കോട്ടയം ഇടുക്കി അതിർത്തി ഗ്രാമങ്ങളിൽ പുറംപോക്കിൽ താമസിക്കുന്ന സാധാരണ ജനങ്ങൾക്ക് ഉൾപ്പെടെ പുനരധിവാസ പ്രത്യേക പദ്ധതി രൂപീകരിക്കണം.
അഖില കേരള ചേരമർ ഹിന്ദു മഹാസഭ.
മുണ്ടക്കയം, കൊക്കയാർ പഞ്ചായത്തുകളിൽ ദുരിതവാദിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിച്ച മഹാ സഭാ പ്രവർത്തകരോട് ക്യാമ്പ് അന്തേവാസികൾ ക്യാമ്പ് പിരിച്ചു വിട്ടാൽ കേറി ചെല്ലാൻ ഒരുപിടി മണ്ണോ, ബന്ധു ജനങ്ങളുടെ വീടുകളോ ഇല്ല എന്നും, ദുരിതത്തിന്റെ വാക്കിപ്പത്രമായി അവശേഷിച്ച ഗൃഹപോകരണ സാധനങ്ങൾ സാമൂഹിക ദ്രോഹികൾ കടത്തികൊണ്ട് പോകുന്നു എന്ന് പരാതിപെടുകയുണ്ടായി.
ആറ്റിറമ്പിൽ താമസിക്കുന്നവർക്ക് വരും കാലങ്ങളിലും ദുരിത വാദിത പ്രദേശങ്ങൾ ആവാൻ സാധ്യത മുന്നിൽ കണ്ടു കുറഞ്ഞത് അഞ്ചു സെന്റ് സ്ഥലവും വീടും സർക്കാർ മേൽനോട്ടത്തിൽ നിർമിച്ചു കൊടുക്കണമെന്നും, വസ്ത്രം ഒഴികെ എല്ലാം നഷ്ടമായവർക്ക് അർഹമായ പരിഗണന നൽകി അവരുടെ ആശങ്ക എത്രയും വേഗം പരിഹരിക്കണം എന്നും സംസ്ഥാന കമ്മിറ്റി ആവിശ്യപെട്ടു.
സംസ്ഥാന പ്രസിഡന്റ് Adv. വി ആർ രാജു , സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് വി ടി രഘു, സംസ്ഥാന സമിതി അംഗങ്ങളായ ശശികുമാർ വരാപ്പുഴ, സുനിൽ ടി രാജ്, സംസ്ഥാന യുവജന വിഭാഗം പ്രസിഡന്റ് പി ഡി ദിലീപൻ, യൂണിയൻ പ്രസിഡന്റ് രാജു കീഴ്‌വാറ്റ, വൈസ് പ്രസിഡന്റ് കെ പി രാജൻ, യൂണിയൻ യുവജന വിഭാഗം സെക്രട്ടറി അഖിലേഷ് എം ബാബു എന്നിവർ പ്രദേശം സന്ദർശിച്ചു ആവിശ്യമായ സഹായം ലഭ്യമാക്കാൻ സർക്കാരിനോട് ആവിശ്യപെടും എന്ന് ഉറപ്പ് നൽകി.
Comments
Post a Comment