Skip to main content

ശാസ്ത്ര കേന്ദ്രീകൃത ചിന്തക്ക് പ്രാമുഖ്യം നൽകണം - കെ.ജെ.തോമസ്


മുരിക്കുംവയൽ: ശാസ്ത്ര കേന്ദ്രീകൃത ചിന്തക്കുംപഠനത്തിനും വിദ്യാർത്ഥികൾ തയ്യാറാകണമെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിനായി രംഗത്തുവരണമെന്നും ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസ് പറഞ്ഞു.

 ഐക്യ മല അരയ മഹാസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശ്രീ ശബരീശ കോളേജിലെ പുതിയ ബാച്ച് ബിരുദ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാരംഭം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 മലയോര മേഖലയുടെ സമഗ്ര വിദ്യാഭ്യാസപുരോഗതിയിൽ ശ്രീ ശബരീശ കോളേജ് പ്രഥമസ്ഥാനം വഹിക്കുന്നുവെന്നും, എം.ജി.സർവ്വകലാശാലയുടെ കോളേജുകളിൽ ശ്രീ ശബരീശ കോളേജിന്റെ വിദ്യാഭ്യാസ മുന്നേറ്റം പ്രശംസാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റും ശ്രീ ശബരീശ കോളേജ് മാനേജരുമായ സി.ആർ. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് പ്രഭാഷണം നടത്തി.

സമൂഹത്തിൽ മാനവികതയുടെയും , മനുഷ്യത്വത്തിന്റെയും ചിന്താചലനങ്ങൾ സൃഷ്ടിക്കുന്നവരായി വിദ്യാർത്ഥികൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു. മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ സന്ദേശം നൽകി. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. വീ.ജി. ഹരീഷ്കുമാർ, മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർപേഴ്സൺ ഷൈലജ നാരായണൻ, അധ്യാപകരായ സ്വാതി കെ. ശിവൻ, സരിത കെ.പി , ഭാഗ്യശ്രീ ആർ, ഫൈമിന റിയാസ്, നന്ദകിഷോർ പി.എസ്. തുടങ്ങിയവർ പ്രസംഗിച്ചു.

Comments

Popular posts from this blog

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കത്തികാട്ടി 5 പവൻ മാല കവർന്നു

ബാങ്ക് ജീവനക്കാരയെ കത്തി കാട്ടി ഭീഷണിപെടുത്തി അഞ്ചുപവന്റെ മാല കവര്‍ന്നു. മുണ്ടക്കയത്തിനടുത്ത് പെരുവന്താനം മേഖലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2മണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ബാങ്കിനുളളില്‍ കയറി ജീവനക്കാരിയെ ഭീഷണിപെടുത്തിയാണ് കഴുത്തിലെ മാല കവര്‍ന്നത്. പ്രതികള്‍ക്കായി പൊലീസ് ശക്തമായ അന്വേഷണം നടത്തി വരുന്നു.

ശബരിമല കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചന : മല അരയ മഹാസഭ

CLICK HERE TO WATCH VIDEO കോവിഡ്നിയന്ത്രണങ്ങൾ മറയാക്കി ശബരിമല തീർത്ഥാടനത്തിനുള്ള യഥാർത്ഥ പാതയായ പരമ്പരാഗത കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ശബരിമലക്കുള്ളമറ്റു പ്രധാന പാതകളെല്ലാം തുറന്നു നൽകിയിട്ടും കാനനപാത ഇത്തവണയും തുറന്നു നൽകാൻ തയ്യാറായിട്ടില്ല.സർക്കാരിൻ്റെയും ബോർഡിൻ്റെയും നടപടി വിശ്വാസ വിരുദ്ധവും ആചാരവിരുദ്ധവുമാണ് ഇത് അംഗീകരിക്കാനാകില്ല. തീർത്ഥാടകർക്കായി പരമ്പരാഗത പാത ഉടൻ തുറന്നു നൽകിയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധത്തിനിടയാക്കും.  പാത അടക്കുന്നതിനു മുൻപ് ആരുമായുo ചർച്ച നടത്തിയില്ല. ഇതുമായി ആലോചനനടത്താതിരുന്നത് ബോധപൂർവ്വമാണ്.. കഴിഞ്ഞ വർഷമാണ് ആദ്യമായി പാത അടച്ചത് അന്ന് ഐക്യ മല അരയ മഹാസഭ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കാനനപാതയിലൂടെ ശബരീശ ദർശനം നടത്തുമെന്ന് പ്രതിഞ്ജ എടുത്ത ഭക്തർ കാൽനടയായി പോലിസ് ബാരിക്കേഡ് ഭേദിച്ച് കാനനപാതയിലൂടെ യാത്ര ചെയ്ത് ശബരീശ ദർശനം നടത്തുകയായിരുന്നു. അന്ന് മല അരയ ഭക്തർക്കു മാത്രമായി 'പാത തുറന്നു നൽകി.എന്നാൽ ഈ വർഷവും പാത അടച്ചു. ഈ പാത സ്ഥിരമായി അടക്കാനും ചരിത്ര സ്മൃതികളെ വിസ്മൃതിയിലാഴ്ത്താനും,ദേവസ്വം ബോർഡ് ൻ്റെ മാത്രം അമ്പലങ്ങളിൽ വരുമാനം ലഭിക്കുന്നതിന...