ശ്രീ ശബരീശ കോളേജിൽ 2021 - 22 അധ്യയനവർഷം ബിരുദ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാരംഭം സപ്തംബർ 30 ന് ദേശാഭിമാനി ജനറൽ മാനേജർ ശ്രീ. കെ.ജെ.തോമസ് നിർവ്വഹിക്കും.
ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് ശ്രീ. സി.ആർ. ദിലീപ്കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. പി.കെ. സജീവ്, മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ശ്രീ. കെ.ആർ. ഗംഗാധരൻ IRS തുടങ്ങിയവർ 2021 - 22 ബിരുദബാച്ച് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യും
.
മല അരയ സമുദായത്തിന്റെ നവോത്ഥാന പ്രസ്ഥാനമായ ഐക്യ മല അരയ മഹാസഭ സ്ഥാപിച്ച ശ്രീ ശബരീശ കോളേജ് പട്ടികവർഗ്ഗ മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ എയ്ഡഡ് ആർട്സ് & സയൻസ് കോളേജാണ്.
ബി.കോം. ഫിനാൻസ് & ടാക്സേഷൻ, ബി.സി.എ, ബി.കോം കമ്പ്യൂട്ടർ ആപ്ളിക്കേഷൻസ്, ബി.എ. ഇംഗ്ലീഷ് എന്നീ ബിരുദ പ്രോഗ്രാമുകളും എം.എസ്.ഡബ്ല്യൂ ബിരുദാനന്തര ബിരുദ പ്രോഗ്രാമുമാണ് കോളേജിലെ എയ്ഡഡ് പ്രോഗ്രാമുകൾ. മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തു.
2017 ൽ പ്രവർത്തനമാരംഭിച്ച ശ്രീ ശബരീശ കോളേജിലെ അഞ്ചാം തലമുറയുടെ വിദ്യാരംഭമാണ് 30 ന് നടക്കുന്നത്. ഓൺലൈൻ മാധ്യമത്തിലൂടെ ലൈവ് പരിപാടി ലഭ്യമാണ്.
Comments
Post a Comment