Skip to main content

വിദേശ വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നതില്‍ പുനരാലോചന ; ഒമിക്രോണ്‍ വകഭേദം

അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നത് പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം.

 കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ തുടങ്ങുന്നതിൽ പുനരാലോചന നടത്തുക. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിർദേശം മുന്നോട്ടുവച്ചത്.

ഇന്ത്യയിൽ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15-ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.


കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടൻ, സിംഗപ്പുർ, ചൈന, ബ്രസീൽ, ബംഗ്ളാദേശ്, മൗറീഷ്യസ്, സിംബാബ്വെ, ന്യൂസീലൻഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സർവീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ഒമിക്രോൺ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നതിന്റെ സാഹചര്യത്തിലാണ് വിമാന സർവീസുകളുടെ ഇളവുകൾ സംബന്ധിച്ച് പുനരാലോചിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്.

അതേസമയം ഒമിക്രോൺ വ്യാപിച്ച ദക്ഷിണാഫ്രിക്കയിൽ നിന്നും മറ്റു ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രയ്ക്ക് യുഎസ് അടക്കം ഇതിനോടകം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളും യാത്ര നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.


Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും