിതരണം ചെയ്യും. ടെണ്ടര്‍ സെപ്റ്റംബര്‍ 30 രാവിലെ 11 ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04862 223630
അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഇടുക്കി ഐറ്റിഡിപി ഓഫീസിന്റെ നിയന്ത്രണത്തില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട എസ്എസ്എല്‍സി പാസായ യുവതീ യുവാക്കളില്‍ നിന്ന് ഇടുക്കി ഐറ്റിഡിപി ഓഫീസര്‍ അപേക്ഷകള്‍ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് ലഭിക്കും. പരിശീലന കാലാവധി ഒരു വര്‍ഷമാണ്. പ്രായം 2021 ജനുവരി 1 18 വയസ്സ് പൂര്‍ത്തിയായ വരും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ ഇടുക്കി ജില്ലയില്‍ താമസക്കാരായിരിക്കണം. കോവിഡ്-19 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുളള എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യത, പ്രായം, വരുമാനം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ ഉള്‍പ്പെടെ സെപ്റ്റംബര്‍ 30 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ഇടുക്കി ഐറ്റിഡിപി ഓഫീസിലോ കട്ടപ്പന, പീരുമേട്, ഇടുക്കി, പൂമാല ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ നല്‍കേണ്ടതാണ്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ മുമ്പ് പരിശീലനം നേടിയവര്‍ അപേക്ഷ അയക്കാന്‍ പാടില്ല
എറണാകുളം
ജൂനിയർ സ്റ്റെനോഗ്രാഫർ ഒഴിവ്
കാക്കനാട്: എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ സ്റ്റെനോഗ്രാഫർ ( എക്സ് - സർവീസ്) സ്ഥിരം തസ്തികയിൽ ഒ.ബി.സി - 1, എസ്.സി. 1 എന്നീ ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ, എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്തംബർ 23ന് മുമ്പ് അതാത് എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18 നും 30 നും മധ്യേ. നിശ്ചിത വയസ്സിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി.യും ഷോർട്ട് ഹാൻഡിൽ ഒരു മിനിറ്റിൽ 100 വാക്കുകളും ടൈപ്പ് റൈറ്റിംഗിൽ ഒരു മിനിറ്റിൽ 40 വാക്കുകളും ടൈപ്പ് ചെയ്യാൻ കഴിയണം. ശമ്പളം 25500 രൂപ മുതൽ 81100 രൂപ വരെ.
അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കായുളള അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അക്വാകള്‍ച്ചറില്‍ ഡിഗ്രി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ. വിജയകരമായി പൂര്‍ത്തീകരിച്ച 20 നും 30 നും ഇടക്ക് പ്രായമുള്ള പരിശീലനാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
ഫിഷറീസ് വകുപ്പിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റ് ട്രെയിനിംഗ് സെന്ററുകളിലുമായിരിക്കും പരിശീലനം നല്‍കുന്നത്. 15 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ പരിശീലനത്തിന്റെ കാലാവധി എട്ട് മാസമായിരിക്കും. പ്രസ്തുത കാലയളവില്‍ പ്രതിമാസം 7500 രൂപ സ്‌റ്റൈപ്പന്റ് അനുവദിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2021 സെപ്റ്റംബര്‍ 27ന് മുമ്പായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍, (ട്രെയിനിംഗ്) കിഴക്കേ കടുങ്ങല്ലൂര്‍, യു.സി. കോളേജ്.പി.ഒ, ആലുവ2 വിലാസത്തിലോ ഓഫീസിന്റെ ഇമെയില്‍ (ഷറളേൃഴമഹൗ്മ@ഴാമശഹ.രീാ) മുഖേനയോ സമര്‍പ്പിക്കണം. അപേക്ഷാഫോറം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
96 മണിക്കൂർ കൊണ്ട് ഡ്രോൺ പൈലറ്റാകാം...!!!!
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അംഗീകൃത ലൈസെൻസുള്ള ഡ്രോൺ പൈലറ്റ് ആകാൻ അസാപ് കേരള അവസരമൊരുക്കുന്നു.
എറണാകുളം ജില്ലയിൽ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു
കോഴ്സ്: Executive Programme in Micro Category Drone Pilot Training
കോഴ്സ് ദൈർഖ്യം: 96 മണിക്കൂർ
യോഗ്യത: 18 വയസ്സിന് മുകളിലുള്ള SSLC പാസ്സായ ആർക്കും ഈ കോഴ്സിന് ജോയിൻ ചെയ്യാവുന്നതാണ്
അസാപ് കേരള, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രോൺസ് കോഴിക്കോടിനോടും ഓട്ടോനോമസ് ഇൻഡസ്ട്രിസിയോടും ചേർന്ന് ആധുനിക ഡ്രോൺ ടെക്നോളജിയിൽ കോഴ്സ് ലഭ്യമാക്കുന്നു
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് DGCA സർട്ടിഫിക്കറ്റിനോടൊപ്പം ഡ്രോൺ പൈലറ്റ് ലൈസൻസും ലഭിക്കുന്നതാണ്...
കൂടുതൽ വിവരങ്ങൾക്ക് : 9447715806 / 9495999647 / 9495999643
രജിസ്റ്റർ ചെയ്യുവാനായി https://surveyheart.com/form/613f0264109c9f6acd31c41b എന്ന ലിങ്ക് സന്ദർശിക്കുക
https://asapkerala.gov.in l https://www.facebook.com/pages/category/Government-Organization/ASAP-Ernakulam-106909481658820/
തൃശൂർ
കരാറടിസ്ഥാനത്തിൽ വാഹനം ഉപയോഗിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തൃശൂർ ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് 2021 - 22 സാമ്പത്തികവർഷം കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുത്തു ഉപയോഗിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഓഫീസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റുള്ള 7 വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം ഉള്ളവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 22 ഉച്ചയ്ക്ക് ഒരു മണി വരെ അയ്യന്തോളിലെ ജില്ലാ പ്രൊബേഷൻ ഓഫീസിൽ ദർഘാസ് വിൽപന നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0487 2363999
പാലക്കാട്
ദര്‍ഘാസ് ക്ഷണിച്ചു
പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് കല്ലങ്കാട് തെക്കേപറമ്പ്, ചിറ്റൂര്‍ - തത്തമംഗലം മുനിസിപ്പാലിറ്റി വാര്‍ഡ് 4 ചെമ്പകശ്ശേരി എന്നിവിടങ്ങളില്‍ മിനി കുടിവെള്ള പദ്ധതി നടപ്പാക്കുന്ന പ്രവൃത്തിയ്ക്കായി ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം യഥാക്രമം 4,700 രൂപ, 3,700 രൂപ. ദര്‍ഘാസുകള്‍ സെപ്തംബര്‍ 22 ന് ഉച്ചയ്ക്ക് ഒന്ന് വരെ വില്‍പ്പന നടത്തും. അന്നേദിവസം വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. വൈകിട്ട് നാലിന് തുറക്കും. ജില്ലാ ഓഫീസര്‍, ഭൂജല വകുപ്പ്, മുനിസിപ്പല്‍ ടി.ബി കോംപ്ലക്‌സ്, പാലക്കാട് വിലാസത്തില്‍ ദര്‍ഘാസുകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491 2528471.
ഓര്‍ഫനേജ് കൗണ്‍സിലര്‍ ഒഴിവ്
ജില്ലയില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ഒഴിവ് വന്നിട്ടുള്ള ഓര്‍ഫനേജ് കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. 25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 14,000 രൂപ വേതനം ലഭിക്കും.
യോഗ്യത എം എസ് ഡബ്ലിയു (മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്), എം എ/ എം എസ് സി സൈക്കോളജി, എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30 വൈകുന്നേരം 5 മണി. വിശദവിവരങ്ങളും അപേക്ഷാ ഫോമും സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കും.
ഐ ടി ഐ പ്രവേശനം: അപേക്ഷ നീട്ടി
ഐ ടി ഐ യില്‍ 2021 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി സെപ്തംബര്‍ 20 ന് വൈകീട്ട് അഞ്ചുവരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകള്‍ www.admissions.kerala.gov.in ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എല്ലാ ഗവ.ഐ ടി ഐ കളിലും അപേക്ഷിക്കാം.
മലപ്പുറം
ഐ.ടി.ഐ. പ്രവേശനം
അരീക്കോട് ഗവ. ഐ.ടി.ഐ. പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 20 വൈകീട്ട് അഞ്ച് വരെ നീട്ടി. itiadmissions.kerala.gov.in, det.kerala.gov.in ലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0483 2850238, 9446310127.
കോഴിക്കോട്
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം. മാര്‍ക്കറ്റിംങ്ങ് മാനേജര്‍ (യോഗ്യത : എം.ബി.എ/എം.കോം/ബി.കോം, തൊഴില്‍ പരിചയം നിര്‍ബന്ധം), കോഡിംങ്ങ് ടീച്ചര്‍ (യോഗ്യത : എം.എസ്.സി/ബി.എസ്.സി/ ബി.ടെക്/എം.ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് / എം.സി.എ), ഹാര്‍ഡ് വെയര്‍ എഞ്ചിനീയര്‍ (യോഗ്യത : ബി.ടെക് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍) മാര്‍ക്കറ്റിംങ്ങ് എക്സിക്യുട്ടീവ്, ബ്രാഞ്ച് മാനേജര്‍, ജൂനിയര്‍ സ്റ്റാഫ്, കസ്റ്റമര്‍ മാനേജര്‍, ക്രെഡിറ്റ് ഓഫീസര്‍, ടീം ലീഡര്‍, (യോഗ്യത : ബിരുദം), ലീഗല്‍ ഓഫീസര്‍ (യോഗ്യത : എല്‍.എല്‍.ബി), അക്കൗണ്ട്സ് മാനേജര്‍ (യോഗ്യത : എം.കോം/ബി.കോം), ടെലിമാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഓപ്പണ്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, കലക്ഷന്‍ എക്സിക്യൂട്ടീവ് (യോഗ്യത :പ്ലസ് ടു), റിലേഷന്‍ഷിപ്പ് ഓഫീസര്‍ - ഫീല്‍ഡ് വര്‍ക്ക് (യോഗ്യത : പ്ലസ് ടു, ടൂവീലറും ടൂവീലര്‍ ലൈസന്‍സും നിര്‍ബന്ധം) കലക്ഷന്‍ എക്സിക്യൂട്ടീവ് (യോഗ്യത : പത്താം തരം) തസ്തികകളിലേക്കാണ് നിയമനം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം
സെപ്റ്റംബര്‍ 18ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍-0495 2370176
ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള മാരിടൈം ബോര്‍ഡ് ബേപ്പൂര്‍ തുറമുഖത്തെ ഇലക്ട്രിക് ക്രെയിനുകള്‍ക്ക് വയര്‍ റോപ്പ് വിതരണം ചെയ്യുന്നതിന് കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 22 ഉച്ചക്ക് ഒരു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മാളിക്കടവ് ഐ.ടി.ഐയില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ താല്കാലിക നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 18 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ: വനിത ഐ.ടി.ഐയില്‍ 2021 വര്‍ഷത്തില്‍ വിവിധ എന്‍സിവിറ്റി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ www.itiadmissions.kerala.gov.in. ഫോണ്‍: 0495 2373976.
വയനാട്
ഗസ്റ്റ് ലക്ചര്‍ നിയമനം
മാനന്തവാടി ഗവ.കോളജില്‍ 2021-22 അക്കാദമിക് വര്‍ഷത്തില്‍ മാത്തമാറ്റിക്സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചര്‍ നിയമനത്തിനുള്ള അഭിമുഖം സെപ്തംബര്‍ 22 ന് രാവിലെ 11 ന് നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍ 9539596905
സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ 2021-22 അധ്യയന വര്‍ഷം പ്ലസ് 1 മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ്സ് കോഴ്സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം peedika.kerala.gov.inഎന്ന വെബ് സൈറ്റില്‍ ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 31. ഫോണ്‍ 04936 206878.
നെയ്ത് പരിശീലകനെ നിയമിക്കുന്നു
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴില്‍ പുല്‍പ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഖാദി നെയ്ത് കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നെയ്ത് പരിശീലകനെ നിയമിക്കന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ രേഖകള്‍ സഹിതം സെപ്തംബര്‍ 30 നകം പ്രൊജക്ട് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, വയനാട്, കല്‍പ്പറ്റ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04936 202602.
യോഗ ട്രെയിനർ നിയമനം
ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴിൽ പാർട്ട് ടൈം യോഗാ ട്രെയിനർ തസ്തികയിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരു വർഷത്തെ യോഗ കോഴ്സ് സർട്ടിഫിക്കറ്റ്/ ബി.എൻ.വൈ.എസ്/ എം.എസ്.സി (യോഗ), അംഗീകൃത പി.ജി ഡിപ്ലോമ (ഒരു വർഷം) എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ തിരിച്ചറിയൽ കാർഡിൻ്റെ കോപ്പിയും, മേൽ പറഞ്ഞ യോഗ്യതയുടെ സർട്ടിഫിക്കറ്റുകളും സെപ്തംബർ 22 ന് വൈകീട്ട് അഞ്ചിന് മുമ്പായി
dmohomeowayanad@gmail.com എന്ന മെയിൽ ഐ.ഡി യിലേക്ക് അയക്കേണ്ടതാണ്. ഫോൺ: 04936 205949, 9946058646.
കാസർഗോഡ്
സിവില്‍ സര്‍വീസ് പ്രിലിമിനറി പരിശീലനം
തൊഴില്‍ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന കിലെ-സിവില്‍ സര്‍വീസ് അക്കാദമി കേരളത്തിലെ സംഘടിത/ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതരില്‍ നിന്ന് (മക്കള്‍/ഭാര്യ/ഭര്‍ത്താവ്/സഹോദരന്‍/സഹോദരി) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എട്ട് മാസമാണ് കോഴ്സ് ദൈര്‍ഘ്യം. ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമബോര്‍ഡുകളില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ 2നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in ല്‍ ലഭ്യമാണ്.
അസിസ്റ്റന്റ് പ്രൊഫസ്സര്‍ നിയമനം
കാസര്‍കോട്് എല്‍.ബി.എസ് എന്‍ജിനീയറിങ്ങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. അഭിമുഖം 27 ന് രാവിലെ 10 ന് കോളേജില്‍ നടക്കും. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ബി.ടെക്, എം.ടെക് ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.lbscek.ac.in ല്‍ ലഭിക്കും. ഫോണ്‍: 04994 - 250290
ട്രേഡ്‌സ്മാന്‍ ഒഴിവ്
പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് ബ്രാഞ്ചില്‍ ഷീറ്റ് മെറ്റല്‍, വെല്‍ഡിങ്ങ് വിഭാഗങ്ങളില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബര്‍ 17 ന് രാവിലെ 10 ന് പോളിടെക്‌നിക് ഓഫീസില്‍. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ/ തത്തുല്യ യോഗ്യതയുള്ളവര്‍ ബയോഡാറ്റയും, അക്കാദമിക്/പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസലും പകര്‍പ്പുകളും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2234020, 9995681711
വെറ്ററിനറി ഡോക്ടറുടെ ഒഴിവ്
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ബ്ലോക്ക്തല വെറ്ററിനറി ക്ലീനിക്ക് പദ്ധതിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. വെറ്റിനറി സയന്‍സില്‍ ബിരുദവും വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം. വിരമിച്ച വെറ്റിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. വിശദവിവരങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04672280328.
വാഹനം ആവശ്യമുണ്ട്
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ബ്ലോക്ക്തല വെറ്റിനറി ക്ലിനിക് പ്രൊജക്ട് പദ്ധതിയുടെ ആവശ്യത്തിലേക്കായി ആറ് മാസത്തേക്ക് ഓമ്‌നി വാന്‍ ഡ്രൈവര്‍ സഹിതം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 24 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672280328.
ജീവനി സൈക്കോളജി അപ്രന്റീസ് ഒഴിവ്
കാസര്‍കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ്് കോളേജില്‍ ജീവനി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ 22 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം എന്നിവ അഭിലഷണിയ യോഗ്യതയാണ്. ഫോണ്‍: 04994256027
Comments
Post a Comment