Click here to join our WhatsApp Group
മുരിക്കുംവയൽ: പൗരബോധമാണ് സിവിൽ സർവ്വീസിലേക്കുള്ള തുടക്കമെന്ന് പ്രധാനമന്തിയുടെ മുൻ വെദേഷ്ടാവായിരുന്നു റ്റി.കെ. എ. നായർ IAS പറഞ്ഞു. ഇതിന് മാനസികമായി തയ്യാറെടുക്കണം. പ്രാദേശികവും, ദേശീയവും, അന്തർദേശീയവുമായ വിഷയങ്ങളിൽ തനതായ അഭിപ്രായം രൂപപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യ മല അരയ മഹാസഭയുടെയും ശ്രീ ശബരീശ കോളേജിന്റെയും ആഭിമുഖ്യത്തിൽ ട്രൈബൽ വിദ്യാർത്ഥികൾക്കായി നടത്തിയ സിവിൽ സർവ്വീസ് ഓറിയന്റേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1963 ൽ പഞ്ചാബ് കേഡറിൽ നിന്നും സിവിൽ സർവ്വീസ് നേടുകയും പിന്നീട് പഞ്ചാബ് ചീഫ് സെക്രട്ടറിയുമായിരുന്ന അദ്ദേഹം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സെക്രട്ടറിയും , ക്യാബിനറ്റ് റാങ്കോടു കൂടി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേഷ്ടാവുമായി അദ്ദേഹം .
വിവിധ തലങ്ങളിൽ സേവനം അനുഷ്ഠിച്ചു. മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.സജീവ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സഭയുടെ സംസ്ഥാന സെക്രട്ടറി പത്മാക്ഷി വിശ്വംഭരൻ, വനിതാ സംഘടന പ്രസിഡന്റ് കവിത രാജൻ, കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. വീ.ജി. ഹരീഷ് കുമാർ , യുവജന സംഘടന ജനറൽ സെക്രട്ടറി പ്രൊഫ. നന്ദകിഷോർ, ശ്രീ ശബരീശ കോളേജ് മലയാളം വിഭാഗം മേധാവി പ്രൊഫ. സ്വാതി കെ ശിവൻ, മല അരയ ബാലസഭ സംസ്ഥാന വൈസ് പ്രസിഡന്റ് അരവിന്ദ് ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള തിരഞ്ഞെടുത്ത ട്രൈബൽ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
Comments
Post a Comment