പ്രൊവിഷണൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സർവകലാശാല ജീവനക്കാരി പിടിയിൽ. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി.ജെ. എൽസിയാണ് പിടിയിലായത്.
എം.ജി സർവകലാശാല എം.ബി.എ സെക്ഷനിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റാണ് എൽസി. പത്തനംതിട്ട സ്വദേശിനിയായ ഒരു വിദ്യാർഥിനിയോട് എം.ബി.എ പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും മാർക്ക് ലിസ്റ്റിനുമായി ഒന്നരലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഇതിൽ ഒന്നേകാൽ ലക്ഷം അക്കൗണ്ട് വഴി കൈമാറിയിട്ടും ബാക്കി 30000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് വിദ്യാർഥിനി വിജിലൻസിന് പരാതി നൽകി. ശനിയാഴ്ച 10000 രൂപ കൈമാറുന്നതിനിടയിലാണ് കോട്ടയത്ത് നിന്നുള്ള വിജിലൻസ് സംഘം എൽസിയെ പിടികൂടിയത്.
Comments
Post a Comment