Skip to main content

ആദ്യ നിയമനശിപാർശകൾ വിതരണം ചെയ്തു ; പി.എസ്.സി

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ കെ.എ.എസ്. ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി തസ്തികയിലേക്കുള്ള ആദ്യ നിയമനശിപാർശകൾ വിതരണം ചെയ്തു. പി.എസ്.സി. ആസ്ഥാന
ഓഫീസിൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ചെയർമാൻ അഡ്വ. എം.കെ. സക്കീർ മൂന്ന് സ്ട്രീമുകളിലെയും ആദ്യ റാങ്കുകാർക്ക് നിയമനശിപാർശകൾ നൽകികൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
 മറ്റുള്ളവർക്കുള്ള നിയമനശിപാർശ വിതരണം കമ്മിഷനംഗങ്ങളും നിർവ്വഹിച്ചു. നേരിട്ട് ഹാജരായ 103 പേർക്കാണ് ചടങ്ങിൽ നിയമനശിപാർശകൾ വിതരണം ചെയ്തത്. ചടങ്ങിൽ പി.എസ്.സി.യുടെ 65-ാം വാർഷികത്തോടനുബന്ധിച്ച് പി.എസ്.സി. ബുള്ളറ്റിൻ പ്രസിദ്ധീകരിച്ച വിശേഷാൽ പതിപ്പ് പി.എസ്.സി. ചെയർമാൻ എഡിറ്റോറിയൽ ബോർഡ് ചെയർമാൻ കെ.പി.സജിലാലിന് നൽകി പ്രകാശനം ചെയ്തു.

Comments

Popular posts from this blog

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കത്തികാട്ടി 5 പവൻ മാല കവർന്നു

ബാങ്ക് ജീവനക്കാരയെ കത്തി കാട്ടി ഭീഷണിപെടുത്തി അഞ്ചുപവന്റെ മാല കവര്‍ന്നു. മുണ്ടക്കയത്തിനടുത്ത് പെരുവന്താനം മേഖലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2മണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ബാങ്കിനുളളില്‍ കയറി ജീവനക്കാരിയെ ഭീഷണിപെടുത്തിയാണ് കഴുത്തിലെ മാല കവര്‍ന്നത്. പ്രതികള്‍ക്കായി പൊലീസ് ശക്തമായ അന്വേഷണം നടത്തി വരുന്നു.

ശബരിമല കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചന : മല അരയ മഹാസഭ

CLICK HERE TO WATCH VIDEO കോവിഡ്നിയന്ത്രണങ്ങൾ മറയാക്കി ശബരിമല തീർത്ഥാടനത്തിനുള്ള യഥാർത്ഥ പാതയായ പരമ്പരാഗത കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ശബരിമലക്കുള്ളമറ്റു പ്രധാന പാതകളെല്ലാം തുറന്നു നൽകിയിട്ടും കാനനപാത ഇത്തവണയും തുറന്നു നൽകാൻ തയ്യാറായിട്ടില്ല.സർക്കാരിൻ്റെയും ബോർഡിൻ്റെയും നടപടി വിശ്വാസ വിരുദ്ധവും ആചാരവിരുദ്ധവുമാണ് ഇത് അംഗീകരിക്കാനാകില്ല. തീർത്ഥാടകർക്കായി പരമ്പരാഗത പാത ഉടൻ തുറന്നു നൽകിയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധത്തിനിടയാക്കും.  പാത അടക്കുന്നതിനു മുൻപ് ആരുമായുo ചർച്ച നടത്തിയില്ല. ഇതുമായി ആലോചനനടത്താതിരുന്നത് ബോധപൂർവ്വമാണ്.. കഴിഞ്ഞ വർഷമാണ് ആദ്യമായി പാത അടച്ചത് അന്ന് ഐക്യ മല അരയ മഹാസഭ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കാനനപാതയിലൂടെ ശബരീശ ദർശനം നടത്തുമെന്ന് പ്രതിഞ്ജ എടുത്ത ഭക്തർ കാൽനടയായി പോലിസ് ബാരിക്കേഡ് ഭേദിച്ച് കാനനപാതയിലൂടെ യാത്ര ചെയ്ത് ശബരീശ ദർശനം നടത്തുകയായിരുന്നു. അന്ന് മല അരയ ഭക്തർക്കു മാത്രമായി 'പാത തുറന്നു നൽകി.എന്നാൽ ഈ വർഷവും പാത അടച്ചു. ഈ പാത സ്ഥിരമായി അടക്കാനും ചരിത്ര സ്മൃതികളെ വിസ്മൃതിയിലാഴ്ത്താനും,ദേവസ്വം ബോർഡ് ൻ്റെ മാത്രം അമ്പലങ്ങളിൽ വരുമാനം ലഭിക്കുന്നതിന...