പേമാരിയും പ്രളയവും; കെ എസ് ഇ ബിക്കുണ്ടായത് 13.67 കോടി രൂപയുടെ നാശനഷ്ടങ്ങൾ.
ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിവൃഷ്ടിയും തുടർന്നുണ്ടായ പ്രളയവും ഉരുൾപൊട്ടലും കെ എസ് ഇ ബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് സാരമായ നാശനഷ്ടമാണുണ്ടാക്കിയത്.
60 വിതരണ ട്രാൻസ്ഫോർമറുകൾ തകരാറിലായി. 339 ഹൈ ടെൻഷൻ പോസ്റ്റുകളും 1398 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 3074 ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം നിലച്ചു. ആകെ 4.18 ലക്ഷം വൈദ്യുതി കണക്ഷനുകളാണ് തകരാറിലായത്. ഇവയിൽ ഭൂരിഭാഗവും പത്തനംതിട്ട, പാല, തൊടുപുഴ എന്നീ സർക്കിളുകളിലാണ്.
വൈദ്യുതി സംവിധാനത്തിന്റെ പുന:സ്ഥാപനം യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കുന്നതിന് ചീഫ് എഞ്ചിനിയർമാർ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർമാർ, എക്സിക്യുട്ടീവ് എഞ്ചിനിയർമാർ എന്നിവരടങ്ങിയ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്.
കെ എസ് ഇ ബി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തെ ബഹു. വൈദ്യുതി മന്ത്രി ശ്രീ. കെ കൃഷ്ണൻകുട്ടി നയിച്ചു.
Comments
Post a Comment