കേരളം മതാധിപത്യത്തിലേക്ക് നീങ്ങാൻ അനുവദിക്കില്ലെന്ന് ഐക്യമല അരയ മഹാസഭ നേതൃസമ്മേളനത്തിൽ തീരുമാറി ച്ചു. 18.9.2021 ഞായറാഴ്ച നാടുകാണി Tribal Arts & Science കോളജിൽ ചേർന്ന നേതൃയോഗത്തിലാണ് തീരുമാനമെടുത്തത്.
സാംസ്കാരിക കേരളത്തിൽ മത വിഭാഗീയത അനുവദിക്കാനാകില്ലെന്നും ഇതുവഴിയുള്ള രാഷ്ട്രീയ മുതലെടുപ്പ് പ്രബുദ്ധ കേരളം തിരിച്ചറിയുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി.
ഒരു മതം മറ്റൊരു മതത്തിനു മേൽ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ എല്ലാക്കാലത്തും ലോകത്ത് സമാധാനം ഇല്ലാതാക്കുകയും അക്രമം വർദ്ധിപ്പിക്കുകയും ചെയ്തിട്ടേയുള്ളു. മതങ്ങൾ പരസ്പരം വൈരികളാകുന്നതും പോരടിക്കുന്നതുമായ സാഹചര്യം ഉണ്ടാകാൻ പാടില്ല. അത് ഈ നാടിൻ്റെ നവോത്ഥാന നന്മകളെയും മൂല്യങ്ങളെയും പിന്നോട്ടടിക്കും. അവധാനതയോടെയുള്ള സർക്കാർ നിലപാട് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും പ്രലോഭിപ്പിച്ചും നിർബന്ധിച്ചുമുള്ള മതം മാറ്റശ്രമങ്ങളെ സർക്കാർ കർശനമായി നേരിടണമെന്നും നേതൃയോഗം ആവിശ്യപ്പെട്ടു
ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് സി.ആർ ദിലീപ് കുമാർ ജനറൽ സെക്രട്ടറി പി.കെ.സജീവ്, മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ ഗംഗാധരൻ IRS , സഭ വൈസ് പ്രസിസൻറ് പ്രസിഡൻ്റ് കെ. കെ. വിജയൻ വനിത സംഘടന സംസ്ഥാന പ്രസിഡൻറ് കവിത രാജൻ ,ശ്രീ ശബരീശ കോളേജ് പ്രിൻസിപ്പൽ വി.ജി ഹരീഷ് കുമാർ Prof നന്ദകിഷോർ ,Prof സ്വാതി കെ ശിവൻ ,ഷൈലജ നാരായണൻ എന്നിവർ പ്രസംഗിച്ചു
Comments
Post a Comment