Skip to main content

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് സമരത്തിലേക്ക്

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് വീണ്ടും സമരത്തിലേക്ക്. ഇന്ന് രാവിലെ മുതല്‍ നിരാഹാരസമരം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരായ എംജെ സോജന്‍, ചാക്കോ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. അതേസമയം കേസ് സിബി ഐ അന്വേഷിക്കുകയാണ്
രാവിലെ ആരംഭിക്കുന്ന നിരാഹാരസമരം വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്യും. അട്ടപ്പള്ളത്തെ വീടിന് മുന്നിലാണ് നിരാഹാരം ഇരിക്കുന്നത്.

Comments