സോഷ്യൽ വർക്ക് പാഠ്യപദ്ധതിയിലെ മുഖ്യഘടകമായി ഫീൽഡ് വർക്കിന് കാലോചിതമായ മാറ്റങ്ങൾ വന്നിട്ടില്ല എന്നും സോഷ്യൽ വർക്ക് ബിരുദധാരികൾ വികസ്വരരാജ്യങ്ങളിൽ ഫീൽഡ് വർക്ക് ചെയ്ത സംബന്ധിക്കണമെന്ന് ജോഹന്നാസ്ബാർഗ്ഗ് സർവകലാശാലയിലെ സാമൂഹ്യപ്രവർത്തക മേഖലയിലെ ഗവേഷകനായ ഡോ.രാജേന്ദ്ര ബൈക്കാടി മുഖ്യാതിഥിയായി നാഷണൽ വെബിനാറിൽ അഭിപ്രായപ്പെട്ടു.
ശ്രീശബരീശ കോളേജിലെ ഒന്നാം വർഷ MSW വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ `` ഫീൽഡ് വർക്ക് പ്രാക്ടീസ് ആൻഡ് സൂപ്പർവിഷൻ ഇൻ സോഷ്യൽ വർക്ക് ´´ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീ ജിജീഷ് എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയതലത്തിൽ വെമ്പിനാർ നടത്തപ്പെട്ടു.
അസിസ്റ്റന്റ് പ്രൊഫസർ ശ്രീ നന്ദകിഷോർ, ഒന്നാംവർഷ MSW വിദ്യാർഥിനിയായ അനശ്വര വി ഗോപിദാസ് എന്നിവർ ആശംസകൾ അറിയിച്ചു.
ഒന്നാം വർഷ MSW വിദ്യാർത്ഥികളായ സന്ദീപ് കുമാർ പി.എസ് ,
ജി.ശിവരഞ്ജിനി, രഞ്ജിത .ഇ, അനന്തു മുരുകേശൻ,മായാ മോൾ മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് വെബിനാർ സംഘടിപ്പിച്ചത്.
Comments
Post a Comment