Skip to main content

കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കും


കേന്ദ്ര ഗവര്‍ണമെന്റിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കും.സെപ്റ്റംബര്‍ 27ന് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു.

Click here to join our WhatsApp Group
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാകും ഹര്‍ത്താല്‍.പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കും. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്. രാവിലെ എല്ലാ തെരുവുകളിലും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. സെപ്റ്റംബര്‍ 22 ന് പ്രധാന തെരുവുകളില്‍ ജ്വാല തെളിയിച്ച്‌ ഹര്‍ത്താല്‍ വിളംബരം ചെയ്യും.

Comments

Popular posts from this blog

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കയറും വാങ്ങി പാഞ്ഞെത്തി, വെട്ടം ഷമീറും കപ്പടം സുരേഷും.

കല്ലടിക്കോട് • നാടിനെ മുൾമുനയിൽ നിർത്തിയ മലമ്പുഴ രക്ഷാദൗത്യത്തിൽ പങ്കാളികളായി കരിമ്പ സ്വദേശികളായ വെട്ടം ഷമീറും കപ്പടം സുരേഷും. മലയിടുക്കിൽ കുടുങ്ങിയ യുവാവിന്റെ ദുരവസ്ഥയറിഞ്ഞ് 5000 രൂപയുടെ കയറും വാങ്ങി അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയ ജീപ്പുമായാണ് ഷമീർ ഒറ്റയ്ക്ക് കരിമ്പയിൽനിന്നു പുറപ്പെട്ടത്. യാത്രയ്ക്കിടയിൽ സുഹൃത്തായ സുരേഷും ഒപ്പം ചേർന്നു. ഇവരുടെ സജ്ജീകരണങ്ങളും ഉത്സാഹവും കണ്ട സൈനികർ ദൗത്യത്തിനായി ഒപ്പം ചേർത്തു. സംഘത്തിനാവശ്യമായ വെള്ളം ചുമന്നു കയറ്റാനും ഇവർ തയാറായി. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷമാണ് ഇവരും മലയിറങ്ങിയത്. കല്ലടിക്കോട്, കരിമ്പ മേഖലയിലെ ദേശീയപാതയിൽ അപകടത്തിൽപെടുന്നരുടെ രക്ഷാപ്രവർത്തനങ്ങളിലും പ്രദേശത്തെ സാഹസികമായ രക്ഷാദൗത്യങ്ങളിലും സേവന പ്രവർത്തനങ്ങളിലും ഷമീർ പങ്കാളിയാണ്.