Skip to main content

കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ 2021 സെപ്റ്റംബർ 18 ന് അവസാനിക്കും


Click here to join our WhatsApp Group

 കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ 2021 സെപ്റ്റംബർ 18 ന് അവസാനിക്കും.

കോവിഡ് ബാധിതരായതുമൂലമോ മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നതു മൂലമോ വാക്സിൻ ഇപ്പോൾ സ്വീകരിക്കാൻ കഴിയാത്തവർ ഒഴികെയുള്ള എല്ലാവരും സെപ്റ്റംബർ 18നകം വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കണം.
ജില്ലയിൽ 18 വയസിനു മുകളിൽ 14.84 ലക്ഷം ആളുകൾ ഉണ്ടെന്നാണ് കണക്ക്. ഇവരിൽ 14.05 ലക്ഷം പേർ ഇതിനോടകം ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ഏകദേശം 79000 പേർ ഇനി വാക്സിൻ സ്വീകരിക്കാനുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവർക്ക് സെപ്റ്റംബർ 18നകം വാക്സിൻ നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും സെപ്റ്റംബർ 18 വരെ വാക്സിൻ വിതരണം ചെയ്യും.
കോവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പിന്നിട്ടവർക്കും ഈ ദിനങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം.

Comments

Popular posts from this blog

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കയറും വാങ്ങി പാഞ്ഞെത്തി, വെട്ടം ഷമീറും കപ്പടം സുരേഷും.

കല്ലടിക്കോട് • നാടിനെ മുൾമുനയിൽ നിർത്തിയ മലമ്പുഴ രക്ഷാദൗത്യത്തിൽ പങ്കാളികളായി കരിമ്പ സ്വദേശികളായ വെട്ടം ഷമീറും കപ്പടം സുരേഷും. മലയിടുക്കിൽ കുടുങ്ങിയ യുവാവിന്റെ ദുരവസ്ഥയറിഞ്ഞ് 5000 രൂപയുടെ കയറും വാങ്ങി അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയ ജീപ്പുമായാണ് ഷമീർ ഒറ്റയ്ക്ക് കരിമ്പയിൽനിന്നു പുറപ്പെട്ടത്. യാത്രയ്ക്കിടയിൽ സുഹൃത്തായ സുരേഷും ഒപ്പം ചേർന്നു. ഇവരുടെ സജ്ജീകരണങ്ങളും ഉത്സാഹവും കണ്ട സൈനികർ ദൗത്യത്തിനായി ഒപ്പം ചേർത്തു. സംഘത്തിനാവശ്യമായ വെള്ളം ചുമന്നു കയറ്റാനും ഇവർ തയാറായി. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷമാണ് ഇവരും മലയിറങ്ങിയത്. കല്ലടിക്കോട്, കരിമ്പ മേഖലയിലെ ദേശീയപാതയിൽ അപകടത്തിൽപെടുന്നരുടെ രക്ഷാപ്രവർത്തനങ്ങളിലും പ്രദേശത്തെ സാഹസികമായ രക്ഷാദൗത്യങ്ങളിലും സേവന പ്രവർത്തനങ്ങളിലും ഷമീർ പങ്കാളിയാണ്.