മഹാത്മാഗാന്ധി സർവകലാശാല ബിരുദാനന്തര-ബിരുദ, ബി.എഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ തീയതി ഒക്ടോബർ ഒന്ന് വരെ നീട്ടി.
പുതുക്കിയ സമയക്രമമനുസരിച്ച് പ്രവേശനത്തിനുള്ള അപേക്ഷഫീസ് ഒക്ടോബർ ഒന്നിന് രാത്രി 11 വരെ ഓൺലൈനായി ഒടുക്കാം. അപേക്ഷകൾ അന്ന് തന്നെ രാത്രി 11.55 വരെ സ്വീകരിക്കും.
ട്രയൽ അലോട്‌മെന്റ് ഒക്ടോബർ 7നും ആദ്യ അലോട്‌മെന്റ് ഒക്ടോബർ 13നും പ്രസിദ്ധീകരിക്കും.വിദ്യാർഥികൾക്ക്
ഒക്ടോബർ 19, 20 തീയതികളിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ അവസരമുണ്ടായിരിക്കും.
ആദ്യ അലോട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഒക്‌ടോബർ 18ന് വൈകീട്ട് നാല് വരെ പ്രവേശനത്തിനുള്ള സർവകലാശാല ഫീസ് ഓൺലൈനായി അടയ്ക്കാം.
തുടർന്ന് 18നകം തന്നെ ബന്ധപ്പെട്ട കോളേജുകളിൽ ഫീസടച്ച് പ്രവേശനം ഉറപ്പുവരുത്തണം.
രണ്ടും മൂന്നും അലോട്‌മെന്റുകൾ യഥാക്രമം ഒക്‌ടോബർ 25നും നവമ്പർ ഒന്നിനും പ്രസിദ്ധീകരിക്കും.
ബിരുദാനന്തര ബിരുദ, ബി.എഡ് ക്ലാസുകൾ നവംബർ മൂന്നിന് ( November 3) തുടങ്ങുന്ന വിധത്തിലാണ് പ്രവേശന നടപടികൾ പുനക്രമീകരിച്ചിട്ടുള്ളത്.
പ്രവേശനം സംബന്ധിച്ച പുതുക്കിയ സമയക്രമങ്ങളുടെ വിശദാംശങ്ങൾ www.cap.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
Comments
Post a Comment