Skip to main content

സ്കൂ​ൾകൾ തുറക്കും : മാർരേഖ പുറത്തിറങ്ങി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് അ​ട​ച്ച സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ൻ ക​ര​ട് മാ​ർ​ഗ​രേ​ഖ​യാ​യി. സ്കൂ​ൾ വൃ​ത്തി​യാ​ക്കാ​ൻ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തു​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. സ്കൂ​ൾ തു​റ​ക്കും മു​ൻ​പ് സ്കൂ​ൾ​ത​ല പി​ടി​എ യോ​ഗം ചേ​രും. അ​ന്തി​മ​രേ​ഖ അ​ഞ്ചു ദി​വ​സ​ത്തി​ന​കം പു​റ​ത്തി​റ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കൂ​ട്ടം ചേ​രാ​ൻ അ​നു​വ​ദി​ക്കി​ല്ല

സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ഉണ്ടായിരിക്കില്ല പ​ക​രം അ​ല​വ​ൻ​സ് നൽകും 

സ്കൂ​ളി​ന് മു​ന്നി​ലെ ക​ട​ക​ളി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

ഒ​രു ബ​ഞ്ചി​ൽ ര​ണ്ടു പേ​ർ മാ​ത്രം.

ഓ​ട്ടോ​യി​ൽ ര​ണ്ട് കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ല.

ശ​രീ​ര ഊ​ഷ്മാ​വ്, ഓ​ക്സി​ജ​ൻ എ​ന്നി​വ പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​നം

ചെ​റി​യ ല​ക്ഷ​ണം ഉ​ണ്ടെ​ങ്കി​ൽ പോ​ലും കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ട​രു​ത്


Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

കോ​ട്ട​യ​ത്തെ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ഫ​ണ്ട് അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ

മഴകെടുതിയെ തുറന്നുള്ള നാശനഷ്ടങ്ങൾക്ക് കോട്ടയം ജില്ലയിലേക്കുള്ള ദുരന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ഫ​ണ്ട് അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ. കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് തു​ക അ​നു​വ​ദി​ച്ച് ദു​ര​ന്ത​നി​വാ​ര​ണ  വകുപ്പാണ് ​ഉത്ത​രവ് ​  പു​റ​ത്തി​റ​ക്കിയത്. ജില്ലയിലെ അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 8.6 കോ​ടി രൂ​പ​യാ​ണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.  മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കാ​യി 60 ല​ക്ഷം രൂ​പ വീ​ടു​ക​ളു​ടെ അ​റ്റു​കു​റ്റ പ​ണി​ക്കാ​യി ആ​റ് കോ​ടി  ഭ​ക്ഷ​ണം, വ​സ്ത്രം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​രു കോ​ടി രൂ​പ​യും ജ​ന​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി 50 ല​ക്ഷം രൂ​പ. മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 50 ല​ക്ഷം രൂ​പ  എ​ന്നി​ങ്ങ​നെ​യാ​ണ് ധ​ന​സ​ഹാ​യം.

ഇടുക്കി ഡാം തുറന്നു; ജാഗ്രത

ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം, ജാഗ്രത ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.  രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂൾ കർവ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.  മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.