Skip to main content

സിഡിഎസ്‌ അംഗങ്ങൾക്ക്‌ 500 രൂപ യാത്രാബത്ത ; പുതുതായി ചുമതലയേറ്റ 8430 അംഗങ്ങൾക്ക്‌ ജനുവരി മുതൽ ലഭിക്കും

സംസ്ഥാനത്ത്‌ ആദ്യമായി കുടുംബശ്രീ സിഡിഎസ്‌ അംഗങ്ങൾക്ക്‌ സർക്കാർ പ്രതിഫലം നൽകുന്നു. മാസം 500 രൂപ യാത്രാബത്ത അനുവദിച്ചു. 1069 സിഡിഎസിലായി 19,591 അംഗങ്ങളാണുള്ളത്‌. ഇതിൽ തെരഞ്ഞെടുപ്പ്‌ പൂർത്തിയായ ആറു ജില്ലയിൽ പുതുതായി ചുമതലയേറ്റ 8430 അംഗങ്ങൾക്ക്‌ ജനുവരി മുതൽ യാത്രാബത്ത ലഭിക്കും. മറ്റു ജില്ലകളിൽ പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്നതോടെ ലഭിക്കും.

ആകെ 18,495 സിഡിഎസ്‌ അംഗങ്ങൾക്കാണ്‌ ബത്ത ലഭിക്കുക. 1069 സിഡിഎസ്‌ ചെയർപേഴ്‌സൺമാരുടെ ഓണറേറിയം 7000ൽനിന്ന്‌ 8000 രൂപയാക്കാനും തദ്ദേശ മന്ത്രി എം വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന കുടുംബശ്രീ ഗവേണിങ്‌ ബോഡി യോഗം തീരുമാനിച്ചു. പണം അനുവദിച്ചുള്ള ഉത്തരവ്‌ അടുത്ത ദിവസം ഇറങ്ങും.

നിലവിൽ എ കാറ്റഗറിയിലുള്ള കാസർകോട് (777), കണ്ണൂർ (1542), കോഴിക്കോട്‌ (1566), മലപ്പുറം (2257), കോട്ടയം (1341), കൊല്ലം (1415) ജില്ലകളിൽ 8898 പേരാണ്‌ സിഡിഎസ്‌ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്‌. ഇതിൽ 468 പേർ സിഡിഎസ്‌ ചെയർപേഴ്‌സൺമാരാണ്‌. ഇവർ 26ന്‌ ചുമതലയേറ്റു. ബി, സി കാറ്റഗറിയിൽപ്പെട്ട ബാക്കി ജില്ലകളിൽ തെരഞ്ഞെടുപ്പ്‌ നടന്നില്ല.

യാത്രാബത്തയ്ക്ക്‌ മാത്രമായി കുടുംബശ്രീക്ക്‌ മാസം 97.94 ലക്ഷംരൂപ ചെലവ്‌ വരും. സിഡിഎസ്‌ ചെയർപേഴ്‌സൺമാർക്കുള്ള പ്രതിഫലം വർധിപ്പിച്ചതിൽ അധിക ചെലവ്‌ 10.69 ലക്ഷം രൂപ. കുടുംബശ്രീയുടെ തനത്‌ ഫണ്ടിൽനിന്ന്‌ തുക കണ്ടെത്തും.

2785 എഡിഎസിന്‌ 20,000 രൂപ വീതം

ഏരിയാ ഡെവലപ്‌മെന്റ്‌ സൊസൈറ്റികളെ (എഡിഎസ്‌) ശാക്തീകരിക്കാൻ കുടുംബശ്രീ പ്രത്യേക തുക അനുവദിച്ചു. 152 മാതൃകാ സിഡിഎസിലെ 2785 എഡിഎസിന്‌ കാര്യശേഷി വികസനത്തിനായി 20,000 രൂപ വീതമാണ്‌ അനുവദിച്ചത്‌.

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും