Skip to main content

വൈബ് ഹെൽത്ത് ഉദ്ഘാടനം MLA വി കെ പ്രശാന്ത് നിർവഹിച്ചു

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (VYBECOS) ആരോഗ്യ മേഖലയിലെ സംരംഭമായ വൈബ് ഹെൽത്ത് സെന്റർ MLA അഡ്വ. VK പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

 വട്ടിയൂർക്കാവ് തോപ്പുമുക്ക് പ്രൊവിഡൻസ് ഹോസ്പിറ്റൽ ബിൽഡിംഗിലാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത് .


സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച യുവ സഹകരണ സംഘമായ വൈബ്കോസിന്റെ ആദ്യ സംരംഭമാണ് വൈബ് ഹെൽത്ത്.

 ഗുണമേന്മയുള്ള ആരോഗ്യ പരിചരണം കുറഞ്ഞ ചെലവിൽ വീടുകളിൽ എത്തിച്ചു നൽകുക എന്നതാണ് വൈബ് ഹെൽത്തിന്റെ ലക്ഷ്യം.
 പ്രഗത്ഭരായ ഒരു കൂട്ടം മെഡിക്കൽ-പാരാ മെഡിക്കൽ പ്രൊഫഷണലുകളാണ് വൈബ് ഹെൽത്തിന് നേതൃത്വം നൽകുന്നത്. മഹാ പ്രളയ കാലത്തും കോവിഡ് തീവ്ര വ്യാപന സമയത്തും ആതുര പരിചരണത്തിന് മുന്നിട്ടിറങ്ങിയ മെഡിക്കൽ ടീമാണ് ഈ സംരംഭത്തിന് പിന്നിൽ.
ഡോക്ടർ, നേഴ്സ്, ഫിസിയോതെറാപ്പി, ഡയറ്റീഷ്യൻ, ലബോറട്ടറി സേവനങ്ങൾ തുടങ്ങിയവ കുറഞ്ഞ ചെലവിൽ വീടുകളിൽ ലഭ്യമാക്കും. സേവനങ്ങൾ ലഭിക്കുന്നതിനായി ഫോണിലൂടെയും ഓൺലൈനിലും ബുക്ക് ചെയ്യാവുന്നതാണ്. ഉദ്ഘാടന പരിപാടിയിൽ വൈബ്കോസ് പ്രസിഡന്റ് സി.എസ് രതീഷ് അദ്ധ്യക്ഷനായിരുന്നു.
 ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയർമാൻ കെ.സി വിക്രമൻ, കൌൺസിലർ ഐ.എം പാർവ്വതി, പ്രശസ്ത ഗായകൻ കല്ലറ ഗോപൻ, വട്ടിയൂർക്കാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ബാലചന്ദ്രൻ, ഡോ. എബ്രഹാം കെ ജോഷ്വാ, ഡോ.ഗീത, ഡോ.എസ്. കെ നാരായണൻ, വേലപ്പൻ, ഡാനി, ജി. രാധാകൃഷ്ണൻ, ഷാഹുൽ ഹമീദ്, ജോർജ്ജ്.പി.വി എന്നിവർ പങ്കെടുത്തു.
 വൈബ്കോസ് ഡയറക്ടർ ബോർഡ് അംഗം കിരൺദേവ് സ്വാഗതവും സെക്രട്ടറി ബി. അനീഷ് നന്ദിയും പറഞ്ഞു.


കൂടുതൽ വിവരങ്ങൾക്ക് – 9633841845, 7356916273

Comments

Popular posts from this blog

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കത്തികാട്ടി 5 പവൻ മാല കവർന്നു

ബാങ്ക് ജീവനക്കാരയെ കത്തി കാട്ടി ഭീഷണിപെടുത്തി അഞ്ചുപവന്റെ മാല കവര്‍ന്നു. മുണ്ടക്കയത്തിനടുത്ത് പെരുവന്താനം മേഖലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2മണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ബാങ്കിനുളളില്‍ കയറി ജീവനക്കാരിയെ ഭീഷണിപെടുത്തിയാണ് കഴുത്തിലെ മാല കവര്‍ന്നത്. പ്രതികള്‍ക്കായി പൊലീസ് ശക്തമായ അന്വേഷണം നടത്തി വരുന്നു.

ശബരിമല കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചന : മല അരയ മഹാസഭ

CLICK HERE TO WATCH VIDEO കോവിഡ്നിയന്ത്രണങ്ങൾ മറയാക്കി ശബരിമല തീർത്ഥാടനത്തിനുള്ള യഥാർത്ഥ പാതയായ പരമ്പരാഗത കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ശബരിമലക്കുള്ളമറ്റു പ്രധാന പാതകളെല്ലാം തുറന്നു നൽകിയിട്ടും കാനനപാത ഇത്തവണയും തുറന്നു നൽകാൻ തയ്യാറായിട്ടില്ല.സർക്കാരിൻ്റെയും ബോർഡിൻ്റെയും നടപടി വിശ്വാസ വിരുദ്ധവും ആചാരവിരുദ്ധവുമാണ് ഇത് അംഗീകരിക്കാനാകില്ല. തീർത്ഥാടകർക്കായി പരമ്പരാഗത പാത ഉടൻ തുറന്നു നൽകിയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധത്തിനിടയാക്കും.  പാത അടക്കുന്നതിനു മുൻപ് ആരുമായുo ചർച്ച നടത്തിയില്ല. ഇതുമായി ആലോചനനടത്താതിരുന്നത് ബോധപൂർവ്വമാണ്.. കഴിഞ്ഞ വർഷമാണ് ആദ്യമായി പാത അടച്ചത് അന്ന് ഐക്യ മല അരയ മഹാസഭ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കാനനപാതയിലൂടെ ശബരീശ ദർശനം നടത്തുമെന്ന് പ്രതിഞ്ജ എടുത്ത ഭക്തർ കാൽനടയായി പോലിസ് ബാരിക്കേഡ് ഭേദിച്ച് കാനനപാതയിലൂടെ യാത്ര ചെയ്ത് ശബരീശ ദർശനം നടത്തുകയായിരുന്നു. അന്ന് മല അരയ ഭക്തർക്കു മാത്രമായി 'പാത തുറന്നു നൽകി.എന്നാൽ ഈ വർഷവും പാത അടച്ചു. ഈ പാത സ്ഥിരമായി അടക്കാനും ചരിത്ര സ്മൃതികളെ വിസ്മൃതിയിലാഴ്ത്താനും,ദേവസ്വം ബോർഡ് ൻ്റെ മാത്രം അമ്പലങ്ങളിൽ വരുമാനം ലഭിക്കുന്നതിന...