Skip to main content

പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്


വാട്‌സാപ്പിൽ പുതിയ സ്റ്റാറ്റസുകളും പ്രൊഫൈൽ ചിത്രങ്ങളും ഇടുമ്പോൾ പലർക്കും തലവേദന ഉണ്ടായിട്ടുള്ളത് ഇത് എല്ലാവരും കാണുമല്ലോ എന്ന ടെൻഷൻ ആയിരിക്കും. എന്നാൽ ആർക്കെല്ലാം ഇതു കാണാമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാമെങ്കിലോ. ഇത്തരത്തിൽ ചെറിയ വലിയ ഫീച്ചറുകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള മെസേജിങ് ആപ്പായ വാട്‌സാപ്പ്.

നിലവിൽ ലാസ്റ്റ് സീൻ,പ്രൊഫൈൽ,എബൗട്ട് ഇൻഫോ സ്റ്റാറ്റസും കോണ്ടാക്ടിൽ ഉള്ളവർക്ക് മാത്രമായി കാണാനും എല്ലാവർക്കും കാണാനും ഓപ്‌ഷനുണ്ട്. എന്നാൽ ഉപഭോക്താക്കൾ തിരെഞ്ഞെടുക്കുന്നവർക്ക് മാത്രം കാണാൻ തരത്തിലുള്ള അപ്ഡേഷനാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ഇതോടെ ലാസ്റ്റ് സീൻ,പ്രൊഫൈൽ ഫോട്ടോ,ബയോ എന്നിവ ആർക്കെല്ലാം കാണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. ഐഒഎസ് വേർഷനിലാകും വാട്‌സാപ്പിന്റെ അപ്‌ഡേഷൻ ആദ്യം നടപ്പിലാകുക. പിനീട് ആൻഡ്രോയ്‌ഡിലും ഈ ഫീച്ചർ ലഭ്യമാകും.

Comments

Post a Comment

Popular posts from this blog

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കയറും വാങ്ങി പാഞ്ഞെത്തി, വെട്ടം ഷമീറും കപ്പടം സുരേഷും.

കല്ലടിക്കോട് • നാടിനെ മുൾമുനയിൽ നിർത്തിയ മലമ്പുഴ രക്ഷാദൗത്യത്തിൽ പങ്കാളികളായി കരിമ്പ സ്വദേശികളായ വെട്ടം ഷമീറും കപ്പടം സുരേഷും. മലയിടുക്കിൽ കുടുങ്ങിയ യുവാവിന്റെ ദുരവസ്ഥയറിഞ്ഞ് 5000 രൂപയുടെ കയറും വാങ്ങി അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയ ജീപ്പുമായാണ് ഷമീർ ഒറ്റയ്ക്ക് കരിമ്പയിൽനിന്നു പുറപ്പെട്ടത്. യാത്രയ്ക്കിടയിൽ സുഹൃത്തായ സുരേഷും ഒപ്പം ചേർന്നു. ഇവരുടെ സജ്ജീകരണങ്ങളും ഉത്സാഹവും കണ്ട സൈനികർ ദൗത്യത്തിനായി ഒപ്പം ചേർത്തു. സംഘത്തിനാവശ്യമായ വെള്ളം ചുമന്നു കയറ്റാനും ഇവർ തയാറായി. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷമാണ് ഇവരും മലയിറങ്ങിയത്. കല്ലടിക്കോട്, കരിമ്പ മേഖലയിലെ ദേശീയപാതയിൽ അപകടത്തിൽപെടുന്നരുടെ രക്ഷാപ്രവർത്തനങ്ങളിലും പ്രദേശത്തെ സാഹസികമായ രക്ഷാദൗത്യങ്ങളിലും സേവന പ്രവർത്തനങ്ങളിലും ഷമീർ പങ്കാളിയാണ്.