Skip to main content

Posts

പാചക വാതക വില കുത്തനെ കൂട്ടി

പാചക വാതക വില കുത്തനെ കൂട്ടി വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിലാണ് വൻ വർധനയുണ്ടായിരിക്കുന്നത് വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 101 രൂപ കൂട്ടി. ഇതോടെ പുതുക്കിയ വില 2095.50 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. നവംബർ ആദ്യവും പാചക വാതക വില വർധിപ്പിച്ചിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് കൂട്ടിയത് 266 രൂപയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഈ മാസം ആദ്യം തന്നെ സിലിണ്ടർ വില നൂറുരൂപയിലധികം കൂട്ടിയത് ആശങ്കയ്ക്ക് വഴിയൊരുക്കും.

കേരളം മതാധിപത്യത്തിലേക്ക് നീങ്ങാൻ അനുവദിക്കില്ല : ഐക്യമല അരയ മഹാസഭ

കേരളം മതാധിപത്യത്തിലേക്ക് നീങ്ങാൻ അനുവദിക്കില്ലെന്ന് ഐക്യമല അരയ മഹാസഭ നേതൃസമ്മേളനത്തിൽ തീരുമാറി ച്ചു. 18.9.2021 ഞായറാഴ്ച നാടുകാണി Tribal Arts & Science കോളജിൽ ചേർന്ന നേതൃയോഗത്തിലാണ് തീരുമാനമെടുത്തത്.  സാംസ്കാരിക കേരളത്തിൽ മത വിഭാഗീയത അനുവദിക്കാനാകില്ലെന്നും ഇതുവഴിയുള്ള രാഷ്ട്രീയ മുതലെടുപ്പ് പ്രബുദ്ധ കേരളം തിരിച്ചറിയുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി.  ഒരു മതം മറ്റൊരു മതത്തിനു മേൽ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ എല്ലാക്കാലത്തും ലോകത്ത് സമാധാനം ഇല്ലാതാക്കുകയും അക്രമം വർദ്ധിപ്പിക്കുകയും ചെയ്തിട്ടേയുള്ളു. മതങ്ങൾ പരസ്പരം വൈരികളാകുന്നതും പോരടിക്കുന്നതുമായ സാഹചര്യം ഉണ്ടാകാൻ പാടില്ല. അത് ഈ നാടിൻ്റെ നവോത്ഥാന നന്മകളെയും മൂല്യങ്ങളെയും പിന്നോട്ടടിക്കും. അവധാനതയോടെയുള്ള സർക്കാർ നിലപാട് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും പ്രലോഭിപ്പിച്ചും നിർബന്ധിച്ചുമുള്ള മതം മാറ്റശ്രമങ്ങളെ സർക്കാർ കർശനമായി നേരിടണമെന്നും നേതൃയോഗം ആവിശ്യപ്പെട്ടു  ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് സി.ആർ ദിലീപ് കുമാർ ജനറൽ സെക്രട്ടറി പി.കെ.സജീവ്, മല അരയ എഡ്യ...

സംസ്ഥാനത്ത് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ല

സംസ്ഥാനത്ത് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ല. വിവാഹ രജിസ്‌ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതി.  2008ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍, 2015ല്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി. തുടര്‍ന്നാണ് പരാതികള്‍ ഉയര്‍ന്നുവന്നത്.  വിവാഹങ്ങളുടെ സാധുത നിര്‍ണയിക്കുന്നത് വിവാഹിതരാകുന്ന വ്യക്തികളുടെ മതം അടിസ്ഥാനപ്പെടുത്തി മാത്രമല്ല. വിവാഹ രജിസ്‌ട്രേഷന് വേണ്ടി കക്ഷികള്‍ നല്‍കുന്ന ഫോറം ഒന്നില്‍ കക്ഷികളുടെ മതമോ, വിവാഹം നടന്ന രീതിയോ രേഖപ്പെടുത്തേണ്ടതുമില്ല. നിലവില്‍ പലയിടങ്ങളിലും ജനന തീയതി തെളിയിക്കാന്‍ സമര്‍പ്പിക്കുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള രേഖകളില്‍ നിന്നാണ് രജിസ്ട്രാര്‍മാര്‍ മതം നിര്‍ണയിക്കുന്നത്. അത്തരത്തിലുള്ള വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ അധിക വിവരങ്ങള്‍ ആരായുന്ന പതിവുണ്ട...

സംസ്ഥാനത്ത് വാക്‌സിനെടുക്കാതെ അയ്യായിരത്തോളം അധ്യാപകര്‍; സ്‌കൂളില്‍ വരേണ്ടെന്ന് മന്ത്രി

വാക്‌സിൻ  എടുക്കാത്ത അധ്യാപകരുടെ കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകർ സംസ്ഥാനത്തുണ്ട്. അധ്യാപകർ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ല. വാക്സിനെടുക്കാത്ത അധ്യാപകരെ സ്കൂളിലെത്താൻ മാനേജ്മെന്റുകൾ നിർബന്ധിക്കുന്നുവെന്നും വി. ശിവൻകുട്ടി പറഞ്ഞു. മതപരവും ആരോഗ്യപരവുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകർ വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുൻപ് എല്ലാ അധ്യാപകരും വാക്സിൻ എടുക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ സ്കൂൾ തുറന്നിട്ട് ഏതാണ്ട് ഒരു മാസമായിട്ടും ഇത്രത്തോളം അധ്യാപകർ വാക്സിനെടുക്കാൻ തയ്യാറായിട്ടില്ല. ഇവർ എത്രയും പെട്ടെന്ന് വാക്സിനെടുക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യ വകുപ്പിനെയും കോവിഡ് ഉന്നതതല സമിതിയെയും അറിയിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. സ്കൂൾ തുറക്കുന്നതിനായി തയ്യാറാക്കിയ മാർഗരേഖയിൽ ഇക്കാര്യം കർശനമായി പറഞ്ഞിരുന്നു. അധ്യാപകർ വാക്സിനെടുക്കാതിരിക്കുന്നത് മാർഗരേഖയ്ക്ക് വിരുദ്ധമാണ്. ബയോബബിൾ സംവിധാനത്...

തേനിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ; തേൻ മാധുരി

കോട്ടയം: തേനിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനുള്ള 'തേൻ മാധുരി' പദ്ധതിക്ക് വാഴൂർ ബ്ലോക്കിൽ തുടക്കം. സംസ്ഥാനത്ത് ആദ്യമായാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്തരത്തിലുള്ള പദ്ധതി നടപ്പാക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി പറഞ്ഞു. തേനീച്ച പെട്ടികൾ വിതരണം ചെയ്താണ് ഉദ്ഘാടനം നിർവഹിച്ചത്.  അഞ്ച് ലക്ഷം രൂപയാണ് പദ്ധതി വിഹിതം. വീട്ടമ്മമാർക്ക് സ്ഥിരവരുമാനം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമസഭയിലൂടെ തിരഞ്ഞെടുത്ത 30 വനിതകളാണ് ഗുണഭോക്താക്കൾ. വീട്ടുവളപ്പിൽ തേൻ ഉത്പാദിപ്പിച്ച് ബ്ലോക്ക് ഓഫീസിലുള്ള സംസ്‌കരണ യൂണിറ്റിലെത്തിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണനം നടത്തും. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ തേനീച്ചവളർത്തൽ പരിശീലനം നൽകിയിരുന്നു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി.എം. ജോൺ, അംഗങ്ങളായ ശ്രീജിത്ത് വെള്ളാവൂർ, ഗീത എസ്. പിള്ള, മിനി സേതുനാഥ്, രവീന്ദ്രൻ നായർ, വർഗീസ് ജോസഫ്, ഒ.ടി. സൗമ്യ മോൾ, സെക്രട്ടറി പി.എൻ. സുജിത്ത്, വ്യവസായ ഓഫീസർ കെ.കെ. ഫൈസൽ എന്നിവർ പങ്കെടുത്തു.

വിദേശ വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നതില്‍ പുനരാലോചന ; ഒമിക്രോണ്‍ വകഭേദം

അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നത് പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം.  കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ തുടങ്ങുന്നതിൽ പുനരാലോചന നടത്തുക. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിർദേശം മുന്നോട്ടുവച്ചത്. ഇന്ത്യയിൽ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15-ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടൻ, സിംഗപ്പുർ, ചൈന, ബ്രസീൽ, ബംഗ്ളാദേശ്, മൗറീഷ്യസ്, സിംബാബ്വെ, ന്യൂസീലൻഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സർവീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ഒമിക്രോൺ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നതിന്റെ സാഹചര്യത്തിലാണ് വിമാന സർവീസുകളുടെ ഇളവുകൾ സംബന്ധിച്ച് പുനരാലോചിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്. അതേസമയം ഒമിക്രോൺ വ്യാപിച്ച ദക്ഷിണാഫ്രിക്കയിൽ നിന്നും മറ്റു ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രയ്ക്ക് യുഎസ് അട...

പ്ല​സ് വ​ൺ പ​രീ​ക്ഷാ​ഫ​ലം ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും

ഈ ​വ​ര്‍​ഷ​ത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം​വ​ര്‍​ഷ പ​രീ​ക്ഷാ​ഫ​ലം ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. രാ​വി​ലെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി ​ശി​വ​ന്‍ കു​ട്ടി അ​റി​യി​ച്ചു. www.keralresults.nic.in  www.dhsekerala.gov.in www.prd.kerala.gov.in www.results.kite.kerala.gov.in www.kerala.gov.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ലാ​ണ് ഫ​ലം ല​ഭി​ക്കു​ക.