Skip to main content

ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി


MET സ്കിൽ ഡവലപ്പ്മെന്റ് കോളേജിൽ ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി - ഗവ അപ്രൂവ്ഡ് ആഡ് ഓൺ പ്രോഗ്രാം.

 2021 ഡിസംബർ 15 വരെ അപേക്ഷിക്കാം. 

നാടുകാണി : ഇടുക്കി ജില്ലയിലെ നാടുകാണിയിലെ പ്രകൃതി മനോഹര ക്യാമ്പസിൽ പ്രവർത്തിക്കുന്ന MET സ്കിൽ ഡവലപ്പ്മെന്റ് കോളേജിൽ ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (DCP ) പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 30 സീറ്റുകൾ ലഭ്യമാണ്. തൊഴിലന്വേഷകർക്കും, തൊഴിലുള്ളവർക്കും കോഴ്സ് പഠിക്കാം. സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യൽ സയൻസ് വിദ്യാർത്ഥികൾക്ക് ആഡ് ഓൺ സ്കിൽ കോഴ്സായി പഠിക്കാം. എല്ലാ മാസത്തിലും വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ തിയതിയിലായിരിക്കും കോൺടാക്ട് ക്ലാസ്സ് നടത്തുന്നത്. പഠന സാമഗ്രികൾ ലഭിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ബേസിക് സൈക്കോളജി, ഫണ്ടമെന്റെൽസ് ഓഫ് കൗൺസിലിംഗ്, സ്കൂൾ കൗൺസിലിംഗ്, സൈക്കോതെറാപ്പീസ്,ലൈഫ് സ്പാൻ ഡവലപ്പ്മെന്റ്, സൈക്യാട്രിക് ഡിസോർഡേഴ്സ് & സബ്‌സ്‌റ്റൻസ് അബൂസ്, മാര്യേജ് & ഫാമിലി തെറാപ്പി എന്നീ കോഴ്സുകളാണ് DCP യിലൂടെ വിശദമായി ഗ്രഹിക്കുവാൻ സാധിക്കുന്നത്. കോഴ്സ് ഫീസ് 15000 രൂപ. കേന്ദ്ര - സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റെറിന്റെ ഡിപ്ലോമ സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. സ്വദേശത്തും, വിദേശത്തും നിരവധി തൊഴിൽ അവസരങ്ങളുള്ള പ്രോഗ്രാമാണ് DCP . 
DCP യിൽ ചേരുന്നതിനായി 2021 ഡിസംബർ 15 ന് മുമ്പായി 8089462324, 8089472324 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. സ്പോട്ട് അഡ്മിഷൻ ലഭ്യമാണ്.

Comments

Popular posts from this blog

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കത്തികാട്ടി 5 പവൻ മാല കവർന്നു

ബാങ്ക് ജീവനക്കാരയെ കത്തി കാട്ടി ഭീഷണിപെടുത്തി അഞ്ചുപവന്റെ മാല കവര്‍ന്നു. മുണ്ടക്കയത്തിനടുത്ത് പെരുവന്താനം മേഖലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2മണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ബാങ്കിനുളളില്‍ കയറി ജീവനക്കാരിയെ ഭീഷണിപെടുത്തിയാണ് കഴുത്തിലെ മാല കവര്‍ന്നത്. പ്രതികള്‍ക്കായി പൊലീസ് ശക്തമായ അന്വേഷണം നടത്തി വരുന്നു.

ശബരിമല കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചന : മല അരയ മഹാസഭ

CLICK HERE TO WATCH VIDEO കോവിഡ്നിയന്ത്രണങ്ങൾ മറയാക്കി ശബരിമല തീർത്ഥാടനത്തിനുള്ള യഥാർത്ഥ പാതയായ പരമ്പരാഗത കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ശബരിമലക്കുള്ളമറ്റു പ്രധാന പാതകളെല്ലാം തുറന്നു നൽകിയിട്ടും കാനനപാത ഇത്തവണയും തുറന്നു നൽകാൻ തയ്യാറായിട്ടില്ല.സർക്കാരിൻ്റെയും ബോർഡിൻ്റെയും നടപടി വിശ്വാസ വിരുദ്ധവും ആചാരവിരുദ്ധവുമാണ് ഇത് അംഗീകരിക്കാനാകില്ല. തീർത്ഥാടകർക്കായി പരമ്പരാഗത പാത ഉടൻ തുറന്നു നൽകിയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധത്തിനിടയാക്കും.  പാത അടക്കുന്നതിനു മുൻപ് ആരുമായുo ചർച്ച നടത്തിയില്ല. ഇതുമായി ആലോചനനടത്താതിരുന്നത് ബോധപൂർവ്വമാണ്.. കഴിഞ്ഞ വർഷമാണ് ആദ്യമായി പാത അടച്ചത് അന്ന് ഐക്യ മല അരയ മഹാസഭ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കാനനപാതയിലൂടെ ശബരീശ ദർശനം നടത്തുമെന്ന് പ്രതിഞ്ജ എടുത്ത ഭക്തർ കാൽനടയായി പോലിസ് ബാരിക്കേഡ് ഭേദിച്ച് കാനനപാതയിലൂടെ യാത്ര ചെയ്ത് ശബരീശ ദർശനം നടത്തുകയായിരുന്നു. അന്ന് മല അരയ ഭക്തർക്കു മാത്രമായി 'പാത തുറന്നു നൽകി.എന്നാൽ ഈ വർഷവും പാത അടച്ചു. ഈ പാത സ്ഥിരമായി അടക്കാനും ചരിത്ര സ്മൃതികളെ വിസ്മൃതിയിലാഴ്ത്താനും,ദേവസ്വം ബോർഡ് ൻ്റെ മാത്രം അമ്പലങ്ങളിൽ വരുമാനം ലഭിക്കുന്നതിന...